Image

മീന്‍ കറിയെ ചൊല്ലി തര്‍ക്കം: ചില്ലുമേശ കൈകൊണ്ട് തകര്‍ത്ത യുവാവ് ഞരമ്ബ് മുറിഞ്ഞ് മരിച്ചു

Published on 18 June, 2021
മീന്‍ കറിയെ ചൊല്ലി തര്‍ക്കം: ചില്ലുമേശ കൈകൊണ്ട് തകര്‍ത്ത യുവാവ് ഞരമ്ബ് മുറിഞ്ഞ് മരിച്ചു
പാലക്കാട്‌ കൂട്ടുപാതയില്‍ ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തകര്‍ത്ത യുവാവ് ഞരമ്ബ് മുറിഞ്ഞ് രക്തം വാര്‍ന്നു മരിച്ചു. കല്ലിങ്കല്‍ സ്വദേശി ശ്രീജിത്താണ് മരിച്ചത്.

ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രീജിത്ത് ചില്ലു മേശ കൈ കൊണ്ട് ഇടിച്ചു തകര്‍ത്തത്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ കറി വിളമ്ബിയതുമായി ബന്ധപ്പെട്ട് ഇവര്‍ സപ്ലയറോട് തര്‍ക്കിക്കുകയായിരുന്നു. അതിനിടെ, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ചില്ലുമേശയില്‍ കൈകൊണ്ട് ആഞ്ഞടിച്ച ശ്രീജിത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

ചില്ലുകൊണ്ട് ഞരമ്ബ് മുറിഞ്ഞ ശ്രീജിത്തിനെ ഉടനെ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചെങ്കിലും രക്തം വാര്‍ന്ന് ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനാല്‍ പാലക്കാട് ഡി.വൈ.എസ്.പി എത്തി ഭക്ഷണശാല പൂട്ടിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക