ന്യൂ ജേഴ്‌സി: ബെര്‍ഗന്‍ കൗണ്ടി റിവര്‍ വെയ്ൽ ടൗണിൽ നിന്നുള്ള മലയാളി വിദ്യാർഥി വിൽബെർട്ട് ജോസഫ് പാസ്കാക്ക് വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് ഹൈസ്‌കൂളിന്റെ 2021-ലെ വാലിഡിക്ടോറിയനായി തിരഞ്ഞെടുക്കപ്പെട്ടു.
ബെര്‍ഗന്‍ കൗണ്ടിയിലെ നാല് പ്രമുഖ ടൗൺഷിപ്പുകളിൽ നിന്നുള്ള വിദ്യാർഥികളടങ്ങുന്നതാണ് പാസ്കാക്ക് വാലി റീജിയണല്‍ ഹൈസ്‌കൂൾ.
2018 ൽ റിവര്‍ വെയ്ൽ റോബര്‍ട്ട് ജെ മിഡിൽ സ്‌കൂളിലും വില്‍ബര്‍ട്ട് വാലിഡിക്‌റ്റോറിയന്‍ ആയിരുന്നു.
എ സി റ്റി എൻട്രൻസ് എക്സാമിനേഷനിൽ 100% സ്‌കോര്‍ നേടിയ വിൽബെർട്ട് ന്യൂജേഴ്സിയിലെ പ്രശസ്തമായ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ഇൻ അപ്ലൈഡ് സയന്‍സില്‍ ഡിഗ്രിക്ക് പഠിക്കുവാൻ ഒരുങ്ങുന്നു.
2020 ല്‍ കാലിഫോര്‍ണിയയിലെ നാസ അമേസ് റിസര്‍ച്ച് സെന്ററില്‍ നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പിനായി വില്‍ബര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പാസ്കാക്ക് പയനിയേഴ്സിന്റെ (FRC ടീം 1676) വാഴ്‌സിറ്റി റോബോട്ട് പ്രോഗ്രാമിംഗ് ലീഡായിരുന്ന വിൽബെർട്ട് ഹൈസ്‌കൂള്‍ ഡിസ്ട്രിക്റ്റ് ടെക്‌നോളജി കമ്മിറ്റിയിലെ നിലവിലെ ബോര്‍ഡ് അംഗം കൂടിയാണ്.
ന്യൂജേഴ്സിയിലെ സാക്ക് ലാറ്റേരി ഫൗണ്ടേഷന്റെ സ്റ്റുഡന്റ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട വില്‍ബര്‍ട്ട് ചാരിറ്റി ഈവന്റുകളില്‍ നിന്നും മറ്റ് ഫണ്ട് റെയ്‌സിംഗിലൂടെയും 15,000 ഡോളറിലധികം സമാഹരിക്കുകയുണ്ടായി. ഭവനരഹിതരായ കുട്ടികള്‍ക്ക് വേണ്ടി ന്യൂജേഴ്‌സിയില്‍ നടത്തിയ ക്യാമ്പ് ലോട്ട്‌സ് ഓഫ് ഫണ്‍’ എന്ന പ്രോഗ്രാമിന്റെ കൗണ്‍സിലറായിരുന്നു.
ഹൈസ്‌കൂള്‍ ഡിബേറ്റ് ടീമിലെ മികച്ച ഡിബേറ്റർ കൂടിയായ വില്‍ബര്‍ട്ട് ന്യൂജേഴ്സി പാറ്റേഴ്സൺ സെന്റ് ജോര്‍ജ്ജ് സിറോ മാലബാര്‍ പള്ളി അംഗവും ആക്റ്റീവ് യൂത്ത് മെമ്പറുമാണ്
സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റും ടാക്‌സ് പ്രാക്ടീഷണറുമായ ബാബു ജോസഫിന്റെയും ന്യൂയോര്‍ക്കിലെ റോക്ക് ലാൻഡ് സൈക്യാട്രിക് സെന്ററിലെ സോഷ്യൽ വർക്കറും യൂണിറ്റ് കോർഡിനേറ്ററുമായ ആന്‍സി ജോസഫിന്റെയും മൂന്നു മക്കളിൽ ഒരാളാണ് വിൽബെർട്ട് ജോസഫ്. സഹോദരങ്ങള്‍: റോബര്‍ട്ട് ജോസഫ്, (ജെപി മോര്‍ഗന്‍ ചെയ്‌സ് ബാങ്കിംഗ് ടെക്‌നോളജി ഓഡിറ്റര്‍), ആല്‍ബര്‍ട്ട് ജോസഫ് (റട്ട്ഗേഴ്സ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി).
വാർത്ത : ജോസഫ് ഇടിക്കുള