ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു, പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രിയദര്‍ശന്‍

Published on 20 July, 2021
ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു, പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രിയദര്‍ശന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവച്ചാണ് പ്രിയദര്‍ശന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം പ്രിയദര്‍ശന്റെ പോസ്റ്റിനു നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്.

ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാവുകയാണ്. തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല.- വി മുരളീധരന്‍ പറഞ്ഞു.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക