പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

Published on 19 June, 2021
പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

(Written in remembrance of my devoted father who pased to eternity on June 22, 1984 at the age of 75. The sincerityofaloving heart reflected asthatradiant smile on his face will always remain in our memmories.)

ഓര്മ്മകളില്‍ നിറദീപം തെളിഞ്ഞപോല്‍
ഓടിയെത്തീടുന്നു താതാ നിന്‍ ചിന്തകള്‍
വിസ്മയിപ്പിക്കുമാ പുഞ്ചിരി തന്‍ മുഖം
വിസ്മരിച്ചീടുവാന്‍ ആവാതെ എന്നില്‍!

ഞാനൊരു കുഞ്ഞായിരിക്കവെ നീ തന്ന
ആര്ദ്ര മാം കരുതലതെത്ര ധന്യം
ഇത്രയും സ്നേഹസ്വരൂപനൊരച്ഛന്റെയ
പുത്രനായ് വന്നതാണെന്റെപ ഭാഗ്യം!

പിച്ചവെയ്ക്കുമ്പോള്‍ ഞാന്‍ വീഴാതിരിക്കുവാന്‍
പിന്നില്‍ കരങ്ങള്‍ നീ വിരിച്ചില്ലേ;
താരാട്ടുകള്‍ അമ്മ പാടുന്ന വേളയില്‍
താളം പിടിച്ചതും നിന്‍ കൈകളല്ലേ!

ഞാനൊന്നു ദുഖിക്കുകില്‍ നിന്റെലയാ മുഖം
വാടുന്നതായ് കണ്ടു ഞാനെത്ര വട്ടം
ആശിച്ചതെല്ലാം എനിക്കു നല്കീടുവാന്‍
ആവതിനപ്പുറം നീ ശ്രമിച്ചില്ലേ!

ആത്മബോധം പകരുന്ന വിജ്ഞാനത്തിന്‍
ആദ്യാക്ഷരങ്ങളെന്നെ പഠിപ്പിച്ചതും
സര്വ്വ്ദാ നിന്‍ പ്രയത്നങ്ങളില്‍ ധര്‍മ്മവും,
സത്യവും അന്വര്ത്ഥ്മാക്കിയതും

സര്വ്വം  ഞാനോര്ക്ക്വെ പ്രിയനെന്‍ പിതാവേ,
സര്വ്വാ ത്മനാ നല്കു്ന്നായിരം നന്ദി;
നന്ദിയാലുതിരുമീ കണ്ണീര്‍ ഹാരവും
നല്കുന്നിതാ നിനക്കര്ച്ചലനയായ്! !

Sudhir Panikkaveetil 2021-06-19 14:59:45
അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ കവിയായ മകൻ അക്ഷരങ്ങളിലൂടെ അയവിറക്കുന്നു. ഓർമ്മകൾ അനുഗ്രഹവും ചിലപ്പോൾ നോവ് പകരുന്നതുമാണ്. അച്ഛൻ കൂടെയില്ലെന്ന ദുഃഖം എന്നാൽ അച്ഛനോടോത്ത്‌ കഴിഞ്ഞ നല്ല കാലങ്ങളുടെ ഓർമ്മ. അച്ഛന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. പിതൃദിനം ഓർമ്മകളാൽ സമൃദ്ധമാകട്ടെ.
Easow Mathew 2021-06-20 23:50:17
Thank you, Sri Sudhir for the appreciative words about the poem. Wishing a Happy Father's Day to all emalayalee readers!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക