ഇസ്രായേലിലെ മലയാളികൾക്ക് സഹായവുമായി ഡബ്ലിയു.എം.എഫ്

ഇസ്രായേലിലെ മലയാളികൾക്ക് സഹായവുമായി ഡബ്ലിയു.എം.എഫ്

കോവിഡ് മഹാമാരി സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ്, യുദ്ധം പോലുള്ള ഭീഷണികൾ വീണ്ടും പ്രതീക്ഷ തകർക്കുന്നത്. റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കുന്നതിന് മുൻപേ തന്നെ ഇസ്രായേൽ-പലസ്തീൻ പോരാട്ടവും കൊടുമ്പിരികൊള്ളുകയാണ്. രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ, അത് ആ രാജ്യത്തെ ജനങ്ങളെ മാത്രം ബാധിക്കുന്ന വിഷയമായി കാണാനാകില്ല. പല വിധത്തിൽ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടും ആശ്രയിച്ചും വിവിധ രാഷ്ട്രങ്ങൾ കഴിയുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷം പ്രവാസി സമൂഹവും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വേൾഡ് മലയാളി ഫെഡറേഷന്റെ(ഡബ്ലിയു.എം.എഫ്) ഇസ്രായേൽ യൂണിറ്റ് പ്രസിഡന്റ് സജി വർഗീസ്, ടെൽ അവീവിൽ നിന്ന് ഇസ്രായേലിലെ മലയാളികളുടെ അവസ്ഥ വിവരിക്കുന്നു...