Image

സജിൽ ജോർജ്ജിന്റെ നിര്യാണത്തിൽ ഫോമാ അനുശോചനം രേഖപ്പെടുത്തി 

Published on 05 August, 2021
സജിൽ ജോർജ്ജിന്റെ നിര്യാണത്തിൽ ഫോമാ അനുശോചനം രേഖപ്പെടുത്തി 

ഏഷ്യാനെറ്റിലൂടെയും, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങളിലൂടെയും, മലയാളികൾക്കിടയിൽ സുപരിചിതനായ ശ്രീ സജിൽ ജോർജ്ജിന്റെ അകാല നിര്യാണത്തിൽ ഫോമാ അനുശോചിച്ചു.

ന്യുജേർഴ്സിയിലെയും, അമേരിക്കൻ മലയാളികൾക്കിടയിൽ പൊതുവെയും സുപരിചിതനായിരുന്നു ശ്രീ സജിൽ. ഏഷ്യാനെറ്റ് യു.എസ് .എ യിലെ പരിപാടികളുടെ അവതാരകനായി മലയാളികളുടെ പ്രിയങ്കരനായി തീർന്ന സജിലിനെ അകാലത്തിലെ വേർപാട് അതീവ ദുഖകരമാണ്. സജിലിന്റെ വേർപാടിലൂടെ നല്ലൊരു സാമൂഹ്യ പ്രവർത്തകനെയാണ് മലയാളികൾക്ക് നഷ്ടമായത്. സജിലിന്റെ വാർത്താവതരണവും, സേവന സന്നദ്ധതയും മലയാളികൾ എന്നുമോർക്കും. 

സജിലിന്റെ വേർപാടിൽ  കുടുംബത്തിനുണ്ടായ ദുഃത്തിൽ   ഒപ്പം ചേരുകയും ആദരാഞ്ജലികളുമർപ്പിക്കുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക