Image

അവൾ (കഥ: ജെസ്സി ജിജി)

Published on 31 May, 2021
അവൾ (കഥ: ജെസ്സി ജിജി)
അവളുടെ മനസ്സിൽ എന്താണെന്നു അവൾക്കുപോലും അറിയില്ല . നീലമേഘങ്ങൾക്കിടയിൽനിന്നും പുഞ്ചിരിയോടെ എത്തിനോക്കുന്ന അമ്പിളിയമ്മാവനോ, വര്ണരാജികൾ ആകാശത്തുനിന്നും വാരിവിതറുന്ന നക്ഷത്രങ്ങളോ, മരച്ചില്ലകളെതഴുകിതലോടികടന്നുപോകുന്നഇളംകാറ്റോ ,അടച്ചിട്ടഅവളുടെമനസിന്റെവാതായനങ്ങൾതുറക്കുവാൻപ്രാപ്തരായിരുന്നില്ല. പണ്ടൊക്കെ മരച്ചില്ലകളിൽവന്നിരിക്കുന്ന ഒരുകുഞ്ഞുകിളിക്കും, ഒറ്റക്കാലിൽതപസുചെയ്യുന്നത് പോലെനിൽക്കുന്ന വെള്ളക്കൊറ്റിക്കും, എന്തിനേറെഒരുചില്ലയിൽനിന്നും മറ്റൊരുചില്ലയിലേക്കു ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണന്വരെ ,അനുവാദംചോദിക്കാതെ തന്നെഅവളുടെമനസിന് റെഅകത്തളങ്ങളിലേക്ക്പ്രവേശനം ഉണ്ടായിരുന്നു.

കൊച്ചുകൊച്ചുകാര്യങ്ങളിൽ സംതൃപ്തികണ്ടെത്തി, ചെറിയസ്വപ്നങ്ങൾ നെയ്തെടുത്തു ,ജീവിതത്തിന്റെ പടവുകൾ ഓരോന്നായിതാണ്ടുന്ന , ഒരുപാവംസ്വപ്നജീവി . അതായിരുന്നുവോ അവൾ?
അവൾഅരിയുന്ന സാമ്പാർകഷണങ്ങൾ വിവിധ ആകൃതികളിലുംഷെയ്പ്പുകളിലുംഅവളെ കൊഞ്ഞനംകുത്തി കാണിച്ചുകൊണ്ടേയിരുന്നു. അവിയലിലും തോരനിലുംഒക്കെകഷണങ്ങൾ കണക്കിലെചതുരവും ത്രികോണവുംഒക്കെ ആയിഅവളുടെകണ്മുൻപിൽതത്തികളിച്ചു.
എന്തുകൊണ്ടാണ്തന്റെ മക്കൾക്ക്മാർക്ക് കുറഞ്ഞുപോകുമ്പോൾ താൻആകുലപ്പെടാത്തത്? അവരുടെഭാവിയെക്കുറിച്ചുമുള്ളഉത് കണ്ഠതന്നെഅലട്ടാത്തത്? അവൾഅത്ഭുതപ്പെട്ടിട്ടുണ്ട് .കൂടെജോലിചെയ്യുന്നവരുംപരിചയക്കാരുംആയസ്ത്രീകൾപുതിയപാചകപരീക്ഷണങ്ങളെപറ്റിയും, പുതിയആഭരണങ്ങളെപ്പറ്റിയുംട്രെൻഡിആയവസ്ത്രങ്ങളെപ്പറ്റിയുംഒക്കെവാതോരാതെചർച്ചചെയ്യുമ്പോൾ, തനിക്ക്മാത്രംഒന്നുംഒന്നും പറയാനില്ലാത്തത്?

മനുഷ്യമനസ്സു ഒരുപ്രെഹേളിക ആണ്എന്ന്ആരോഎഴുതിവെച്ചത്വായിച്ചത് ഓർമ്മവരുന്നു. ഒരുനൂൽപ്പാലത്തിന്മേലുള്ള ഞാണിൻമേൽകളിപോലെയാണ്മനസിന്റെവികൃതികൾ .ഒരുനൂലിടതെന്നിയാൽ കൈവിട്ടുപോകുന്നമനസ്സ്.

മറ്റുള്ളവരെപ്പോലെ കൃത്യമായ ആകൃതികളിൽഉള്ളസാമ്പാർ കഷണങ്ങൾഅരിയുന്ന, മക്കൾക്ക്ഇത്തിരിമാർക്ക് കുറഞ്ഞാൽ സങ്കടപ്പെടുന്ന, പുതിയപാചകപരീക്ഷണങ്ങൾ നടത്തുന്ന, ട്രെൻഡിയായആഭരണങ്ങളെയും വസ്ത്രങ്ങളെയുംപറ്റികൂലം കഷമായിചർച്ചനടത്തുന്ന ഒരുസാധാരണസ്ത്രീആകാൻപറ്റിയിരുന്നുവെങ്കിൽ. ചിലപ്പോഴൊക്കെ അവൾചിന്തിക്കാറുണ്ട്.
സൗഹൃദങ്ങളിൽ നിഴലായിമാറുമ്പോൾ, ഉച്ചസൂര്യൻ മധ്യാഹ്നങ്ങളിൽകത്തിജ്വലിച്ചുനിൽക്കുന്നനേരം, ഒരുപൊട്ടുപോലെ ആകുന്ന നിഴലിനെനോക്കി അവൾനെടുവീർപ്പിട്ടു.

അവളുടെമനസിന്റെ ഉള്ളറകളിൽ കൂടുകൂട്ടുന്നകുഞ്ഞിപ്പക്ഷിയും, അണ്ണാറക്കണ്ണനും, അമ്പിളിയമ്മാവനും ഒക്കെഅവളുടെ ഉള്ളിൽഎരിയുന്നനെരിപ്പോടിനെതണുപ്പിക്കുവാൻശ്രമിച്ചുകൊണ്ടിരുന്നു. ഭാഷ ആശയവിനിമയത്തിനുള്ളതാണെങ്കിലും  ,അവളുടെമനോവിചാരങ്ങളും , അഭിപ്രായങ്ങളും , ആശംസകളുംഒക്കെവാക്കുകൾ ആയിപുറത്തുവരുമ്പോൾ, ആകൃതിതെറ്റിയ സാമ്പാർകഷണങ്ങൾ പോലെആകുന്നതു എന്തുകൊണ്ടാണെന്ന്അവൾക്കു മനസ്സിൽആകുന്നതേ ഉണ്ടായിരുന്നില്ല..

അപ്പോഴൊക്കെ മൗനത്തിന്റെമൂടുപടംഅണിയാൻ അവൾശ്രമിച്ചുപരാജയപ്പെട്ടു. ആകൃതിയുംഭാവവും നഷ്ടപ്പെട്ടവാക്കുകളെചുറ്റുമുള്ളവർ കീറിമുറിച്ചുവിചാരണനടത്തുന്നത്കാണുമ്പോൾ, എന്തുകൊണ്ടോഅവൾഅരിയുന്ന, പലആകൃതികളിലുള്ള സാമ്പാർകഷണങ്ങൾആണ്അവളുടെ ഓർമ്മയിൽവരുന്നത്.അവൾഎത്രശ്രമിച്ചാലുംആകൃതിയൊക്കാത്തകഷണങ്ങൾ. നിദ്രാവിഹീനമായരാവുകളിൽഅവയൊക്കെ ,അവളുടെകൺകളിൽപുകച്ചിൽഉണ്ടാക്കി , തലയിണയിലേക്കുജലപ്രവാഹമായിഒഴുകിയിറങ്ങികൊണ്ടിരുന്നു.

അവൾകാണുന്ന സ്വപ്നങ്ങളിൽ അവൾഒരുപക്ഷിആയിമാറി.  പൊങ്ങിവരുന്ന ജലപ്രവാഹത്തിൽനിന്നുംരക്ഷപെടാൻ, തന്റെരണ്ടുചിറകുകളും വീശിപരമാവധിഉയരത്തിൽപറക്കാൻ ശ്രമിക്കുന്നഒരുകുഞ്ഞുകിളി. ചിലപ്പോഴൊക്കെആകിളി ,ആപ്രയാണത്തിൽതന്റെ അപ്പൻകിളിയെയുംഅമ്മക്കിളിയെയുംതന്റെസഹോദരകിളിയെയുംഒക്കെകണ്ടാലും , പുറകിൽആർത്തലച്ചുവരുന്ന ജലപ്രവാഹത്തെകാണുമ്പോൾ, ആരെയുംശ്രദ്ധിക്കാതെ, തളർന്നുതുടങ്ങിയതന്റെ കുഞ്ഞുചിറകുകൾവീണ്ടുംവീശിപറന്നുയരും. അങ്ങ്ദൂരെമലമുകളിലെ ഏറ്റവുംഉയർന്നമരച്ചില്ലയിൽ തളർന്നിരിക്കുമ്പോൾആപക്ഷിയുടെ മനസ്സ്കുറ്റബോധംകൊണ്ട് ചിലപ്പോഴൊക്കെതളരും.മൂർഖൻപാമ്പിന്കൊടുക്കാതെ ,കുഞ്ഞുമുട്ടകൾ കാത്തുസൂക്ഷിച്ച അപ്പൻകിളിയെയും അമ്മക്കിളിയെയുംഒക്കെഓർക്കുമ്പോൾ , കുഞ്ഞുകിളിയുടെമനസ്സ്സങ്കടം കൊണ്ട്നിറയും. താൻപറന്നു പോന്നത്തെറ്റായിരുന്നോ, അതോകാലപ്രവാഹത്തിൽ ഒഴിച്ചുകൂടാനാവാത്തഒരുപ്രതിഭാസംആയിരുന്നോഅത്?

ഉദയസൂര്യൻ അങ്ങ്കിഴക്കേചക്രവാളത്തിൽ ഉദിച്ചുയരുവാൻ തയ്യാറാകുന്നതിന്റെലക്ഷണങ്ങൾ. ഉള്ളിൽഇത്തിരിസങ്കടത്തോടെയാണെങ്കിലും, ഇനിവരുന്ന സായംസന്ധ്യയിൽഅവളുടെമനസിന്റെ വാതായനങ്ങൾതങ്ങൾക്കുവേണ്ടിതുറന്നിരിക്കുംഎന്നശുഭപ്രതീക്ഷയോടെ, പൂർണ്ണചന്ദ്രനും, താരാഗണങ്ങളും നീലമേഘങ്ങൾക്കിടയിലൂടെ ഊളിയിട്ടുഭൂമിയുടെമറുപുറത്തേക്കുഅപ്രത്യക്ഷമായി. ഒരുസാന്ത്വനംപോലെ ഇളംകാറ്റ്മരച്ചില്ലകളെ തഴുകിതലോടികടന്നുപോയി.



Join WhatsApp News
American Mollakka 2021-06-01 16:25:54
അസ്സലാമു അലൈക്കും ജെസ്സി സാഹിബാ .. കഥ വായിച്ചു .ഇമ്മടെ കടമകൾക്ക് മുടക്കം ബര്ത്തിയാൽ ഖൽബ് നീറും. ഇങ്ങടെ നായിക സാഹിബ പെരുത്ത് ബിസമത്തിലാണ് . അത് ഞമ്മക്ക് തോന്നി അത് ഇങ്ങടെ എയ്തിന്റെ മിടുക്കാണ് കേട്ടാ ...ഒരു കുഞ്ഞു കഥ..മനസ്സിന്റെ ആധികൾ .. ഒരു ബീഡരുടെ ചിന്തകൾ.. തരക്കേടില്ലെന്നു ഞമ്മന്റെ അഭിപ്രായം.
JG 2021-06-01 23:49:32
വായനക്കും അഭിപ്രായത്തിനും നന്ദി......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക