യുഎസ്എ എഴുത്തുക്കൂട്ടം - സര്‍ഗ്ഗാരവ' ത്തില്‍ കഥാകൃത്ത് അര്‍ഷാദ് ബത്തേരി മുഖ്യാതിഥി

Published on 21 July, 2021
യുഎസ്എ എഴുത്തുക്കൂട്ടം - സര്‍ഗ്ഗാരവ' ത്തില്‍  കഥാകൃത്ത് അര്‍ഷാദ് ബത്തേരി മുഖ്യാതിഥി

യുഎസ്എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ സാംസ്കാരിക   പരിപാടിയായ 'സര്‍ഗ്ഗാരവ' ത്തില്‍ പ്രശസ്ത കഥാകൃത്ത് അര്‍ഷാദ് ബത്തേരി മുഖ്യാതിഥിയായിരുന്നു .
പ്രശസ്ത എഴുത്തുകാരനും സിനിമാ നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി ആമുഖ പ്രഭാഷണം നടത്തിപരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകൂട്ടം വൈസ് പ്രസിഡണ്ട് ഫൗസിയ കളപാട്ട്  ആശംസകള്‍ അര്‍പ്പിച്ചു . ബിന്ദു ടിജി കഥാകാരന്‍ അര്‍ഷാദ് ബത്തേരി യെയും അദ്ദേഹത്തിന്റെ രചന കളെയും പരിചയ പ്പെടുത്തി

കവി ഗീതാരാജന്റെ നിയന്ത്രണത്തില്‍ ആരംഭിച്ച പരിപാടിയില്‍ എഴുത്തുകാരനും ഗാനരചയിതാവുമായ ഡോ സുകുമാര്‍ കാനഡ സ്വാഗത ഗാനം ആലപിച്ചു . യു എസ എ എഴുത്തുകൂട്ടം പ്രസിഡന്റ് ഫിലിപ്പ് തോമസ്ഏവരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്തു .
തന്റെ  എഴുത്തു വഴികളും ജീവിതം രുചിയ്ക്കുന്ന കഥ കളില്‍ സ്വയം പുലര്‍ത്തിപോരുന്ന അച്ചടക്കവും എന്തെന്ന് അര്‍ഷാദ് വിശദമാക്കി . എഴുത്തു കാരന്‍ കാലം അടയാള പ്പെടുത്തുന്നവനാകണം . കാരൂര്‍ , കവി അയ്യപ്പന്‍ , എം  മുകുന്ദന്‍ , തുടങ്ങി സാഹിത്യലോകത്തെ സമ്പന്നമാക്കിയ ഒട്ടനവധി പേരുടെ രചനകള്‍ ഉദ്ധരിച്ചു കൊണ്ട്  നല്ലെഴുത്തിന്റെ വഴികള്‍ വിശദമാക്കി . വൈകാരികമായ എഴുത്തിനെ ബോധം കൊണ്ട് ഉരച്ചു നോക്കി കൃത്യപ്പെടുത്തുകയാണ് വേണ്ടത് . സോഷ്യല്‍ മീഡിയ യുടെ പ്രശംസകള്‍ക്കപ്പുറത്ത് കാമ്പുള്ള രചനകള്‍ സ്വയം തിരിച്ചറിയാനുള്ള വിവേകം ഓരോ എഴുത്തുകാരനും ഉണ്ടായിരിക്കണം എന്ന് അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു .

എഴുത്തു ജീവിതത്തിന്റെ തുടക്കവും വളര്‍ച്ചയും എങ്ങിനെ യായിരുന്നു വെന്ന് പ്രശസ്ത എഴുത്തു കാരന്‍ തമ്പി ആന്റണി സദസ്സിനോട് പങ്കു വെച്ചു.. എഴുത്തുകൂട്ടം കമ്മിറ്റി അംഗം കെ കെ ജോണ്‍സണ്‍ നന്ദി പറഞ്ഞു .

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ ന്യൂ യോര്‍ക്ക് സമയം പത്തര മണിക്ക് സര്‍ഗ്ഗാരവം എന്ന സാഹിത്യ സാംസ്കാരിക പരിപാടി സൂം പ്ലാറ്റുഫോമില്‍ ഉണ്ടായിരുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക മനോഹര്‍ തോമസ്  ഫോണ്‍: 917 974 2670

യുഎസ്എ എഴുത്തുക്കൂട്ടം - സര്‍ഗ്ഗാരവ' ത്തില്‍  കഥാകൃത്ത് അര്‍ഷാദ് ബത്തേരി മുഖ്യാതിഥിയുഎസ്എ എഴുത്തുക്കൂട്ടം - സര്‍ഗ്ഗാരവ' ത്തില്‍  കഥാകൃത്ത് അര്‍ഷാദ് ബത്തേരി മുഖ്യാതിഥിയുഎസ്എ എഴുത്തുക്കൂട്ടം - സര്‍ഗ്ഗാരവ' ത്തില്‍  കഥാകൃത്ത് അര്‍ഷാദ് ബത്തേരി മുഖ്യാതിഥി
ഒരു പാവം വായനക്കാരൻ 2021-07-21 02:07:30
എഴുത്തുകൂട്ടം അഭിനന്ദനം. ഈ മലയാളിയിൽ രണ്ടു ദിവസം മുൻപ് ശ്രീമാൻ സുധീർ പണിക്കവീട്ടിൽ എഴുതിയ ഒരു ലേഖനം മുൻ വിധികൾ ഒന്നുമില്ലാതെ എല്ലാവരും ഒന്ന് വായിച്ചിരുന്നെങ്കിൽ നന്നായിരുന്നു. എളുപ്പത്തിനായി അതിൻറെ ഒരു ലിങ്ക് താഴെ കൊടുക്കുന്നു. https://www.emalayalee.com/vartha/241398
Rajan Moplath 2021-07-21 12:01:54
നാട്ടിലെ എഴുത്തുകാരുടെ മേൽക്കോയ്മ അനുവദിച്ച് അവർക്ക് കപ്പം കൊടുത്ത് സാമന്തന്മാരായി കഴിയുന്ന അടിമത്വ സുഖം പറഞ്ഞറിയിക്കാൻ വയ്യ പാവം വായനക്കാരാ. ഞങ്ങൾ കുറച്ച് എഴുത്തുകാരും ഞങ്ങളുടെ സില്ബന്ധികളും ഇവിടെ സാഹിത്യപരമായ എന്തിനും നാട്ടിൽ നിന്നും ആളെ വിളിക്കും. ഇത് വര്ഷങ്ങളായി നടക്കുന്ന കാര്യം. ഒരു സുധീർ പണിക്കവീട്ടിൽ എഴുതിയാലോന്നും ഈ അടിമത്വം നിൽക്കാൻ പോകുന്നില്ല. നാട്ടിലെ എഴുത്തുകാർ ഇവിടെയുള്ളവരുടെ പുസ്തകം പ്രസിദ്ധീകരിക്കും, പുസ്തകത്തിനു അവതാരിക എഴുത്തും, ഇവിടെ നടത്തുന്ന മീറ്റിങ്ങുകളിൽ അവർ പങ്കെടുക്കും, അവരുടെ പേരിൽ മീറ്റിങ്ങുകൾ അറിയപ്പെടും ഹാ അടിമത്വമേ നിന്റെ പേരോ ഇത്തിരി അമേരിക്കൻ മലയാളി എഴുത്തുകാർ/കാരികൾ .
ജോസഫ് നമ്പിമഠം 2021-07-21 18:04:21
എഴുത്തുകൂട്ടത്തിൽ ചർച്ച നടത്തുന്നത് നാട്ടിലെ സാഹിത്യകാരെ മാത്രം വെച്ചല്ല. ആദ്യ സമ്മേളനത്തിൽ ചർച്ച ചെയ്തത് അമേരിക്കൻ മലയാളി എഴുത്തുകാരനായ അനിൽ ശ്രീനിവാസന്റെ കഥാസമാഹാരത്തെപ്പറ്റിയാണ്. ആ ചർച്ചയിൽ കഥാവലോകനം നടത്തിയത് അമേരിക്കൻ മലയാളിയായ ഈ ഞാനാണ്. രണ്ടാമത്തെ ചർച്ചയിൽ അമേരിക്കൻ മലയാളിയായ ഡോണാ മയൂര, ചിത്ര കവിതകളെപ്പറ്റി അഗാധമായ പഠനം അവതരിപ്പിച്ചു. അതിന്റെ അവതരണം നടത്തിയത് അമേരിക്കൻ മലയാളിയും ജനനി മാസികയുടെ എഡിറ്ററുമായ ശ്രീ ജെ മാത്യു സാറാണ്. മൂന്നാമത്തെ ചർച്ചയിൽ അമേരിക്കൻ മലയാളിയായ തമ്പി ആന്റണിയെ ആണ് ഹൈലൈറ്റ് ചെയ്തത്. അന്പതുകളിലും അറുപതുകളിലും നിന്നുമുള്ള മലയാള സാഹിത്യം മാത്രം വായിച്ച്‌, അതിൽ മാത്രം അഭിരമിക്കുന്ന ചില അമേരിക്കൻ മലയാളി എഴുത്തുകാർക്ക്, നാട്ടിലെ പുതിയ എഴുത്തും, എഴുത്തു രീതികളുമായും എഴുത്തുകാരുമായും സംവദിക്കാനുമുള്ള വേദിയാണ് എഴുത്തുകൂട്ടം ചർച്ചകൾ. ഓരോ മാസവും ഇവിടത്തെ എഴുത്തുകാരുടെയും നാട്ടിലെ എഴുത്തുകാരുടെയും കൃതികൾ മാറി മാറി ചർച്ച ചെയ്യുകയാണ് അമേരിക്കൻ എഴുത്തുകൂട്ടത്തിന്റെ ദൗത്യം എന്നാണ് ഞാൻ മനസ്സിലാക്കിയത്. എല്ലാത്തിനെയും നെഗറ്റീവ് ആയി കാണുന്നവർ അമേരിക്കയിലെ മലയാള സാഹിത്യത്തെയും എഴുത്തുകാരെയും അൻപതുകളിൽ തളച്ചിടാൻ ആഗ്രഹിക്കുന്നവരാണ്. അമേരിക്കൻ മലയാളി എഴുത്തുകാർ ഇങ്ങനെയുള്ള ചർച്ചകളിലൂടെ ലോകത്തെവിടെയും ഉള്ള മലയാളി എഴുത്തുകാരേക്കാൾ മികച്ചവരാകാനും മലയാള സാഹിത്യത്തിലും വിശ്വസാഹിത്യത്തിലും പരിചയം നേടാനും എഴുത്തുകൂട്ടം ചർച്ചകൾ വഴി തെളിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു. എഴുത്തുകൂട്ടം ചർച്ചകളിൽ പങ്കെടുക്കുക, എന്നിട്ടു അഭിപ്രായം പറയുക. ക്രിയാത്മക മാറ്റങ്ങൾ നിർദ്ദേശിക്കുക. അതല്ലേ നല്ലത്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക