Image

കോട്ടയംകാര്‍ക്കെന്താ നീതി വേണ്ടേ ?......

ജോബിന്‍സ് തോമസ് Published on 02 June, 2021
കോട്ടയംകാര്‍ക്കെന്താ നീതി വേണ്ടേ ?......
കോട്ടയത്തിപ്പോള്‍ കോവിഡിനേക്കാള്‍ വലിയൊരു പ്രശ്‌നമാണ് തലപൊക്കിയിരിക്കുന്നത്. അതിപ്പം വലിയൊരു പ്രശനമാണോ എന്നു ചോദിച്ചാല്‍ അതെ പ്രശ്‌നമാന്നേ... മറ്റൊന്നുമല്ല കോട്ടയത്തെ അച്ചായന്‍മാര്‍ക്ക് ഒഴിച്ചു കൂടാന്‍ വയ്യാത്ത പോത്തിറച്ചിയാണ് ഇപ്പോള്‍ പണി തന്നിരിക്കുന്നത്. സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത വിലയാണ് പോത്തിറച്ചിക്ക് തങ്ങളോട് പിടിച്ചു മേടിക്കുന്നതെന്നാണ് കോട്ടയത്തെ അച്ചായന്‍മാരുടെ പരാതി. 

പരമ്പരാഗതമായി തീന്‍ മേശയിലെ പ്രധാന വിഭങ്ങളിലൊന്നായ പോത്തിറച്ചിക്ക് 380 രൂപയാണ് കിലോയ്ക്ക് കോട്ടയം ജില്ലയില്‍ വില. എന്നാല്‍ മറ്റു ചില ജില്ലകളില്‍ 280 രൂപയ്ക്കുവരെ സാധനം കിട്ടുന്നുണ്ടന്നേ .. അതെങ്ങനെ ശരിയാവൂടാ ഉവ്വേ..ഇവിടുത്തേതെന്താ സ്വര്‍ണ്ണം പൂശിയതാണോ .  ഇങ്ങനൊക്കയാണ് അച്ചായന്‍മാരുടെ ചോദ്യം.

ഇനി സാധനം മേടിക്കാന്‍ ചെല്ലുമ്പോള്‍ വിലയുടെ
 കാര്യം വല്ലകും ചോദിച്ചാല്ലോ ഒരു രക്ഷയുമില്ല. ജോജി സിനിമയിലെ ഡയലോഗ് പോലെ ' നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ ' എന്തായാലും ഇതിനൊരു പരിഹാരം കണ്ടിട്ടേ തിരിച്ചുകയറൂ എന്ന വാശിയിലാണ് ഇപ്പോള്‍ ഇവര്‍. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനുള്ള ക്യാപയ്ന്‍ ആരംഭിച്ചും കഴിഞ്ഞു. 

ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനാണ് പരാതി നല്‍കിയിരിക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാകണമെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് സംസ്ഥാനത്തെ പോത്തിറച്ചിയുടെ വില ഏകീകരിക്കണമെന്നുമാണ് ആവശ്യം. ജില്ലാ പഞ്ചായത്തിനു കൊടുത്ത പരാതിയുടെ പൂര്‍ണ്ണ രൂപം ചുവടെ ...
************
കോട്ടയം ജില്ലയില്‍  നുറുക്കാത്ത പോത്തിറച്ചിക്ക് 380 രൂപ കൊടുക്കണം.
എന്നാല്‍ ഇതേ ഇറച്ചിക്ക് അടിമാലിയില്‍ 300 /320 രൂപ, പെരുമ്പാവൂരില്‍ 320 രൂപ, വരാപ്പുഴയില്‍ 280 രൂപ, എറണാകുളത്തും പരിസരപ്രദേശങ്ങളിലും 300 രൂപ,ചാലക്കുടിയില്‍ 280 രൂപ, തൃശ്ശൂരും പരിസരപ്രദേശങ്ങളിലും 280 /300 രൂപ, മലപ്പുറം, കോഴിക്കോട്,
കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ 280/ 300 രൂപ.
പോത്തിറച്ചി മറ്റുജില്ലകളില്‍ വില്‍ക്കുന്ന വില ഇങ്ങനെയൊക്കെ ആയിരിക്കെ, കോട്ടയം ജില്ലയില്‍ മാത്രം നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 380 രൂപ! !
പോത്തിറച്ചിയുടെ വില നിശ്ചയിക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരം ഉണ്ടെന്നാണ് എന്റെ അറിവ്.അതിനാല്‍ തന്നെ, ജില്ലാപഞ്ചായത്ത് തങ്ങളുടെ അധികാരം ഉപയോഗിച്ച്  കോട്ടയം ജില്ലയില്‍ വില്‍ക്കുന്ന പോത്തിറച്ചിക്ക്, മാംസവ്യാപാരികള്‍ ഈടാക്കിവരുന്ന അമിതവില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം..
കോവിഡ് മഹാമാരി മൂലം സാമ്പത്തികഞെരുക്കം നേരിടുന്ന സാധാരണജനത്തിന് പോത്തിറച്ചിയുടെ അമിതവില കുറയ്ക്കുന്നത് വളരെ ആശ്വാസകരമാകും...
കൂടാതെ,കോട്ടയം ജില്ലാപഞ്ചായത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് , സംസ്ഥാനമൊട്ടാകെ  പോത്തിറച്ചിക്ക് ഏകീകൃത 
വില നിശ്ചയിച്ചാല്‍ വളരെ നന്നായിരിക്കും...
വളരെ പ്രതീക്ഷയോടെ നിര്‍ത്തുന്നു.. 
സ്‌നേഹപൂര്‍വ്വം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക