ചെങ്ങന്നൂര്‍: മുക്കുപണ്ടം പണയംവെച്ച് 5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയെ
അറസ്റ്റ് ചെയ്തു. മണപ്പുറം ഫൈനാന്‍സിന്റെ ചെങ്ങന്നൂര്‍ ശാഖയില്‍ നിന്നും 313
ഗ്രാം മുക്കുപണ്ടം പണയം വച്ച് 5,03,500 രൂപ വാങ്ങുകയായിരുന്നു. കേസില്‍
മാവേലിക്കര കല്ലുമല മതിലകത്തില്‍ രഞ്ജു (25)വിനെയാണ് ചെങ്ങന്നൂര്‍ ഫസ്റ്റ്
ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആലപ്പുഴ സബ് ജയിലില്‍ റിമാന്‍ഡ്
ചെയ്തത്.കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം.