Image

അറ്റാക്ക് പോലെ വന്നു , നെഞ്ചിൽ കോടാലി കൊണ്ടു വെട്ടിയതു പോലെ വേദന തോന്നി; ആശുപത്രി കിടക്കയിൽ നിന്നും സാന്ദ്ര തോമസ്

Published on 24 June, 2021
അറ്റാക്ക്  പോലെ വന്നു , നെഞ്ചിൽ കോടാലി കൊണ്ടു വെട്ടിയതു പോലെ വേദന തോന്നി; ആശുപത്രി കിടക്കയിൽ നിന്നും സാന്ദ്ര തോമസ്

മരണത്തെ മുഖാമുഖം കണ്ടെന്നും തക്ക സമയത്ത ആശുപ്ത്രിയിൽ എത്താൻ സാധിച്ചതാണ് രക്ഷയായതെന്നും നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്. ഐസിയുവിൽ നിന്നും റൂമിലെത്തിയ സാന്ദ്ര തോമസ് ലൈവ് വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡെങ്കിപ്പിയെ തുടർന്ന് വീട്ടിൽ കഴിഞ്ഞ നിമിഷങ്ങളെ കുറിച്ചും മക്കളുടെ  അവസരോചിതമായ ഇടപെടലുകളെ കുറിച്ചും സാന്ദ്ര വീഡിയോയിലൂടെ പറയുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആരെല്ലാം ഒപ്പമുണ്ടാകും എന്ന് ബോധ്യപ്പെടുത്തിയ അവസരം കൂടിയായിരുന്നു ഇതെന്ന് സാന്ദ്ര പറയുന്നുണ്ട്.

സാന്ദ്ര തോമസിന്റെ വാക്കുകൾഒരാഴ്ചയായി പപ്പയ്ക്ക് പനിയുണ്ടായിരുന്നു. മരുന്ന് കഴിച്ചു. ഭേദമായി. അത്ര സീരിയസായി എടുത്തില്ല. പിന്നെയും രോഗം വന്നു.അടുത്തുള്ള ആശുപ്ത്രിയിൽ കാണിച്ചു. പപ്പയ്ക്ക് പിന്നെയും രോഗം കുറയാൻ തുടങ്ങി.അങ്ങനെ കളിച്ു ചിരിച്ച് ഞങ്ങളൊക്കെ വീട്ടിലെത്തി. അപ്പോഴേക്കും മമ്മിക്ക് പനി തുടങ്ങി. വയ്യാതെ മമ്മി വീഴാൻ തുടങ്ങി. പിറ്റേന്ന് രാവിലെ എനിക്കും വയ്യാതായി. ഒരാഴ്ച ഞാനും മമ്മിയും പാരസെറ്റമോളിൽ പിടിച്ചു നിന്നു. അപ്പോഴേക്കും പപ്പ ഓകെയായി. പിന്നീട് പപ്പയാണ് പിള്ളേരുടെകാര്യം നോക്കിയത്.   നാല് ദിവസം അങ്ങനെ കടന്നു പോയി. എപ്പോഴും കിടക്കാതെ എഴുന്നേറ്റു വന്നു ചായ കുടിക്കാൻ മമ്മി പറഞ്ഞു. ആ സമയത്ത് ചായ കുടിക്കാനായി ഞാൻ ഡൈനിങ്ങ് ടേബിലിന്റെ അരികിലെത്തി. പെട്ടെ്ന് എനിക്ക് തല കറങ്ങി. എനിക്ക് തല കറങ്ങുന്നു എന്ന്  പറഞ്ഞ്  ഞാൻ എണീറ്റതു മാത്രമേ ഓർമ്മയുള്ളൂ. പെട്ടെന്ന് ഞാൻ താഴെ വീണു. പിന്നെ ഓർമ്മ വന്നപ്പോൾ ഞാൻ ഡൈനിങ്ങ് ടേബിളിലന്റെ കീഴിൽ കിടക്കുന്ന അവസ്ഥയാണ്. എഴുന്നേൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പപ്പ എന്റെ മുഖത്തേക്ക് വെള്ളം ഒഴിക്കുന്നത് ഞാനറിയുന്നുണ്ട്. ചെറിയൊരു ബോധം വന്നപ്പോൾ ഞാൻ നിലത്താണ് കിടക്കുന്നതെന്ന് മനസിലായി. മുഖം  ഒരു വശത്തേക്ക് കോടിപ്പോയി.ഞരമ്പ് വലിഞ്ഞു മുറുകിയത് മാറാൻ അഞ്ചു ദിവസം ഐസിയുവിൽ കിടക്കേണ്ടി വന്നു. പപ്പയും മമ്മിയും ശരിക്കും പേടിച്ചു പോയി. ഹോസ്പിറ്റലിൽ വിളിച്ചു ചോദിച്ചപ്പോൾ ബഡ്ഡില്ല. കോവിഡ് രോഗികൾ‍ക്കാണ്   .മുൻഗണന എന്നു പറഞ്ഞു. എന്തായാലും ഹോസ്പിറ്റലിൽ പോകാം എന്നു മമ്മി പറഞ്ഞു.ഉണ്ടായിരുന്നു. ഡോക്ടർ എന്നട് എഴുന്നേറ്റിരിക്കാൻ പറഞ്ഞതേ ഓർമ്മയുള്ളൂ. പിന്നെ മുഴുവൻ ബഹളമായിരു്നു. ഡോക്ടർമാർ നാല് വഴിക്കോടുന്നു. എല്ലാവരും പേടിച്ചു പോയി. രക്തത്തിൽ പ്ളേറ്റ്ലെറ്റ്സ് കുറയുന്നതായിരുന്നു എന്റെ പ്രശനം. ബിപി വല്ലാതെ താഴ്ന്ന് ഞാൻ തള കറങ്ങി വീണു. ഹൃദയമിടിപ്പ് കുറഞ്ഞ് 30ൽ എത്തി.പെട്ടെന്ന് തന്നെ ഡോക്ടർമാർ‍  ഐസിയുവിലേക്ക് മാറ്റി. അന്ന് പപ്പയേയും കൊണ്ടു വന്നപ്പോൾ ഞങ്ങളും കോവിഡ് ടെസ്റ്റ് എടുത്തെങ്കിലും ഡെങ്കിപ്പനി നോക്കിയിരുന്നില്ല.ഐസിയുവിൽ കയറ്റിയപ്പോൾ എല്ലാവരും വിചാരിച്ചു ഇനി പേടിക്കേണ്ട എന്ന്. പക്ഷേ അതായിരുന്നു തുടക്കം.  
 
ഐസിയുവിൽ മരണത്തോട് മല്ലിടുന്ന ആളുകളെയാ് കാണുന്നത്.അപ്പോൾ എനിക്കും ടെൻഷൻ ആയി. ഉറക്കത്തിൽ അറ്റാക്ക് വരു്തു പോലെ നെഞ്ചുവേദന വന്നു. അടുത്തു നിൽക്കുന്ന നഴ്സുമാരെ വിളിക്കാൻ പോലും കൈ പൊങ്ങുന്നില്ല. നെഞ്ചിൽ  ഒരു കോടാലി കൊണ്ടു വെട്ടിയാൽ എങ്ങനെയിരിക്കും. അതുപോലായിരുന്നു വേദന.അങ്ങനെയൊരു ഫീൽ ആയിരുന്നു.വിശദീകരിക്കാൻ പോലും കഴിയാത്ത വേദന. അതിനു ശേഷം കടുത്ത തലവേദന ഉണ്ടായി. തല വെട്ടിക്കളയാൻ തോ്നുന്ന തര്തിലുള്ള വേദന.രോഗം വന്നപ്പോൾ പലരും പലതു പറഞ്ഞ് പരിഹസിച്ചിരുന്നു. പറമ്പിൽ കൂടി ഇറങ്ങി നടന്ന് അമ്മയ്ക്കും മകൾക്കും മതിയായി  കാണുമല്ലോ എന്നുപറഞ്ഞ്. ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല. കൊതുക് പരത്തുന്ന രോഗമാണ്. ശുദ്ധ ജലത്തിൽ മുട്ടയിടുന്ന  കൊതുകാണ് ഇതു പരത്തുന്നത്. അല്ലാതെ ചെളിയിലും പറമ്പിലും നടന്നിട്ടല്ല. അതുകൊണ്ട് പറമ്പും മുറ്റവും വീടും വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ച് മഴക്കാലത്ത്. 

പ്രതീക്ഷിക്കാത്ത ഒരുപാട് പേർ വിളിച്ചു. പ്രത്യേകിച്ച് മമ്മൂക്കയൊക്കെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നത് നമുക്കെ വളരെ സന്തോഷം നൽകുന്ന കാര്യമാണ്. സിനിമാ ഇൻഡസ്ട്രിയിൽ സ്ത്രീകൾക്ക് വേണ്ടി പ്രസംഗികകാൻ ഒരുപാട് പേരുണ്ട്. ഡബ്ളിയു.സി.സിയുണ്ട്. മറിച്ചേ സിസിയുണ്ട് എന്നൊക്കെ. എന്നിട്ട് ഒരാഴ്ചഐസിയുവിൽകിടപ്പോൾ  ഒറ്റ സ്ത്രീജനം പോലും തിരക്കിയില്ല. അതേ സമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും എല്ലാ നിർമ്മാതാക്കളും വിളിച്ചന്വേഷിച്ചു. എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ്. ഇവിടെ ആ മൂന്നു പെൺകുട്ടികൾ മരിച്ചപ്പോഴാണ് എല്ലാ സംഘടനകളും കൊടിയും കുത്തി വരുന്നത്. അല്ലാത്ത സമയം ഇവരാരും തിരിഞ്ഞു നോക്കില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക