സല്‍മാന്‍ ഖാന് ഭാര്യയും മകളുമുണ്ട്, വിദേശത്ത് ഒളിപ്പിച്ച്‌ താമസിപ്പിച്ചിരിക്കുകയാണ്

Published on 21 July, 2021
സല്‍മാന്‍ ഖാന് ഭാര്യയും മകളുമുണ്ട്, വിദേശത്ത് ഒളിപ്പിച്ച്‌ താമസിപ്പിച്ചിരിക്കുകയാണ്
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ഭാര്യയും 17 വയസുള്ള മകളുമുണ്ടെന്ന് ആരോപണം. തന്റെ രഹസ്യ കുടുംബത്തെ സല്‍മാന്‍ ഖാന്‍ ദുബായിയില്‍ ഒളിപ്പിച്ച്‌ താമസിപ്പിച്ചിരിക്കുകയാണെന്നും സാമൂഹിക മാദ്ധ്യമത്തില്‍ വന്ന ഒരു കമന്റില്‍ പറയുന്നു. താരത്തിന്റെ ഭാര്യയുടെ പേര് നൂര്‍ എന്നാണെന്നും ഇവര്‍ക്ക് 17 വയസുള്ള ഒരു മകളുണ്ടെന്നും ഇവരെ കാണുന്നതിനു വേണ്ടിയാണ് സല്‍മാന്‍ ഖാന്‍ ഇടക്കിടക്ക് വിദേശ യാത്ര നടത്തുന്നതെന്നുമായിരുന്നു കമന്റ്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട സല്‍മാന്റെ സഹോദരന്‍ കൂടിയായ അര്‍ബാസ് ഖാന്‍ ഇക്കാര്യം താരത്തിന്റെ ശ്രദ്ധയിപ്പെടുത്തുകയായിരുന്നു. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി സല്‍മാന്‍ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്.

താന്‍ ഇപ്പോഴും അവിവാഹിതനാണെന്നും ഇത്തരം കമന്റുകള്‍ താന്‍ നിത്യേന കേള്‍ക്കുന്നതിനാല്‍ ഇതൊന്നും അത്ര കാര്യമാക്കാറില്ലെന്നും ആരോപണം നിഷേധിച്ചുകൊണ്ട് സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഇത്തരക്കാര്‍ക്ക് ഈ വിവരങ്ങള്‍ എവിടെനിന്നും കിട്ടുന്നു എന്ന് തനിക്ക് അറിയില്ലെന്നും താരം പറയുന്നു. തന്റെ ഒന്‍പതാം വയസു മുതല്‍ ഇന്ത്യയില്‍ ഗാലക്സി അപാര്‍ട്ട്മെന്റിലെ താമസക്കാരനാണെന്നും ആരോട് വേണമെങ്കിലും ഇതിനെകുറിച്ച്‌ അന്വേഷിക്കാമെന്നും താരം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക