America

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം

ജോയിച്ചന്‍ പുതുക്കുളം

Published

on

ലോസ്ആഞ്ചലസ്:  സഹനപാതയിലൂടെ സഞ്ചരിച്ചു ആദ്യ ഭാരത വിശുദ്ധപദവി അലങ്കരിച്ചവി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ ലോസ്ആഞ്ചലസില്‍ സ്ഥാപിതമായിരിക്കുന്ന സിറോ മലബാര്‍ കത്തോലിക്ക ദേവാലയത്തില്‍ പതിനൊന്നു ദിവസംനീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായതിരുനാള്‍ ആഘോഷങ്ങളുടെ കൊടിയേറ്റ് ഇടവക വികാരി റവ. ഫാ.ഡോ.സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ ജൂലൈ 23നു വൈകീട്ട് 7:15നു നിര്‍വഹിച്ചു.

വിശുദ്ധയുടെ നവനാള്‍ നൊവേനക്കും ദിവ്യബലിക്കും മലയാളി വൈദീകരായ  ഫാ. ജോസ്പഴെവീട്ടില്‍, ഫാ. ജിജോ വാഴപ്പിള്ളി, ഫാ. ബെന്നി ആയത്തുപാടം, ഫാ. സിജു മുടക്കോടില്‍, ഫാ. സെബാസ്റ്റ്യന്‍ വെട്ടിക്കല്‍, ഫാ. ഷിന്റോ പനച്ചിക്കാട്ട്, ഫാ.മാത്യൂസ് മുഞ്ഞനാട്ട്, ഫാ. ,ഡെന്നി ജോസഫ്,  എന്നിവര്‍ കാര്‍മികത്വം വഹിക്കും. സിസിഡി വിദ്യാര്‍ത്ഥികളുടെ ദിനമായി ആചരിക്കുന്ന ജൂലൈ 25-നു  ആദ്യ ഇടവകവികാരി റവ.ഫാ.പോള്‍കോട്ടക്കല്‍ സന്ദേശംനല്‍കി.  മുന്‍വികാരിമാരായ ബഹു. കുര്യാക്കോസ് കുമ്പക്കീല്‍ അച്ചനും ബഹു. കുര്യാക്കോസ് വാടാന അച്ചനും തങ്ങളുടെ അഭാവത്തില്‍ തിരുനാള്‍ വിജയത്തിനായിപ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.

ദൈവകരങ്ങളില്‍ നിന്ന് സഹനം ചോദിച്ചുവാങ്ങി, സ്വന്ത നഷ്ടങ്ങള്‍ ദൈവത്തെനേടാനുള്ള മാര്‍ഗമായി കണ്ടസഹനപുത്രിയുടെ മാതൃക,സ്വയം ശൂന്യവത്കരിക്കുവാന്‍ നമുക്കും പ്രചോദനം ഏകട്ടെ എന്ന് ബഹു. വികാരിയച്ചന്‍ ഓര്‍മപ്പെടുത്തി. ഈ തിരുന്നാള്‍ദിനങ്ങളില്‍ നാംനമ്മുടെ ജീവിതങ്ങളെ വിശകലനംചെയ്തു വെട്ടിഒരുക്കേണ്ട മേഖലകള്‍ കണ്ടെത്തി സ്വയം വെട്ടിഒരുക്കിയാല്‍ ആത്മീയതയി ല്‍ഏറെ പുഷ്പിക്കുന്ന റോസാച്ചെടികളായിനമുക്കു ംമാറാനാവുമെന്ന് അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

ലോകത്തിന്റെ പ്രകാശമായ ഈശോയുടെ പാതപിന്തുടര്‍ന്നു ലോകത്തിനു സ്വയംപ്രകാശമായി മാറിയ വി. അല്‍ഫോന്‍സാമ്മ, ഒരിക്കലും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയോ പ്രവര്‍ത്തിക്ക ുകയോ ചെയ്തിട്ടില്ലെന്നും മറ്റുള്ളവര്‍ക്കായി സ്വന്തം സഹനങ്ങള്‍ കാഴ്ചവെയ്ക്കുകയാണ് ചെയ്തതെന്നും അച്ചന്‍ ഓര്‍മപ്പെടുത്തി.

ദിവ്യബലിക്കുശേഷം വികാരിയച്ചന്‍ വി. അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേനക്ക് നേതൃത്വംന ല്‍കികൊണ്ട് വിശ്വാസികള്‍ ഏവരുടെയും നിയോഗങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്‌സൂക്ഷിക്കുന്ന ഈദേവാലയം കാലിഫോര്‍ണിയയിലെ ഭര ണങ്ങാനം ആയി കണ്ടുകൊണ്ടുതിരുനാള്‍ ആഘോഷങ്ങളിലും നൊവേനയിലും പങ്കെടുക്കാന്‍ ഈ കോവിഡ്കാലയളവില്‍ അതീവജാഗ്രതയോടെ ഇടവകസമൂഹം കടന്നുവരുന്നു.  

തുടര്‍ന്നുള്ള ദിവസങ്ങളിലും അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ എത്താന്‍ അനുഗ്രഹിക്കണമേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ്ഏവരും സ്വഭവനങ്ങളിലേക്കു മടങ്ങുന്നത്.
വിദൂരത്തു ആയിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഓരോഭവനവും ഒരു കൊച്ചുദൈവാലയമാക്കി, ദിവ്യബലിയില്‍ പങ്കുചേര്‍ന്നു അല്‍ഫോന്‍സാമ്മവഴിയായി പ്രാര്ഥനാനിയോഗങ്ങള്‍ സമര്‍പ്പിക്കുവാന്‍ ലൈവ്‌സ്ട്രീം  (www.youtube.coms/yromalabarla | www.facebook.coms/yromalabarla) സൗകര്യങ്ങള്‍ ക്രമീകരിച്ചിച്ചിരുക്കുന്നു.

തിരുനാളിന്റെ പ്രധാനദിനങ്ങളായ ജൂലൈ 31-നു   ശനിയാഴ്ച വൈകുന്നേരം 6 മണിക്കും, ഓഗസ്റ്റ് ഒന്ന് ഞായറാഴ്ച രാവിലെ 10:15 നുംആയിരിക്കും തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക. ഓഗസ്റ്റ് രണ്ടാം തീയതിതിങ്കളാഴ്ച വൈകീട്ട് 7:30 നു മരിച്ചവരുടെ ഓര്‍മ ആചരിച്ചശേഷം കൊടിയിറക്കി തിരുനാള്‍ആചരണം പൂര്‍ത്തിയാക്കുന്നു.

തിരുന്നാള്‍ ദിനങ്ങളില്‍അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയിലും നൊവേനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി റവ. ഫാ.ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, ട്രസ്റ്റീമാരായ ജോഷി ജോണ്‍വെട്ടം, റോബര്‍ട്ട് ചെല്ലക്കുടം, കണ്‍വീനര്‍ മോളി & കുരിയന്‍ പാലിയേക്കര എന്നിവര്‍ഏവരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.
ജെനി ജോയി അറിയിച്ചതാണിത്.



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

ഇന്ത്യ വളരുമ്പോൾ ലോകം വളരുമെന്ന്  മോദി; പ്രധാനമന്ത്രിയും സംഘവും മടങ്ങി 

ഇന്ത്യക്കു 157 പുരാവസ്തുക്കൾ അമേരിക്ക കൈമാറി

പ്രധാനമന്ത്രിക്കെതിരെ  നാല് ഗ്രൂപ്പുകൾ യു.എന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു 

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം

ന്യു യോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

പ്രസിഡണ്ട് ബൈഡന്റെ ജനപ്രീതിയിൽ ഇടിവ്

Kerala siblings move heaven and earth; Qualcomm to help India fully wired (Kurian Pampadi)

ടെക്സസ് അതിർത്തിയിലെ പാലത്തിനടിയിൽ ഇപ്പോൾ അഭയാർഥികളില്ല

അനീതികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക ലക്ഷ്യമെന്ന് ഡോ. ദേവി നമ്പ്യാപറമ്പില്‍

26/11 മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും

അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)

നാന്‍സി പെലോസിയുടെ മേശയില്‍ കാല്‍ കയറ്റിവച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന്

ഫോര്‍ട്ട് വര്‍ത്തില്‍ കത്തുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നും കുട്ടിയുള്‍പ്പെടെ മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികവും സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

ഹെയ്ത്തി അഭയാര്‍ത്ഥികളെ തുരത്താന്‍ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്ന് ബൈഡന്‍

അതിര്‍ത്തിയിലെ കുതിരപ്പട നിരോധനം(കാര്‍ട്ടൂണ്‍: സിംസണ്‍)

ഫിയക്കോന വെബിനാര്‍ സെപ്തംബര് 27 നു, മുഖ്യ പ്രഭാഷണം ഷാരോണ്‍ എയ്ഞ്ചല്‍

കേരളാ ക്രിക്കറ്റ്‌ ലീഗ്‌ യുഎസ്എ ആറാം സീസണിൽ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

മിഷന്‍ ടൈംസ് പ്രകാശനം ചെയ്തു

ന്യൂയോർക്കിലും കാനഡയിലും മഹാബലിമാർ രണ്ടു തലമുറയിൽ നിന്ന് (ജോസ് കാടാപുറം)

Fiacona is cautious for a good reason while welcoming the Prime Minister to the US

യുഎസ് ഫെല്ലോസ് പ്രോഗ്രാമില്‍ ഇടംപിടിച്ച് മലയാളി സംരംഭം

സൂസി ചെറിയാന്‍ (74‍) അന്തരിച്ചു

ജോർജ് ജോസഫ് (സജി-45) ചക്കാലക്കുന്നേൽ അന്തരിച്ചു

പ്രധാനമന്ത്രി മോദി: ക്വാഡ് ഇന്തോ-പസഫിക്കിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

പ്രധാനമന്ത്രി മോഡിക്കെതിരെ നാളെ രാവിലെ ന്യു യോർക്കിൽ പ്രതിഷേധ റാലി

View More