കാണാതായി എന്നു പോലീസില്‍ പരാതി ലഭിച്ച യുവതിയെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളിയിലാണ് സംഭവം. തളിശേരത്തറയില് ഹരികൃഷ്ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി ഭര്‍ത്താവ് പുത്തന്‍ വീട്ടില്‍ രതീഷിനായി തെരച്ചില്‍ ആരംഭിച്ചു.
ആലപ്പുഴം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്ക്കാലിക നേഴ്സാണ് ഹരികൃഷ്ണ. സഹോദരി എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ നേഴ്സാണ്. വെള്ളിയാഴ്ച രാത്രി ഇവര്‍ക്ക് ജോലിയുണ്ടായിരുന്നതിനാലാണ് കുട്ടികളെ നോക്കാനായി ഹരികൃഷ്ണയെ വീട്ടിലേയ്ക്ക് വിളിപ്പിച്ചത്.
എന്നാല്‍ ഇവരെ രണ്ടുപേരെയും ഫോണില്‍ കിട്ടാതെ വന്നതോടെ ഹരികൃഷ്ണയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുശേഷം പോലീസുമായി വന്നു നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടണക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.