Image

ഒടുവില്‍ കാളിദാസിനടുത്തെത്തി വിസ്മയ എഴുതിയ പ്രേമലേഖനം

ജോബിന്‍സ് തോമസ് Published on 23 June, 2021
ഒടുവില്‍ കാളിദാസിനടുത്തെത്തി വിസ്മയ എഴുതിയ പ്രേമലേഖനം
ശാസ്താംകോട്ടയില്‍ മരിച്ച വിസ്മയ കലാരംഗങ്ങളിലും മികവ് പുലര്‍ത്തിയിരുന്നു. പണ്ട് കോളേജില്‍ വെച്ചുനടന്ന ഒരു പ്രണയലേഖന മത്സരത്തില്‍ വിസ്മയ എഴുതിയ ഒരു പ്രേമലേഖനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മത്സരത്തിന്റെ ഭാഗമായി തന്റെ ഇഷ്ടതാരം കാളിദാസ് ജയറാമിനായിരുന്നു വിസ്മയ കത്തെഴുതിയത്. വിസ്മയയുടെ കത്ത് അന്ന് സുഹൃത്ത് അരുണിമ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ആരും ഗൗനിച്ചില്ല പക്ഷെ ഇപ്പോള്‍ അരുണിമ അത് വീണ്ടും ഷെയര്‍ ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും പ്രണയലേഖനവും ഒടുവില്‍ കാളിദാസിനും ലഭിച്ചു. വളരെ വേദനയോടെയായിരുന്നു കാളിദാസിന്റെ പ്രതികരണം. നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ട്ടപ്പെട്ടപ്പോഴാണ് എനിക്ക് ഈ കത്ത് ലഭിക്കുന്നതെന്നും ആരും കേള്‍ക്കാതെ പോയ സ്വപ്‌നങ്ങള്‍ക്കും എരിഞ്ഞമര്‍ന്ന സ്വപ്‌നങ്ങള്‍ക്കും മാപ്പ് എന്നും കാളിദാസ് ഫേസ്ബുക്കില്‍ കുറിച്ചു. 

വിസ്മയയുടെ സുഹൃത്ത് അരുണിമ  സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ്

രണ്ട് വര്‍ഷം മുന്നേയുള്ള Valentines day കോളേജില്‍ love letter competition നടക്കുവാ , അന്നവളും എഴുതി ഒരു love letter ,ഒരു തമാശക്ക്.....,അവളുടെ favorite actor കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് fbil പോസ്റ്റ് ഇട്...എന്നിട്ട് എല്ലാരോടും share ചെയ്യാന്‍ പറയ്,അങ്ങനെ എല്ലാരും share ചെയുന്നു.... post viral ആവുന്നു....., കാളി ഇത് കാണുന്നു.... എന്നെ call ചെയുന്നു....., ഞങ്ങള്‍ സെല്‍ഫി എടുക്കുന്നു....?? അവളുടെ ഓരോ വട്ട് ആഗ്രഹങ്ങള്‍, അന്ന് ഞാനാ love letter facebookil post ചെയ്തു. ആരും share ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും share ചെയ്യുന്നില്ലന്ന് മനസിലായപ്പോ post മൂഞ്ചിയല്ലെന്ന് പറഞ്ഞു അവള്‍ കുറെ ചിരിച്ചു....

ഇന്നിപ്പോ നവമാധ്യമങ്ങള്‍ മുഴുവന്‍ അവളെ പറ്റി എഴുതുവാ...അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ.... അവള്‍ ആഗ്രഹിച്ച പോലെ Viral ആയി ????
കഴിഞ്ഞ 6 വര്‍ഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങള്‍ക്ക് അറിയാം. അവള്‍ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേല്‍ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നില്‍ ഉള്ളവരെല്ലാം നിയമത്തിനു മുന്നില്‍ വരണം ശിക്ഷിക്കപെടണം ?? ?? ?? ??
*********************************************

കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

Deeply saddened and torn apart to know of Vismaya V Nair and the reasons that led to the devastating consequence. It's absolutely unacceptable that despite of the literacy rate and access to information and knowledge from all corners of the world, our people are still not becoming mindful of the severity of the crime dowry is and how nerve racking is abuse. Not all scars are always seen and not all wounds always bleed. Just truly concerned and worried about how many more names have to be added to the ever growing list of similar tragedies for us to wake up to reality- Why is walking out of a toxic abusive space never welcomed and why is the societal stigma always imposed upon the ones going through it and why do we hesitate to embrace them? Why is it so hard for us as an evolved society to just accept how unethical and hideous it is to ask/ encourage/ stay silent to dowry as a custom and how heartless can we be to stay silent to abuse of any kind! Truly hoping that strict amendments are made to existing laws and there are necessary actions taken towards educating and empowering people. Let's bring back our girls and let's not reduce them to just another hashtag on social media!
പ്രിയപ്പെട്ട വിസ്മയ, 
നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്
നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക