ആരോഗ്യനില ഗുരുതരം: മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് വെന്റിലേറ്ററില്‍

Published on 21 July, 2021
ആരോഗ്യനില  ഗുരുതരം: മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് വെന്റിലേറ്ററില്‍


ബെംഗളുരു: യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ മുതിര്‍ന്ന കോണഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി.

 ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ വീണ് പരിക്കേറ്റാണ് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ യോഗ ചെയ്യുന്നതിനിടെ അദ്ദേഹം വീഴുകയായിരുന്നു. ഡയാലിസിസിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് തലയില്‍ ആന്തരിക രക്തസ്രാവവും മുറിവുകളും കണ്ടെത്തിയത്. ഇതോടെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. 

കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഓസ്‌കാര്‍. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ റോഡ്, ഗതാഗതം, ദേശീയപാത മന്ത്രിയായിരുന്നു ഓസ്‌കാര്‍. തൊഴില്‍ വകുപ്പിന്റെ അധിക ചുമതലയും വഹിച്ചിരുന്നു. 1983 മുതല്‍ 1997 വരെ അഞ്ച് തവണ ലോക്സഭാംഗമായിരുന്നു. 1998ല്‍ ആദ്യമായി രാജ്യസഭയിലെത്തി. 1980കളുടെ അവസാനം കര്‍ണാടക പി.സി.സി അധ്യക്ഷനായും 1983ല്‍ എഐ.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക