Image

ഇന്ത്യ - ചൈന ചര്‍ച്ചയില്‍ സൈനീക പിന്‍മാറ്റത്തിന് ധാരണ

ജോബിന്‍സ് Published on 04 August, 2021
ഇന്ത്യ - ചൈന ചര്‍ച്ചയില്‍ സൈനീക പിന്‍മാറ്റത്തിന് ധാരണ
ഇന്ത്യ -ചൈന കമാന്‍ഡര്‍തല ചര്‍ച്ചകളില്‍ നിര്‍ണ്ണായക പുരോഗതി. ഗോഗ്ര ഹോട്ട് സ്പ്രിംഗ് മേഖലയിലെ ഒരു നിര്‍ണ്ണായക പെട്രോളിംഗ് സ്‌റ്റേഷനില്‍ സൈനീക പിന്‍മാറ്റം നടത്താന്‍ ചര്‍ച്ചയില്‍ ധാരണയായി. ഗോഗ്ര പോസ്റ്റ് എന്നറിയപ്പെടുന്ന പിപി 17 എന്ന പെട്രോളിംഗ് പോയിന്റില്‍ വിന്യസിച്ചിരിക്കുന്ന ട്രൂപ്പുകളെയാണ് ഇരു രാജ്യങ്ങളും പിന്‍വലിക്കുക. 

നിലവില്‍ സൈന്യം താവളമുറപ്പിച്ചിരിക്കുന്ന സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ പിന്നോട്ടായിരിക്കും സൈന്യം മാറുക. പന്ത്രണ്ടാമത് തവണ ഇരുരാജ്യങ്ങളുടേയും കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. 

ഏറെ നാളായി ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമായേക്കാവുന്ന രീതിയിലുള്ള നിര്‍ണ്ണായക പുരോഗതിയാണിതെന്നാണ് വിദേശകാര്യവിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍ ഏങ്ങനെ പിന്‍മാറണം എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ടു ദിവസത്തിനകം പിന്‍മാറ്റം ആരംഭിക്കുമെന്നും സൂചനകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക