രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

Published on 16 June, 2021
രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

വിലക്ക്
.............
വിലയിങ്ങനെ കൂട്ടാതെ
വില കുറച്ച് വിറ്റു കൂടേ  എന്ന
വിലാസിനിയുടെ ചോദ്യത്തിന്
വില കുറച്ച് വിൽക്കരുതെന്ന്
വീരാനിക്കയുടെ
വിലക്കുണ്ടെന്ന്
വിൽപ്പനക്കാരൻ.


ചൂട്
.........

ഒരു പാട് നേരത്തെ
വർത്തമാനത്തിന് ശേഷം
ചുണ്ടുകൾ പരസ്പരം
മൊബൈലിനോട് ചേർത്ത്  
വെച്ചപ്പോളവൾ പറഞ്ഞു
നിങ്ങളുടെ ചുംബനത്തിനിപ്പോഴും
നല്ല ചൂടാണെന്ന്.

 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക