Image

സി.ആര്‍ മഹേഷ് എം.എല്‍.എയുടെ സഹോദരന്‍ നാടകകൃത്ത് സി.ആര്‍.മനോജ് അന്തരിച്ചു

Published on 04 August, 2021
സി.ആര്‍ മഹേഷ് എം.എല്‍.എയുടെ സഹോദരന്‍ നാടകകൃത്ത് സി.ആര്‍.മനോജ് അന്തരിച്ചു


കൊല്ലം; പ്രശസ്ത പ്രഫഷനല്‍ നാടകകൃത്തും നടനുമായ സി.ആര്‍. മനോജ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഓച്ചിറ സരിഗ തിയറ്റേഴ്സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങള്‍  രചിച്ചു. 

സി.ആര്‍. മഹേഷ് എം.എല്‍.എ. സഹോദരനാണ്. കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരില്‍ വീട്ടില്‍ പരേതനായ സി.എ.രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക