Image

കമലാദാസിന്റെThe Summing Up എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ ( സംഗ്രഹം: രമാ പ്രസന്ന പിഷാരടി)

Published on 02 June, 2021
കമലാദാസിന്റെThe Summing Up എന്ന കവിതയുടെ  സ്വതന്ത്ര പരിഭാഷ ( സംഗ്രഹം: രമാ പ്രസന്ന പിഷാരടി)
പത്ത് നിമിഷങ്ങളിൽ ഇവയെല്ലാം
എനിയ്ക്കെങ്ങനെ സംഗ്രഹിക്കാനാകും;
അജ്ഞാതമായ  കടലുകളിലൂടെയും,
ദിശാമാപിനിയില്ലാത്ത
തുറമുഖങ്ങളിലൂടെയുമുള്ള യാത്രകൾ,
അപഹരിക്കപ്പെട്ട  ആരാധനാലയങ്ങളിലെ
അനന്തമായ ആരാധന,
സ്നേഹം വെറും വേദനയായി
രൂപാന്തരപ്പെട്ട് ശൂന്യതയിൽ
താങ്ങിനായുള്ള ചട്ടക്കൂട്ടിൽ
തൂങ്ങിക്കിടക്കുന്നത്.

എൻ്റെ കണ്ണുനീരൊപ്പാനെത്തിയ
അപരിചിതർ,  മുത്ത് നഷ്ടമായ
മുത്തുച്ചിപ്പിയുടെ  നോവ്
കുട്ടിപ്രായത്തിലെ
ടാൽക്കം പൗഡറിൻ്റെ സുഗന്ധം,
മൂന്ന് പതിറ്റാണ്ടിന് മുൻപേയുള്ളത്
ഇന്നും പോകാൻ മടിച്ച് നിൽക്കുന്നു.
വാചാടോപത്തിലൂടെ
ലോകത്തെ മാറ്റാനാകുമോ?
ഒരിക്കലുമില്ല!

ഒരു വേള അപകർഷതയുടെ
ദോഷദർശകഭാവം
പ്രധാന ഇരിപ്പിടത്തിലേറി
നിർമ്മമത്വത്തിൻ്റെ
നിശ്ചലതയുടെ ആകൃതി പൂണ്ട്
ക്രോധത്തെ മെരുക്കിയടക്കിയതാകാം
ജീവിതം  അതിൻ്റെ
ചിറകുകൾ പൊഴിച്ച്
വിടർത്തിയിട്ട് എന്നെ
രോഗാതുരതയാക്കുന്നു
പക്ഷേ നിർദ്ദയമായി
തീർപ്പ് കൽപ്പിക്കാതിരിക്കുക
ഞാൻ നിങ്ങളുടെ ചങ്ങാതിയും,
കുടുംബബന്ധുവുമാണ്
നിങ്ങളുടെ പരിദേവനങ്ങൾ
ശേഖരിച്ച്  ഞാൻ ഒരു
ഗാനത്തിനുള്ളിൽ നിറയ്ക്കുന്നു..


 ==========================

THE SUMMING UP

Kamala Das

==========================================

In ten minutes how can I sum up

This life this voyage on unchartered seas

This flight over radarless ports

This endless worship in plundered shrines

This love transformed into mere pain

And this emptiness that hangs from brackets

Of whithered arms, the strangers who have

Come to wipe my tears, the oysters ache

Of the pearl it has lost, the scentof talc on

Babyskin tended three decades ago

Still lingering on.

Change the world with rhetoric? Never,
Cynicism takes drivers seat

For time perhaps  personified

as stillness, all its Fury jelled ,  tamed,

Life spreads its moulting

Wings to sicken me but do not judge

Me harshly ,  I am your kith and kin

I gathered your laments into a song..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക