Image

വിദേശമദ്യ കടത്ത്: കോട്ടയം മുണ്ടക്കയം ബീവറേജ് ഔട്ട്ലറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ നടപടി

Published on 21 June, 2021
വിദേശമദ്യ കടത്ത്: കോട്ടയം മുണ്ടക്കയം ബീവറേജ് ഔട്ട്ലറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ നടപടി
കോട്ടയം: കോട്ടയം മുണ്ടക്കയം ബീവറേജ് ഔട്ട്ലറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിച്ച്‌ ബെവ്കോ. ബീവറേജ് ഔട്ട്ലറ്റില്‍ നിന്നും വിദേശമദ്യം ലോക് ഡൗണിന്റെ മറവില്‍ കടത്തിയതിനെതിരെയാണ് നടപടി.

ഇവര്‍ എട്ട് ലക്ഷം രൂപയുടെ വിദേശ മദ്യമാണ് ലോക് ഡൗണിന്റെ മറവില്‍ കടത്തിയത്. അന്വേഷണ വിധേയമായി ഷോപ്പ് ഇന്‍ചാര്‍ജ് സൂരജ് സുരേന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റാനും, ഡോണ്‍ മാത്യു, ശിവജി, സനല്‍ എന്നിവരെ പിരിച്ചുവിടാനും തീരുമാനിച്ചു. ഇവര്‍ രണ്ട് പേരും താത്കാലിക ജീവനക്കാരാണ്. സ്ഥലം മാറ്റിയവര്‍ പുതിയ ജീവനക്കാര്‍ വരുന്നത് വരെ തുടരാനാണ് തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക