America

മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി – ഫൊക്കാനയും ഫോമയും പ്രാദേശിക സംഘടനകളുമായി സഹകരിക്കുവാൻ തീരുമാനം

രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ

Published

on

ഫിലാഡൽഫിയാ: ശത്രുരാജ്യങ്ങൾ എന്നപോലെ കാലങ്ങളായി സഹകരണങ്ങളില്ലാതെ അകന്നു കഴിഞ്ഞിരുന്ന ഫൊക്കാനയുമായും, ഫിലാഡൽഫിയായിലുള്ള ട്രൈസ്റ്റേറ്റ്, പമ്പാ, തുടങ്ങി മറ്റെല്ലാ പ്രാദേശിക സംഘടനകളുമായും ഇനിയുള്ള കാലം സഹകരിക്കുവാൻ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ (മാപ്പ്) തീരുമാനാമെടുത്തു.

ജൂൺ പതിമൂന്നിന് വൈകിട്ട് ആറ് മണിക്ക് മാപ്പ് ഐ.സി.സി ബിൽഡിംഗിൽ മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബോഡ് ഓഫ് ട്രസ്റ്റിയുടെയും, കമ്മറ്റിയുടെയും സംയുകത യോയോഗത്തിലാണ് ചരിത്രം മാറ്റിക്കുറിച്ച  തീരുമാനം. ഇതോടെ , ഫോമാ ഒഴികയുള്ള സംഘടനകളുമായുണ്ടായിരുന്ന “നിസ്സഹകരണം” എന്ന പ്രാകൃത നിയമത്തിനും തീരുമാനത്തിനും അന്ത്യം കുറിച്ചു.

ഹേ..മനുഷ്യാ.. കുടിപ്പകയ്ക്കും പടലപ്പിണക്കങ്ങൾക്കും വിദ്വെഷത്തിനും ഇനിയീമണ്ണിൽ എന്തർത്ഥം.. എന്ന കോവിഡുകാലത്തെ തിരിച്ചറിവിൽ, നിസ്സാരവും ക്ഷണഭംഗവുമായ ഇനിയുള്ള കാലം വക്തിവൈരാഗ്യങ്ങൾ മറന്ന് പരസ്പര സ്നേഹവും സഹായവും സഹകരണവും പുലർത്തി മലയാളി മക്കൾ ഏകോദര സഹോദരങ്ങളെപ്പോലെ സഹകരിച്ചു പ്രവർത്തിക്കുന്നതാണ് അഭികാമ്യം എന്ന യാഥാർഥ്യം  മനസ്സിലാക്കിയാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത് എന്ന് മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ് പ്രസ്ഥാപിച്ചു .

നമ്മുടെ പല സഘടനകളും, സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളും ഇത്തരം പടലപ്പിണക്കങ്ങളുടെയും വ്യക്തി വൈരാഗ്യങ്ങളുടെയും പേരിൽ പണ്ട് നടപ്പാക്കിയ പ്രാകൃത നിയമങ്ങളുടെ താല്പര്യങ്ങളിൽ കുടുങ്ങി ഐക്യം ഇല്ലാതെ നശിച്ചു പോകുന്ന സങ്കടകരമായ അവസ്ഥ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചുവെന്നും, കൂട്ടായ പ്രവർത്തനത്തിൽകൂടി മാത്രമേ സമൂഹത്തിനു നന്മ ചെയ്യുവാൻ കഴിയുകയുള്ളുവെന്നും. സമൃദ്ധിയും നന്മയും സാഹോദര്യവും സമാധാനവും നിലനിർത്തുന്നതിനുള്ള പോരാട്ടത്തിൽ മാപ്പ് ഒറ്റക്കെട്ടായി മലയാളി മക്കൾക്കൊപ്പമുണ്ടെന്നും, ഇത്തരം തീരുമാനങ്ങൾ പുതുതലമുറയ്ക്ക് മാതൃകയായി ഭവിക്കട്ടെ എന്നും ശാലു പുന്നൂസ് വ്യക്തമാക്കി.

Facebook Comments

Comments

  1. അന്തപ്പൻ

    2021-06-18 23:55:43

    ഈ ശംഖൊലി രാജ്യം മുഴുവൻ മുഴങ്ങട്ടെ അങ്ങനെ അമേരിക്കൻ മലയാളികൾക്കു ഒരു മാതൃകയാവട്ടെ. മാപ്പ് പ്രസിഡന്റിനും ഭരണസമിതിക്കും അഭിനന്ദനങ്ങൾ. ഇക്കാര്യത്തിലും ഞാൻ ആണ് ഇത് ചെയ്തത് എന്നു പറഞ്ഞു ചില എട്ടുകാലി മമ്മൂഞ്ഞുമാർ ഉണ്ടാകും. മാപ്പ്‌നേതൃത്വം ശ്രദ്ധയോടെ ഇരിയ്ക്കുക.

  2. Mappan

    2021-06-18 20:21:56

    നിസ്സാരവും ക്ഷണഭംഗവുമായ ഇനിയുള്ള കാലം വക്തിവൈരാഗ്യങ്ങൾ മറന്ന് പരസ്പര സ്നേഹവും സഹായവും സഹകരണവും പുലർത്തി... ഇതെന്താ മാപ്പിലുള്ളവരെല്ലാം ഉടനെ തട്ടിപ്പോകുമോ?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ;ദേശിയ കണ്‍വന്‍ഷന് തുടക്കം കുറിച്ച ഡാളസില്‍ ശുഭാരംഭം

ഭാഷയുടെ അതിരുകള്‍ ഭേദിച്ച കാവ്യ സപര്യ: അബ്ദുള്‍ പുന്നയൂര്‍ക്കുളം- ഇംഗ്ലീഷ് കവിത

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം

ഇവിടം സ്വര്‍ഗമാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല (നര്‍മ്മ രാഷ്ട്രീയലേഖനം: സാം നിലമ്പള്ളില്‍)

ഞാൻ കണ്ട രാമായണം (രാമായണ ചിന്തകൾ 12: ഷക്കീല സൈനു കളരിക്കൽ)

നമ്മിലെ സീത (സായിസുമതി.വി.മേനോൻ, രാമായണ ചിന്തകൾ 11)

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകന് കോവിഡ്; നില ഗുരുതരം

കണക്ടിക്കട്ടിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ പബ്ലിക് ഹെൽത്ത് കമ്മീഷണറായി ഡോ. മനീഷ ജുത്താനി നിയമിതയാകുന്നു

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; ഹൂസ്റ്റണില്‍ മികച്ച ശുഭാരംഭം

ഏഷ്യൻ അമേരിക്കൻ വിവേചനം (ബി ജോൺ കുന്തറ)

ഡാലസിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് ഉജ്വല പരിസമാപ്തി.

മുന്‍ യുഎസ് സെനറ്ററെ ആക്രമിച്ചു ഫോണ്‍ തട്ടിയെടുത്തു

ഡെല്‍റ്റ വേരിയന്റ് വ്യാപനം; നിലവിലുള്ള യാത്രാ നിയന്ത്രണം തുടരുമെന്ന് വൈറ്റ് ഹൗസ്

ടെക്‌സസ്സില്‍ വെടിവെപ്പു നടത്തിയ പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊന്നു

വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ ഓഫീസ് തുറക്കുന്നു

പരിശുദ്ധ ബാവ തിരുമേനിക്ക് ചിക്കാഗോ ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ ആദരാജ്ഞലികള്‍

ഹൂസ്റ്റണില്‍ പന്തുകളി മത്സരത്തിനിടെയുണ്ടായ വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഇന്ത്യയിൽ നിന്നുള്ള  യാത്രാവിലക്ക് പിൻവലിക്കാനാകില്ലെന്ന് യു എസ് 

ആമസോണിനെ  ഇനി  വീടിന്റെ താക്കോൽ ഏൽപ്പിക്കാം (മോ?) 

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ പരിപാടി

മനുഷ്യകടത്ത് അപകടങ്ങളില്‍ ഇരകളാവുന്നവരില്‍ വാഹനം ഓടിക്കുന്നവരും (ഏബ്രഹാം തോമസ്)

ഷുഗർലാൻന്റിന് അഭിമാനമായി സിമോൺ മാനുവേലിന് ഒളിമ്പിക് മെഡൽ

കേരളം നിക്ഷേപ സൗഹൃദമാണോ? ഡിബേറ്റ് ഫോറം സംവാദം ജൂലൈ 30നു

'ട്രമ്പ് വാക്‌സിന്‍' എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്

ഡാളസ്സിലെ താപനില ഈ വര്‍ഷം ആദ്യമായി മൂന്നക്കത്തിലേക്ക്

അത്മായ സിനഡിൻറെ പ്രസക്തിയും സാദ്ധ്യതകളും (ജോസഫ് മറ്റപ്പള്ളി)

ഹൗചിസ് പിന്‍ചക്രം (കാര്‍ട്ടൂണ്‍: സിംസണ്‍)

View More