FILM NEWS

ദുരൂഹതകളുമായി 'കുരുതി'

Published

on

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന 'കുരുതി' സംവിധാനം ചെയ്തത് മനു വാര്യര്‍ ആണ്. അനീഷ് പള്ള്യലിന്റേതാണ് തിരക്കഥ. പൃഥ്വിരാജിനെ കൂടാതെ റോഷന്‍ മാത്യു, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, സ്രിന്ദ, മാമ്മുക്കോയ, മണികണ്ഠന്‍ രാജന്‍, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ, നാസ്‌ലെന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

മലയോര പ്രദേശമായ ഈരാറ്റുപേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇബ്രാഹിമിന്റെ ജീവിതത്തിലേക്കാണ് ട്രെയിലര്‍ വെളിച്ചം വീശുന്നത്. ഇന്നും തന്നെ അലട്ടുന്ന ഭൂതകാലത്തെ കയ്‌പ്പേറിയ ഓര്‍മകളെ മറക്കാന്‍ പാടുപെടുന്ന ഇബ്രാഹിമിന്‍റെ വീട്ടില്‍ ഒരു രാത്രി ഒരു തടവുകാരനൊപ്പം പരിക്കുകളോടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അഭയം ചോദിച്ചെത്തുന്നു. ഏറെ ദുരൂഹതകളും സസ്പെന്‍സും നിറഞ്ഞതാണ് ട്രെയിലര്‍.

കൊല്ലുമെന്ന ശപഥവും സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമാണ് കുരുതിയുടെ ഇതിവൃത്തമെന്നും സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്താണോ അതിന്റെയൊരു അംശമാണ് ട്രെയിലര്‍ നല്‍കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു- 'ഞാന്‍ ചെയ്തതില്‍ വെച്ച്‌ ഏറ്റവും തീക്ഷ്ണവും വേഗതയാര്‍ന്നതുമായ ചിത്രങ്ങളില്‍ ഒന്നാണ് കുരുതി. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന ആകര്‍ഷണീയമായ കഥയും തുടര്‍ച്ചയായ ത്രില്ലുകളുമുള്ള ഈ ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്. ആമസോണ്‍ പ്രൈമുമായുള്ള സഹകരണം എനിക്കേറെ ഗുണം ചെയ്തിട്ടുണ്ട്. ഈ സ്ട്രീമിങ് സേവനത്തിലൂടെ ആഗോള പ്രേക്ഷകര്‍ക്കായി കുരുതി അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറെ ആവേശഭരിതനാണ്. ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഞങ്ങളുടെ ആരാധകര്‍ക്ക് ഓണാശംസ മുന്‍കൂറായി നേരുന്നു'.

തന്റെ ആദ്യ മലയാള ചിത്രമെന്ന നിലയ്ക്ക് കുരുതിയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വളരെ പ്രോത്സാഹനജനകമാണെന്ന് സംവിധായകന്‍ മനു വാര്യര്‍ പറഞ്ഞു. ഇത്രയും വലിയ താരനിരയോടും പ്രതിബദ്ധരായ അണിയറ പ്രവര്‍ത്തകരോടുമൊപ്പമുള്ള പ്രവര്‍ത്തനം മികച്ച അനുഭവമായിരുന്നു. എല്ലാം സാധ്യമായത് സുപ്രിയയുടെയും പൃഥ്വിരാജിന്റെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണെന്നും മനു വാര്യര്‍ പറഞ്ഞു. കുരുതി പ്രേക്ഷകര്‍ക്ക് ഓണക്കാലത്ത് നവ്യാനുഭവം പകരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രണയം, വെറുപ്പ്, പക, സംരക്ഷണം എന്നിവയ്ക്ക് പുറമേ ശരിയോ തെറ്റോ എന്ന ചോദ്യം- ഇവയാണ് കുരുതി പ്രതിപാദിക്കുന്നതെന്ന് നടന്‍ റോഷന്‍ മാത്യു പറഞ്ഞു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

രണ്ടിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ്, ടൊവിനോയുടെ പേജിലൂടെ... ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, പ്രതികരിച്ച് പ്രഥം

സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ; വൈറലായി ശോഭനയുടെ വാക്കുകള്‍

മോഹന്‍ലാലിനെ കാണെണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവില്‍ നടന്റെ വക സര്‍പ്രൈസ്

തപ്സി പന്നുവിന്റെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ്

റോഷന്‍ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്ന 'നൈറ്റ് ഡ്രൈവി'ല്‍ ഇന്ദ്രജിത്തും

മോഹന്‍ലാലിന്റെ 'ആറാട്ട്' ഉടന്‍ റിലീസിനില്ല

'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസിനില്ല

ആശ ശരത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

62 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം രാജ്കുന്ദ്രയ്ക്ക് ജാമ്യം

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

View More