Image

ആലപ്പുഴയി‍‍ല്‍​ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published on 22 June, 2021
ആലപ്പുഴയി‍‍ല്‍​ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: വള്ളിക്കുന്നത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവി​ന്റെ ഭാര്യ സുചിത്രയാണ് (19) മരിച്ചത്. ചൊവ്വാഴ്​ച രാവിലെ 11.30ന്​ മുറിയില്‍ തൂങ്ങിയനിലയില്‍ വിഷ്ണുവിന്റെ അമ്മയാണ്​ ആദ്യം കണ്ടത്​. തുടര്‍ന്ന്​ സമീപവാസികളെ വിളിച്ച്‌ വരുത്തിയ ശേഷം സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓച്ചിറ വലിയകുളങ്ങര സ്വദേശിനിയായ സുചിത്രയും ഉത്തരഖണ്ഡില്‍ സൈനികനായ വിഷ്​ണുവും മാര്‍ച്ച്‌​ 21നാണ്​ വിവാഹിതരായത്​. സംഭവസമയത്ത്​ ഭര്‍തൃമാതാവും പിതാവുമാണ് മാത്രമാണ്​​ വീട്ടിലുണ്ടായിരുന്നത്​. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക