സോക്കര്‍ ടൂർണമെൻറ്, നാളെ (ജൂൺ -19) ന്യൂജേഴ്‌സി മെർസർ കൗണ്ടി പാർക്കിൽ

സെബാസ്റ്റ്യൻ ആൻ്റണി Published on 18 June, 2021
സോക്കര്‍ ടൂർണമെൻറ്, നാളെ (ജൂൺ -19)  ന്യൂജേഴ്‌സി മെർസർ കൗണ്ടി പാർക്കിൽ
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ, സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ, യുവജനങ്ങൾ ആതിഥേയത്വം വഹിക്കുന്ന, രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ്‌ വാർഷിക സോക്കര്‍ ടൂർണമെൻറ്, “സിറോ സോക്കർ ലീഗ് 2021” ന്യൂജേഴ്‌സിലെ മെർസർ കൗണ്ടി പാർക്കിൽ വച്ച് നാളെ (ജൂൺ 19) -ന് നടത്തപ്പെടും.
 
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്‌മയായ “മഞ്ഞപ്പട“യുമായി സഹകരിച്ചാണ് ഈ വർഷത്തെ “സിറോ സോക്കർ ലീഗ് 2021″ നടത്തപ്പെടുന്നത്.
 
ജൂൺ 19-ന്‌ ശനിയാഴ്‌ച രാവിലെ 7:30 ന് സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ വികാരി റവ.ഫാദർ. ആൻ്റണി സേവ്യർ പുല്ലുകാട്ട് സോക്കർ മത്സരങ്ങൾ ഉത്‌ഘാടനം ചെയ്യുന്നതോടെ വാശിയേറിയ മത്സരങ്ങൾക്ക് തുടക്കമാകും. എട്ടു മണിക്ക് ആദ്യ മത്സരം ആരംഭിക്കും.
 
അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഫുട്ബോൾ പ്രേമികൾക്ക് ഒന്നിച്ചു കൂടുവാനുള്ള അവസരം ഒരുക്കുക, ആരോഗ്യകരമായ ആശയവിനിമയം, പ്രൊഫഷണല്‍ താരങ്ങളായി പ്രവാസി മലയാളി യുവാക്കളെ വാര്‍ത്തെടുക്കുക എന്നിവയാണ് സിറോ സോക്കർ ലീഗ് 2021-ലൂടെ ലഷ്യമിടുന്നത്.
 
“സിറോ സോക്കർ ലീഗ് 2021 മത്സരങ്ങള്‍ക്ക്” ഇന്ത്യയുടെ മുൻ രാജ്യാന്തര ഫുട്ബോൾ താരം ജോപോൾ അഞ്ചേരി ആശംസകൾ അറിയിച്ചു.
 
ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഹ്യൂസ്റ്റൺ,പെൻസിൽവാനിയ എന്നിവിടങ്ങളിൽനിന്നായി ഒമ്പത് ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും.
 
ന്യൂയോർക്ക് ഐലെൻഡേർസ്, ന്യൂയോർക്ക് ചലൻഞ്ചേർസ്, സോമർസെറ്റ് എഫ്.സി യൂത്ത്, സോമർസെറ്റ് ബ്ലാസ്റ്റേഴ്‌സ്, ഫിലാഡൽഫിയ ആർസെനാൽ എഫ്.സി, കോർ അലയൻസ് എഫ്.സി, റെഡ് ലയൺ എഫ്.സി, ബാൾട്ടിമോർ കിലാഡിസ്, ഫുട്ബോൾ ക്ലബ് ഓഫ് കാരോൾട്ടൻ എഫ്.സി.സി എന്നിടീമുകളാണ് തീപാറുന്ന മത്സരങ്ങളിൽ മാറ്റുരക്കുന്നവർ.
 
സോക്കര്‍ ടൂര്‍ണമെന്റിന്റെ ഒന്നും രണ്ടും വിജയികള്‍ക്ക്‌ ട്രോഫിയും, ക്യാഷ്‌ അവാര്‍ഡും നല്‍കും.
 
“വിന്നേഴ്സ് കപ്പ്” സ്പോൺസർ ചെയ്തിരിക്കുന്നത് റോയ് മാത്യു (പബ്ലിക് ട്രസ്റ്റ് റീൽറ്റി ഗ്രൂപ്പും), റണ്ണേഴ്‌സ് അപ്പ് കപ്പ് സ്പോൺസർ ചെയ്തിരിക്കുന്നത് പ്രൈം സി. പി. എ (എൽ.എൽ.സി) യുമാണ്‌.
 
പ്ലാറ്റിനം സ്പോൺസർസ്: ജോയ് ആലുക്കാസ് ആൻഡ് ബാഞ്ചിയോവി ഫ്യൂണറൽ ഹോം.
 
മത്സരപരിപാടികൾ കണ്ടാസ്വദിക്കുന്നതിന് എല്ലാ കായിക പ്രേമികളെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിക്കുന്നു.
 
`സീറോ സോക്കര്‍ ലീഗ്‌ 2021 ‘ -നെക്കുറിച്ച്‌ കൂടുതല്‍ അറിയുവാൻ ബന്ധപ്പെടുക:
 
കോളിന്‍ മോര്‍സ്‌ (732)-789-4774
 
ജോബിന്‍ ജോസഫ്‌ (732)-666-3394,
 
ഡ്രക്സൽ വാളിപ്ലാക്കൽ (732)-379-0368
 
അൻസാ ബിജോ (732)-895-9212
 
ഐസക് അലക്സാണ്ടർ (908)-800-3146
 
ആഷ്‌ലി തൂംകുഴി (732)-354-5605
 
ലിയോ ജോർജ് (609)-325-9185
 
അഗസ്റ്റിൻ ജോർജ് (732)-647-5274
 
ജോസഫ്‌ ചാമക്കാലായില്‍ (732)-861-5052
 
സജി ജോസഫ് (617)-515-1014
 
ജോയൽ ജോസ് (732)- 778-5876
 
ഷിജോ തോമസ് (732)-829-4031.
 
വെബ്‌സൈറ്റ്‌: www.syrosoccerleague.com
 
Email: syrosoccerleague@gmail.com
 
സോക്കര്‍ ഫീല്‍ഡ്‌ അഡ്രസ്‌: Mercer County Park, 197 Blackwell Road, Pennington, NJ, 08534
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക