EMALAYALEE SPECIAL

രാമായണത്തിന്റെ പ്രസക്തി (രാമായണചിന്തകൾ 8: ശങ്കരനാരായണൻ ശംഭു)

Published

on

"രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവിം
വിദ്ധി ഗച്ഛ താത യഥാസുഖം "

വാത്മീകി രാമായണത്തിലെ ഏറ്റവും പ്രാധാന്യമുള്ള വരികൾ ഈ പറഞ്ഞവയാണത്രെ. ആ സന്ദർഭം തന്നെ അദ്ധ്യാത്മ രാമായണത്തിൽ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ഇങ്ങനെ ഭാഷയിലാക്കി.

"രാമനെ നിത്യം ദശരഥനെന്നുള്ളിലാ-
മോദമോടു നിരൂപിച്ചു കൊള്ളണം
എന്നെജ്ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു പോയാലുമെങ്കിൽ
സുഖമായ് വരിക തേ.”

വനവാസത്തിനു പുറപ്പെടുന്ന വേളയിൽ അമ്മമാരുടെ അനുഗ്രഹം തേടുന്ന ഭാഗത്താണ് ലക്ഷ്മണനോട് സുമിത്ര ഇങ്ങ നെ പറയുന്നത്. "മകനേ കൊട്ടാരത്തിൽ ജീവിച്ചു ശീലിച്ച നിനക്ക് പ്രതീക്ഷിക്കുന്ന തിനും അപ്പുറത്തുള്ള കഷ്ടമാണ് വനവാസത്തിൽ നേരിടേണ്ടി വരിക. പണ്ട്പന്ത്രണ്ട് കൊല്ലങ്ങൾക്കു മുമ്പ് രാജർഷി വിശ്വാമിത്രനോടൊപ്പം അദ്ദേഹത്തിന്റെ യാഗശാലാ സുരക്ഷക്കായി നിങ്ങൾ പോകുമ്പോൾ തപോധനനായ മഹർഷിനിങ്ങൾക്കു വഴികാട്ടാൻ ഉണ്ടായിരുന്നു.ഇന്ന് നിങ്ങൾ മാത്രമേ ഉള്ളു . കൂടാതെ സ്ത്രീരത്നമായ സീത നിങ്ങൾക്കൊപ്പംഉണ്ടുതാനും. ഘോരവനത്തിൽ നിങ്ങൾഅതിയായ കഷ്ടപ്പാടുകൾ അനുഭവി ക്കുമ്പോൾ അമ്മ പറയുന്ന ഈ വാക്കു കൾ നീ ഓർക്കുക.

ജ്യേഷ്ഠ സഹോദരനായ ശ്രീരാമനെ
അച്ഛൻ ദശരഥനായിത്തന്നെ കാണുക.
അമ്മയായ എന്റെ സ്ഥാനത്ത് സീതാദേ
വിയെ സങ്കൽപ്പിക്കുക. ഘോര കാന്താര
ത്തെ അയോദ്ധ്യാ രാജധാനിയായി സങ്കൽപ്പിക്കുക ഇത്രയും ചെയ്തു മകനേ നീസുഖമായി കാനനവാസം കഴിക്കുക. നിനക്ക് ബുദ്ധിമുട്ടുകളെ ഈ ചിന്ത കൊണ്ട് തരണംചെയ്യാൻ സാധിക്കും.

ലക്ഷ്മണൻ ഈ ഉപദേശം ശിരസാവഹിച്ചതായി പിന്നീടുള്ള ഭാഗങ്ങളിൽ നമുക്കുകാണാനാകും. അതുകൊണ്ടുതന്നെ സൗമിത്രി പതിനാലു സംവത്സരങ്ങളെ നിഷ്പ്രയാസം
സ്വകർമ്മങ്ങളിലെ ശ്രദ്ധയും ഭക്തിയും കൊണ്ട് തരണം ചെയ്യുന്നുണ്ട്.

ശ്രീരാമനെ ദൈവമെന്നതിലുപരി മര്യാദാപുരുഷോത്തമൻ എന്ന രീതിയിൽ നോ ക്കിക്കാണുന്ന രീതിയാണ് രാമായണങ്ങളിൽ ഉള്ളതെന്നു കാണാം. അതിനു ചേർന്ന തരത്തിലുള്ള നിരവധി സന്ദർഭങ്ങ ളും നമുക്ക് രാമായണങ്ങളിൽ കാണാ നാകും. ഒരു പക്ഷെ ഏറ്റവും കൂടുതൽഭക്തിഭാവത്തോടെ രാമായണ രചന നടത്തിയത് അദ്ധ്യാത്മ രാമായണത്തിൽ തന്നെ ആയിരിക്കും.

വാത്മീകിയും,കമ്പരും,തുളസീദാസനുകമാക്കെ അവരുടെ കൃതികളിൽക്കൂടിരാമായണത്തെജനഹൃദയങ്ങളിൽ പ്രതി ഷ്ഠിക്കുകയാണ് ചെയ്തത്. ഒരു മനുഷ്യൻ എങ്ങനെ ജീവിതം നയിക്കണം എന്നതിന് മാതൃകയായി ശ്രീരാമന്റെ ജനനം മുതൽ സരയൂനദിയിലെപ്രാണോപവേ ശം വരെയുള്ള കാലഘട്ടത്തിൽ വിസ്ത രിച്ചിട്ടുണ്ട്. താതന്റെനിർദ്ദേശം വനവാസമാണെങ്കിൽ താൻ അത് രാജ്യാഭിഷേകം പോലെ തന്നെ ഏറ്റുവാങ്ങുന്നു എ ന്നു പറയുന്നുണ്ട് രാമൻ. അച്ഛൻ കൊടുത്തവാക്ക് പാലിക്കുന്ന പുത്രധർമ്മമാണ് അവിടെ കാണാനാകുക.പതിനാലു വർഷം കാട്ടിൽ കഴിയേണ്ട ആവശ്യമൊന്നുമില്ല എന്നു പറയുന്ന അമ്മയോട്അച്ഛന്റെ ശപഥം പൂർത്തിയാ ക്കാനായി ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണ്എന്നാണ് രാമൻ അ റിയിക്കുന്നത്.ക്ഷണനേരം മാത്രമായി തോന്നുന്ന ആ കാലത്തിനുശേഷംതാൻ വേഗം തിരിച്ചെത്തുമെന്നും രാമൻ അമ്മ യോട് പറയുന്നു.ഭരതനോടൊപ്പം
വന ത്തിലുള്ള രാമനെ കാണാനെത്തുന്ന കൗസല്യയുടെ മാതൃഭാവം മഹനീയമായിതുഞ്ചത്താചാര്യൻ വിവരിച്ചിട്ടുണ്ട്.

രോദനം ചെയ്യുന്ന മാതാവിനെക്കണ്ടു
പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും
എത്രയുമാർത്തി കൈക്കൊണ്ടു കൗസ ല്യയും
പുത്രനു ബാഷ്പധാരാഭിഷേകം ചെയ്തു
ഗാഢമാശ്ലീഷ്യ ശിരസി മുകർന്നുട -
നൂഢമോദം മുലയും ചുരന്നു തദാ

അമ്മയോടുള്ള സ്നേഹവും സീതയോടുള്ള ഭതൃ സ്നേഹവും,ലക്ഷ്മ ണനോടും ഭരതനോടുംശ്രത്രു ഘ്നനോ ടുമുള്ള സോദര സ്നേഹവും.അന്യ ബ ന്ധുജനങ്ങളോടുള്ളതുംസാമാന്യനായി മനുഷ്യൻ പ്രകടപ്പിക്കേണ്ടതെങ്ങനെ എന്നു കാണിച്ചു തരുന്നു.സീതയെ കള ഞ്ഞ് തന്നെ സ്വീകരിക്കാൻ ആവശ്യപ്പെ ടുന്ന ശൂർപ്പണഖയോട് പറ്റില്ലഎന്ന് ഏക പത്നീവ്രതനായ അദ്ദേഹം പറയുന്നുണ്ട്. മായാ സീതയെ രാവണൻ അപഹരിച്ചശേഷം സാമാന്യ ജനത്തെപ്പോലെ അ ലമുറയിട്ടു കരഞ്ഞു കൊണ്ട് തിരഞ്ഞുനടക്കുന്നുണ്ട് രാമൻ.

വനദേവതമാരെ നിങ്ങളുമുണ്ടോ കണ്ടു
വനജേക്ഷണമായ സീതയെ സത്യം ചൊൽവിൻ ?
മൃഗസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ ക ണ്ടു
മൃഗലോചനയായ ജനകപുത്രി തന്നെ ?
പക്ഷിസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു
പക്ഷ്മളാക്ഷിയെ മ മ ചൊല്ലുവിൻ പരമാർത്ഥം?
വൃക്ഷവൃന്ദമേ പറഞ്ഞീടുവിൻ പരമാർത്ഥം?
പുഷ്ക്കരാക്ഷിയെ നിങ്ങളെങ്ങാനുമു ണ്ടോ കണ്ടു?

എന്നു പറഞ്ഞ് കരയുന്ന രാമനെ അവി ടെത്തന്നെ കവി വർണിക്കുന്നത് ഇപ്രകാരവും കൂടിയാണ്.
സർവ്വദൃക് സർവ്വേശ്വരൻ സർവ്വജ്ഞൻ
സർവ്വാത്മാവാം
സർവ്വകാരണനേകനചലൻ പരിപൂർണ്ണ ൻ
നിർമ്മലൻ നിരാകാരൻ നിരഹങ്കാരൻ നിത്യൻ
ചിന്മയനഖണ്ഡാനന്ദാത്മകൻ ജഗൻമ യൻ
മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാൻ
കാര്യമാനുഷൻ മൂഢാത്മാക്കളെയൊപ്പി പ്പാനായ്
എന്ന്.
തത്വങ്ങൾ അറിഞ്ഞവർക്ക് സുഖ ദുഃഖങ്ങൾ ഒരുപോലെയാണ് എന്നും ക വിപറയുന്നുണ്ട്.മിത്രങ്ങളോടുള്ള രാമന്റെ സമീപനം ഗുഹൻ,സുഗ്രീവൻ, വിഭീഷണൻഎന്നി വരോടുള്ള സ്നേഹത്തിൽ കൂടിയും. ഉ ത്തമ ഭക്തനായ ഹനുമാനുമായുള്ള ബന്ധവും അപരിമേയമായതു തന്നെ. ആ ശ്രിത വാത്സല്യവും താര അംഗദൻ എന്നിവരോടുള്ള സമീപനത്തിൽ കാണാം.ജഡായുവിനെയും ബാലിയെയും എല്ലാംമനുഷ്യസമൻമാരായി കാണുന്നുണ്ട് അദ്ദേഹം.

പ്രജകളോട് രാജാവ് എങ്ങനെ പെരു മാറണമെന്നും . ഗുരു ജനങ്ങളോട് എങ്ങനെപെരുമാറണമെന്നും മറ്റുള്ളവർക്ക് മാതൃകയായി വർത്തിക്കുന്നു ശ്രീരാമൻ.ഒരു ഭരണാധികാരി ജനങ്ങളുടെ സംശ യത്തിന്അതീതനായിരിക്കേണ്ടതുണ്ട്.എന്നും സീത ത്യാഗത്തിലൂടെ പഠിപ്പിക്കുകയാണ്.

ചുരുക്കിപ്പറഞ്ഞാൽ എത്രയോ കാലങ്ങൾക്കു മുമ്പ് നടന്നതായി പറയുന്നരാമായണത്തിന്റെ പ്രസക്തി അന്നെന്നപോലെ ഇന്നും ഒട്ടും കുറഞ്ഞിട്ടില്ല എന്നു കാണാം. രാമായണ പാരായണത്തിലൂടെയും മനനത്തിലൂടെയും ഉത്തമ മനുഷ്യന്യോജിച്ച ജീവിത രീതി പെരുമാറ്റം സംസ്കാരം എന്നിവ വളർത്തി എടുക്കാൻ പറ്റുംഎന്നത് നിസ്സംശയം പറയാൻ സാധിക്കും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

View More