Image

അര്‍ച്ചനയുടെ ദുരൂഹമരണം : അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Published on 24 June, 2021
അര്‍ച്ചനയുടെ ദുരൂഹമരണം : അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
വിഴിഞ്ഞം: ഒരു വര്‍ഷം മുന്‍പ് പ്രണയ വിവാഹിതയായ അര്‍ച്ചന (22)  വാടക വീട്ടില്‍ പൊള്ളലേറ്റ് മരിച്ച  കേസ് അന്വേഷണം സിറ്റി ക്രൈം ബ്രാഞ്ച് വിഭാഗം ഏറ്റെടുത്തു. ഡിവൈഎസ്പി ജോണ്‍സണ്‍ ചാള്‍സ് നേതൃത്വത്തിലുള്ള സംഘം  കേസ് അന്വേഷിക്കും. യുവതിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ നിന്നു വിട്ടയച്ചതില്‍ പ്രതിഷേധിച്ച് മൃതദേഹവുമായി വെങ്ങാനൂര്‍ ജംക്ഷനില്‍ റോഡ് ഉപരോധിച്ചിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടി ആംബുലന്‍സില്‍ എത്തിച്ച മൃതദേഹവുമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ഒന്നര മണിക്കൂറിലേറെ നീണ്ട ഉപരോധം കേസില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന തിരുവനന്തപുരം തഹസില്‍ദാര്‍ എം.എസ്.ഷാജുവിന്റെ ഉറപ്പിനെ തുടര്‍ന്ന് അവസാനിച്ചു.തുടര്‍ന്ന് മൃതദേഹം വിലാപ യാത്രയായി വെങ്ങാനൂര്‍ വെണ്ണീയൂര്‍ ചിറത്തലവിളാകത്തെ വീട്ടിലെത്തിച്ചു.

മാതാപിതാക്കള്‍ അടക്കമുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ച ശേഷം മുട്ടത്തറ ശ്മശാനത്തില്‍ സംസ്കരിച്ചു. വെങ്ങാനൂര്‍ വെണ്ണിയൂര്‍ ചിറത്തലവിളാകത്ത് അര്‍ച്ചനയില്‍ അശോകന്‍-മോളി ദമ്പതിമാരുടെ ഏക മകള്‍ അര്‍ച്ചന(22) ആണ് ഉച്ചക്കടയ്ക്കടുത്തു കുഴിവിളയിലെ വാടക വീട്ടില്‍ വീട്ടില്‍ തിങ്കള്‍ രാത്രി മരിച്ചത്. ഭര്‍ത്താവ് സുരേഷിനെ വിഴിഞ്ഞം പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. തീരുമാനം അനുസരിച്ച് അര്‍ച്ചനയുടെ മാതാപിതാക്കളില്‍ നിന്ന് പുതുതായി  മൊഴിയെടുക്കും. സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക