Image

പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു

Published on 24 June, 2021
പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ പ്രസ്സ് ഫോട്ടോഗ്രാഫര്‍ എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. ഫോട്ടോ ജേര്‍ണലിസം,സിനിമ, നാടകം, ഡോക്യൂമെന്ററി രംഗങ്ങളില്‍ സജീവമായ വ്യക്തിത്വമായിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകരായ സംഗീത് ശിവന്‍, സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ മക്കളാണ്.

ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണു ശിവന്‍ എന്ന ശിവശങ്കരന്‍ നായര്‍. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറാണ്. നെഹ്‌റു മുതല്‍ ഒട്ടനവധി നേതാക്കളുടെ രാഷ്‌ട്രീയജീവിതം പകര്‍ത്തി.

 1959ല്‍ തിരുവനന്തപുരം സ്‌റ്റാച്യുവില്‍ ശിവന്‍സ് സ്‌റ്റുഡിയോയ്‌ക്കു തുടക്കമിട്ടു. 'ചെമ്മീന്‍' സിനിമയുടെ നിശ്ചല ചിത്രങ്ങളിലൂടെയാണ് ചലച്ചിത്രമേഖലയിലെത്തിയത്. സ്വപ്നം, അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിവയാണ് പ്രധാന ചിത്രങ്ങള്‍. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക