Image

ഭൗമം (ബിബിൻ കുമാർ കഥാമല്സരം 182)

Published on 07 August, 2021
ഭൗമം (ബിബിൻ കുമാർ കഥാമല്സരം 182)


ഭൗമം........
 അതു എന്താന്നു അല്ലെ?
 അതിനു ഭാമയെ ആദ്യമറിയണം,   
ഭാമ ....... അതു ആരാന്നു അല്ലെ...
വാൽസ്യായന മഹർഷിയുട കാമസൂത്രയില അത്രേം ചന്തം ഇല്ല.  ഒരു തനി നാടൻ പെൺകൊടി...  

കടഞ്ഞെടുത്ത ചന്ദനം പോലെ ഒത്ത ശരീരം, വെണ്ണകല്ലിന്റെ നിറം, കാട്ടുച്ചോല ഒഴുകും പോലെ നല്ല നീളൻ മുടിയിഴകൾ, മാൻപേടയുടേതുപോലുള്ള കണ്ണുകൾ,
വേങ്ങ മരത്തുണ്ട് വെള്ളത്തിൽ വീണപോലെ യുള്ള നിറമാണ് അവളുടെ പനിനീർ ദളം പോലുള്ള ചുണ്ടുകൾക്ക്, കണ്ടാൽ ആരും ഒന്ന് നോക്കിപോകും, കൊതിച്ചുപോകും അവളെ തന്റെ ജീവിത സഖിയായി കിട്ടിയിരുന്നുവെങ്കിലെന്നു...  
അതാണ്‌ ഭാമ.....!!!!

അച്ഛൻ അമ്മ അനിയൻ അതാണ് അവളുടെ ലോകം.

സന്തോഷം അലതല്ലി നിൽക്കുന്ന ആ നാളുകളിലേക്ക് ഒരു തീ മഴപോലെ അതു പെയ്തിറങ്ങി...  അമ്മക്ക് ചെറിയൊരു തലകറക്കം അതാണ്‌ തുടക്കം.. ആദ്യമൊന്നും കാര്യമാക്കിയില്ല അവർ., പിന്നെ അതൊരു തുടർകഥയായി. ഇതൊന്നും അമ്മ വീട്ടിൽ പറഞ്ഞിരുന്നില്ല...

ഒരു ദിവസം അനിയനും,അമ്മയും കൂടെ അമ്പലത്തിൽ പോയിവരുന്ന വഴി ഒരു സംഭവം നടന്നു... അവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു അപകടത്തിൽപെട്ടു.... ആരൊക്കെയോ  ചേർന്നു അവരെ ഹോസ്പിറ്റലിൽ എത്തിച്ചു..

ഇതറിഞ്ഞു ഭാമയും അച്ഛനും ഹോസ്പിറ്റലിൽ എത്തി.. നേഴ്സ് പുറത്തേക്കു വന്നു ആക്‌സിഡന്റ്ൽ പെട്ടവരുടെ ആരെങ്കിലും ഉണ്ടൊ ?? ഡോക്ടർ റൂമിൽ ഉണ്ട് നിങ്ങളോട് വരാൻ പറയുന്നു...  അവൾ പേടിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അങ്ങോട്ട് ചെന്നു...

ഡോക്ടർ അവരെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു തുടങ്ങി.. 'കുട്ടി കരച്ചിൽ നിർത്തി ആ കണ്ണുകൾ തുടക്കു ആദ്യം. എന്നിട്ട് ഞാൻ പറയുന്നതൊന്നു കേൾക്കു.. അമ്മയ്ക്കും അനിയനും വലിയ പ്രശ്നം ഒന്നുമില്ല വൈകുന്നേരം വാർഡിലെക്കു മാറ്റും...

പിന്നെ അമ്മക്ക് ഇതു ആദ്യമായാണോ ഈ തലകറക്കം ഉണ്ടാകുന്നത്. ഞാൻ അവരോടു ചോദിച്ചു എന്താ ഉണ്ടായെന്നു, അവർ പറഞ്ഞു ഒന്ന് തലചുറ്റി പിന്നെ ഒന്നും ഓർമ ഇല്ലന്ന് ...!!!

ആക്‌സിഡന്റ് അല്ലെ, കൂടാതെ പ്രൈവറ്റ് ഹോസ്പിറ്റലും. എക്സറേ, ഇസിജി, എല്ലാം എടുത്തു കൂടാതെ ഞാൻ ഒരു എം ആർ ഐ സ്കാൻ നടത്തി അതിൽ നോക്കിയപ്പോ ഒരു കാര്യംകാണാൻ സാധിച്ചു. അതു അറിയാനാണ് ഞാൻ നിങ്ങളെ വിളിപ്പിച്ചത്....

 ഭാമ മറുപടി പറഞ്ഞു തുടങ്ങി ഏയ് അങ്ങനെ ഒരു സംഭവം ഞങ്ങളുടെ അറിവിൽ ഇല്ല സർ.
ഇതു ആദ്യമായാണ് . എന്താ ഞങളുടെ അമ്മക്ക്... അവൾ വിതുമ്പിക്കൊണ്ട് ചോദിച്ചു.. 

ഡോക്ടർ മറുപടി പറയാൻ ആരംഭിച്ചു. ഞാൻ നിങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ ചുരുക്കി പറയാം.. 
അമ്മക്ക് തലയിൽ ചെറിയ രീതിയിൽ രക്തം ‌ കട്ട പിടിക്കുന്നുണ്ട്, അതു മാത്രം അല്ല ആ ബ്ലോക്ക്‌ നു മുന്നേ രക്തം ബ്ലീഡ് ചെയുകയുമുണ്ട് ...
ആ ബ്ലീഡിങ് സമയം ആണ് തലകറക്കം വരുന്നത്.. അതാണ് ഇന്നുസംഭവിച്ച അപകടത്തിനു കാരണം....!!

 അച്ഛനും, അവളും പരസ്പരം മുഖത്തു നോക്കി അച്ഛൻ ചോദിച്ചു എന്തെങ്കിലും വഴിയുണ്ടോ സർ ഈ അസുഖം ഭേദമാക്കാൻ...?

അപ്പോൾ ഡോക്ടർ വഴിയുണ്ടോന്നു ചോദിച്ചാൽ  ഉണ്ട് റിസ്ക് ആണ് ഫിഫ്റ്റി ഫിഫ്റ്റി ചാൻസ്.

 ഓപ്പറേഷൻ ചെയ്തു ബ്ലോക്ക്‌ ഉള്ള ഭാഗം ക്ലിയർ ചെയ്യാം പക്ഷെ ചിലവ് കൂടുതൽ ആണ് ഒരു പത്തു ലക്ഷം രൂപ എങ്കിലും വരും...
അതുകേട്ട അവർ ആകെ സ്തംഭിച്ചിരുന്നു...

അവൾ തുടർന്നു ചെയ്യാം സർ , എത്രയും പെട്ടന്ന് തന്നെ... ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയാണ് വലുത് സർ. പണം ഒന്നും ഒരു പ്രശ്നം അല്ല . അമ്മക്ക് വേണ്ടി എത്ര വേണമെങ്കിലും പണം ചെലവാക്കാം ഞങ്ങൾ.....

അങ്ങനെ ആ ആഴ്ച ഹോസ്പിറ്റലിൽ തന്നെ എല്ലാവരും..  ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി. വീട്ടിലേക്ക് പോകുമ്പോ ഡോക്ടർ ഓപറേഷൻ എത്രയും പെട്ടന്ന് ചെയ്ത നല്ലത് എന്നൊരു മുന്നറിയിപ്പും നൽകി വിട്ടു.....

അവർ വീട്ടിൽ എത്തി കാര്യങ്ങൾ പരസ്പരം സംസാരിക്കാൻ തുടങി.  തുടക്കം മുതൽ ഓപ്പറേഷൻ വേണ്ടന്ന തീരുമാനം തന്നെ ആയിരുന്നു അമ്മക്ക്..
അവസാനം എല്ലാരുടെയും നിർബന്ധത്തിനു വഴങ്ങി അമ്മ അതിനു സമ്മതിച്ചു..

പണത്തിനായി വീടും പറമ്പും ഈടു നൽകി ഒരു പ്രൈവറ്റ് ബാങ്കിൽ നിന്നും ലോൺ തരപ്പെടുത്തി..


  അങ്ങനെ ഓപ്പറേഷൻ ദിവസം വന്നെത്തി..

ഡോക്യുമെന്റ് എല്ലാം തയ്യാറാക്കി, പണം കൌണ്ടർ ൽ അടച്ചു റെസിപ്റ്റ് കൈപറ്റി.അമ്മയെ ഓപറേഷൻ തിയേറ്ററിലേക്ക് മാറ്റി..
ഡോക്ടർ ഓപ്പറേഷൻ തിയറ്ററിൽ കയറുന്നതിനു മുന്നേ ഭാമ പറഞ്ഞു.
 സർ, എന്റെ കയ്യിൽ ഒരു രൂപ പോലും എടുക്കാൻ ഇല്ല . ഇതു തന്നെ ആകെയുള്ള വീട് പണയം വച്ചിട്ട് എടുത്തതാണ് എന്റെ ആ പഴയ അമ്മയെ ഞങ്ങൾക്ക് തിരിച്ചു തരണം. 
ഞാൻ അച്ഛന് വാക്കുകൊടുത്തു പോയി അമ്മയെ തിരിച്ചു കൊണ്ടു വന്നു അച്ഛന്റെ മുന്നിൽ നിർത്തും എന്നു.. ആ മുഖത്തെ പുഞ്ചിരി എന്നും നിലനിർത്തുമെന്നും,  അതു നടക്കില്ലേ സർ, വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചു..  

ഇതു കണ്ട ഡോക്ടർ അവളെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു പ്രാർഥിക്കുക അമ്മയ്ക്കും ഞങ്ങൾക്കും വേണ്ടി.... അദ്ദേഹം അകത്തേയ്ക്ക് പോയി...

 ഓപ്പറേഷൻ നു കാര്യങ്ങൾ റെഡിയായൊന്നു ചോദിച്ചു ഡോക്ടർ അകത്തേക്ക് ചെന്നു..
എല്ലാം ഓക്കേ ആണ് സർ,
അവർ ചോദിക്കുകയാണ് ഓപ്പറേഷൻ കഴിഞ്ഞ എല്ലാം ഓക്കേ ആയി  നാളെ വാർഡിലേക്ക് മാറ്റുമ്പോൾ തണുത്ത ചോറ് (വെള്ളച്ചോർ, പഴങ്കഞ്ഞി ) കഴിക്കാൻ പറ്റുമോ? അങ്ങനെ ആണേ മോളോട് കൊണ്ടു വരാൻ ഒന്നു പറയുമോന്ന്!!

 ഡോക്ടർ അവർ കാണാതെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു എല്ലാം കഴിക്കാം, അമ്മേ....   പണ്ടത്തെ പോലെ പേടികൂടാതെ ഓടിച്ചാടി നടക്കാം ട്ടൊ പ്രാർഥിക്കുക .. കണ്ണടച്ചോളൂ ഞാൻ മയക്കത്തിനുള്ള ഇൻജെക്ഷൻ എടുക്കാൻ പോകുന്നു...അദ്ദേഹം പറഞ്ഞു.

കുറച്ചു കഴിഞ്ഞു ഡോക്ടർ അനിയനെ വിളിച്ചു.
  
സോറി മോനെ എങ്ങനെ പറയും എന്നു എനിക്കു അറിയില്ല . ഞാൻ തന്റെ ചേച്ചിയോട് എന്തു പറയും.. മോൻ വേണം ഇതൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കാൻ .. എന്നുപറഞ്ഞു അദ്ദേഹം പറഞ്ഞു അമ്മ നി നിങ്ങളോടൊപ്പം ഉണ്ടാകില്ല!!!!
  ഓപറേഷൻ എല്ലാം ഭംഗിയായി നടന്നു. ഞങ്ങൾ വീക്ഷിക്കുകയായിരുന്നു അമ്മയെ......
ഇതിനിടയിൽ അമ്മക്ക് പെട്ടന്ന് ബി പി കൂടി ബ്ലഡ്‌ സിർക്യൂലേഷൻ കൂടി അതു നിയന്ത്രണാതീതമായി , ഞങ്ങൾ പരമാവധി ശ്രമിച്ചു....

  ബട്ട്‌ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ..അച്ഛനേം, ചേച്ചിയെയും മോൻ പറഞ്ഞു വേണം സമാധാനിപ്പിക്കാൻ....  ധൈര്യം കൊടുക്കാൻ... 

 അവൻ ഡോക്ടറോടൊപ്പം അവരുടെ അടുത്തേക്ക് ചെന്നു ഡോക്ടർ അച്ഛനോടും അവന്റെ ചേച്ചിയോടും കാര്യം പറഞ്ഞു.
 ഹോസ്പിറ്റലിൽ അവളുടെ നിലവിളി ശബ്ദം മാത്രം, കണ്ടുനിന്നവർ പോലും കരഞ്ഞുപോയി അവളുടെ ആ കരച്ചിൽ കണ്ടു... ഇളം പ്രായത്തിൽ അമ്മ നഷ്ടപ്പെടുമ്പോഴുള്ള വേദന അതു എന്താന്നു ഞാൻ നിങ്ങളോട് കൂടുതൽ പറയേണ്ട കാര്യമില്ലല്ലോ??? 
നമ്മളും ഹൃദയം ഉള്ള മനുഷ്യന്മ്മാരല്ലേ???

അങ്ങനെ അമ്മയുടെ അന്ത്യകർമങ്ങൾ കഴിഞ്ഞു... ബാങ്കിലേ ലോൺ അടക്കണം, അച്ഛന് എന്തോരം കഴിയും, പ്ലസ്ടു കഴിഞ്ഞു ഐടിഐ പടിക്കുന്നഅനിയനും ! എന്താണ് അവർ ചെയ്യുക??? എന്താണ് വഴി??
 അവൾ അതു തീരുമാനിച്ചു ജോലിക്ക് പോകുക തന്നെ....

അങ്ങനെ അവൾ അവിടെ അടുത്തുള്ള ഒരു ഓഫീസിൽ ജോലിക്ക് കയറി. തുച്ഛമായ വരുമാനം, അതുകൊണ്ട് ഉള്ളത് പോലെ അവർ ലോൺ അടച്ചു പൊന്നു.. നാളുകൾ കടന്നു പോയി...

 പെട്ടെന്ന് ഒരു നാൾ വീട്ടിൽ ഒരു കത്ത് വന്നു ബാങ്ക് വേറെ ആരോ മേടിച്ചുന്നും,അതിലെ ബോർഡ്‌ മെമ്പർമ്മാർ മാറിന്നും പഴയ ലോൺസ് എല്ലാം പെട്ടന്ന് ക്ലോസ് ചെയ്യിക്കാൻ ആണ് തീരുമാനം എന്നും ഉള്ള കത്ത് ആയിരുന്നു അതു.

അവർ ബാങ്കിൽ പോയി കാര്യങ്ങൾ പറഞ്ഞു അവർ കൂട്ടാക്കിയില്ല , കൃത്യം അമ്മ മരിച്ചു രണ്ടു വർഷം കഴിഞ്ഞില്ല പെട്ടന്ന് അതും സംഭവിച്ചു..!!!!! ജപ്തി !!!!

  ജപ്തി നടപടികൾക്കായി അവർ വീട്ടിൽ വന്നു....അടുത്തുള്ള അവരുടെ കാര്യങ്ങൾ അറിയാവുന്ന ആളുകൾ ആരൊക്ക കുറെ പറഞ്ഞു നോക്കി ഒന്നും നടന്നില്ല .

 അങ്ങനെ അവർക്കു കിടപ്പാടം നഷ്ടമായി..

ആരുടെയോ കൃപ കൊണ്ട് ഒരു വാടക വീട് കിട്ടി.. കുറച്ചു ദിവസം കഴിഞ്ഞു... അച്ഛൻ പണി അന്വേഷിച്ചു പോകുന്നു എന്നു പറഞ്ഞു വീട് വിട്ടു പോയി..
ആദ്യ ദിവസങൾ ഒക്കെ ഫോൺ വിളി ഉണ്ടായിരുന്നു അതുകുറഞ്ഞു, തീരെ ഇല്ലാതെ ആയി..
അദ്ദേഹം പിന്നെ തിരിച്ചു വന്നില്ല... മരണ പെട്ടോ അതൊ ജീവനോടെ ഉണ്ടൊ എന്നൊന്നും അറിയ്യാതെ അവർ നാളുകൾ കഴിച്ചുകൂട്ടി..
അവർ ശരിക്കും അനാഥരായി എന്നു തന്നെ പറയാം. അനിയൻ പഠിപ്പ് നിർത്തി ജോലിക്ക് പോയി തുടങ്ങി. 
ഒരു ദിവസം അനിയന് രാത്രിയിൽ ജോലിക്ക് പോകേണ്ടിവന്നു. ആ ദിവസം ഒരു സംഭവം നടന്നു. എന്താന്നു അല്ലെ ..

 വെയിറ്റ് കഥ ഇത്രയും ഒക്കെ ആയിലെ, നമുക്ക് എന്നെ ഒന്ന് പരിചയപെട്ടാലോ.

 കഥ മാത്രം പോരല്ലോ എന്നെയും കൂടി ഒന്ന് അറിയാലോ? പരിചയപെടാലോ?

ഞാൻ ബിബിൻ പി ബാല യഥാർത്ഥ പേര് ബിബിൻ കുമാർ... അച്ഛന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹം ഉള്ളത് കൊണ്ടു ആണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒരു പേര് ഇട്ടത് ട്ടൊ.... 
നാട് തൃശൂർ അടുത്തുള്ള മുള്ളൂർക്കര,
ഇപ്പോൾ പ്രവാസിയാണ്.
ദുബായ് ലു ഒരു സ്പയർ പാർട്സ് ഷോപ്പിൽ ജോലി ചെയ്യുന്നു. കല്യാണം കഴിഞ്ഞു ഭാര്യ നേഴ്സ് ആണ്,
 അച്ഛൻ, അമ്മ, അനിയൻ അനിയത്തി, അളിയൻ ഇതാണ് മ്മടെ ഫാമിലി,

വലിയ രീതിയിൽ എഴുതാൻ ഒന്നുമറിയില്ല ഉള്ളിൽ എന്തൊക്ക ഉണ്ട്.. ടെൻഷൻ വരുമ്പോളും സങ്കടം വരുമ്പോളും എന്തൊക്ക മനസ്സിൽ ചിന്തിച്ചു കൂട്ടും,
അതങ്ങു ഫോണിൽ കുറിച്ചു വക്കും
അതു അവസാനം യോജിപ്പിക്കുമ്പോ ഒരു കഥയായി മാറും, അതും ഒറ്റ ഇരിപ്പിൽ തീർക്കും .അതാണ്‌ രീതി....

പച്ചയായ മനുഷ്യരുടെ ജീവിതം പറയുന്ന കഥകൾ എഴുതാനാണ് കൂടുതൽ ഇഷ്ടം. അതിനു സ്വന്തം ജീവിതം പോലും കഥയാക്കിയിട്ടുണ്ട് ഒരവസരത്തിൽ..
ഇതു ആദ്യമായാണ് ഒരു മത്സരത്തിൽ പങ്കെടുക്കുന്നത്,
ഒരുആഗ്രഹം ആയിരുന്നു ഏതെങ്കിലും ഒരു കഥ രചന മത്സരത്തിൽ പങ്കെടുക്കുക എന്നത്..അതു ഇ മലയാളി യിലൂടെ സാധിച്ചു.....
 സന്തോഷം അത്ര മാത്രമുണ്ട് ..

 ഇതിനു അവസരം ഒരുക്കിതന്ന എല്ലാവർക്കും ഓരായിരം നന്ദി ഞാൻ അറിയിക്കുന്നു ..

ഇതാണ് ഞാൻ...   

  ഇന്ട്രെവൽ കഴിഞ്ഞു. 

 ഇനി നുമ്മക്ക് കഥയിലോട്ട് തിരിച്ചു പോയാലോ??

 ശരി... ന്ന ഞാൻ പറഞ്ഞു തുടങ്ങാം.

 അന്ന് രാത്രിയിൽ അവിടെ ഒരു സംഭവം നടന്നു... മനുഷ്യരാശിയെ നടുക്കും രീതിയിൽ ഒരു സംഭവം.!!! എന്താന്ന് അല്ലെ??

 കേൾക്കുമ്പോൾ ആർക്കായാലും ഉള്ളൊന്നു പിടയും, നിങ്ങ അവിടെ എത്തിപ്പെട്ടിരുന്നുവെങ്കിൽ എന്നു കരുതി പോകും...

 അനിയൻ പോയി അന്നു രാത്രി ജോലിക്ക്...

രാത്രിയായി അവൾ ഭക്ഷണം കഴിച്ചു കിടന്നു. അനിയൻ ഇടക്കൊക്കെ രാത്രി പണിക്കു പോകാറുണ്ട്.
അപ്പോൾ ആമിന താത്ത അവൾക്ക് കൂട്ടിനു ഉണ്ടായിരുന്നു. ഇന്നു അവർക്കും എങ്ങോട്ടോ പോകേണ്ടിവന്നു അത്യാവശ്യമായി...

അമ്പിളിയമ്മാവൻ ചിരിച്ചു നില്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു നല്ല നിലാവെട്ടം , പൊന്ത കാടുകളിൽ മിന്നാമിനുങ്ങുകൾ കണ്ണുപൊത്തി കളിക്കുന്നു, ചിവീടുകൾ പതിവുപോലെ ഗാനമേള നടത്തുന്നു,
ഇതെല്ലാം ആസ്വദിച്ചുകൊണ്ടു അവൾ നിദ്രയിലേക്ക് തെന്നി വീണുകൊണ്ടിരിക്കുന്നു..

അവൾ മയക്കമായി..

പുറത്തെന്തോ ശബ്ദം കേട്ടു അവൾ ഞെട്ടിയുണർന്നു. അനുജൻ ആണെന് കരുതി പേര് വിളിച്ചു കൊണ്ട് അവൾ വാതിൽ തുറന്നു നോക്കി.. ആരെയും കാണാൻ ഇല്ല അവൾ തിരിച്ചു നടന്നു .

  പെട്ടന്ന് ആയിരുന്നു അതു സംഭവിച്ചത്! രണ്ടുപേർ അവളെ പിന്നിൽ നിന്നും പിടിച്ചു.  ഒരാൾ അവളുടെ വായ പൊത്തി പിടിച്ചു. രണ്ടുപേരും കൂടി അവളെ ഉള്ളിലോട്ടു വലിച്ചഴച്ചു, മൂന്നാമനും ഉള്ളിലോട്ടു കയറി വാതിൽ കുറ്റിയിട്ടു..
അവർ അവൾക്കറിയാത്ത ഭാഷയിൽ എന്തൊക്ക പറയുന്നു , അവൾക്കൊന്നു മനസ്സിലായി അവരിൽ എന്നെ ആദ്യം ആര് സ്വന്തമാക്കും എന്നു ആണ് അവർ പറയുന്നതെന്ന്.... അവൾ കേണപേക്ഷിച്ചു

 അവൾ പറഞ്ഞു എന്നെ ഒന്നും ചെയ്യരുത് ഞാൻ ഒരു പാവമാണെന്നും, ഒക്കെ.. അവർക്കെന്തു മനസ്സിലാകാൻ അവന്മാർക്ക് ഭാഷ അറിയില്ലല്ലോ???

 എന്തു ചെയ്യാൻ ആര് കേൾക്കാൻ,

കേവലം കാമം മാത്രം കണ്ണിൽ കണ്ട അവർക്കു അവളുടെ യാതന ഒരു ഹരമായിതോന്നി..

 അവളെ തള്ളി നിലത്തിട്ട് അവളിലോട്ട് ഒരാൾ ലയിച്ചു ചേർന്നു..
അവൾ നിലവിളിച്ചു ആ നിലവിളിയിൽ പോലും അവർ ആ നാരാധാമന്മ്മാർ കാമം കണ്ടെത്തി ആസ്വദിച്ചു .....
 അവളുടെ ദയനീയമായ , മാനത്തിന് വേണ്ടിയുള്ള ആ നിലവിളിയുടെ ശബ്ദം പുറത്ത് പോകാതിരിക്കാൻ മറ്റേ ആൾ വായ് പൊത്തിപിടിച്ചു..
അവർ മൂന്നുപേരും മാറി മാറി അവളിൽ മതിവരുവോളം ആനന്ദം കണ്ടെത്തി,  ക്രൂരമായി അവളെ മൂന്നുപേരും കൂടെ ചേർന്ന് ബലാത്സംഗം ചെയ്തു.
 അവളുടെ ബോധം മറഞ്ഞു പൂർണ നാഗയാണ്അവൾ. കാലിൽ കൂടെ രക്തം ഒഴുകുന്നു, ശരീരമാസകലം മുറിഞ്ഞ രക്തപ്പാടുകൾ..

 കുറച്ചു കഴിഞ്ഞു അവൾക്കു ചെറിയ ഓർമ വന്നു തുടങ്ങി, അവൾ ഒരു തുള്ളി വെള്ളത്തിനായ്, തന്നെ ആരെങ്കിലും രക്ഷപെടുത്തും എന്നു കരുതി ഉറക്കെ നിലവിളിച്ചു,.  
ആരും അറിഞ്ഞില്ല എല്ലാം കണ്ടു നിന്ന അമ്പിളി മാമ്മൻ പോലും മൗനം തൂകി..

 അമ്പിളിയുടെ ആ കണ്ണുകളിൽ കണ്ണുനീർ ആയതുകൊണ്ട് ആണെന്ന് തോന്നുന്നു നിലാവെട്ടം കുറഞ്ഞു....
.
അതിൽ ഒരുവൻ തന്റെ ഭ്രാന്ത് മൂത്തു അവളുടെ ശരിരത്തിൽ കത്തികൊണ്ട് മുറിച്ചു പാടുകൾ ഉണ്ടാക്കി ആസ്വദിച്ചിരുന്നു ... അതിൽ നിന്നും രക്തം ഇറ്റി വീഴുന്നുണ്ടായിരുന്നു... റൂമിൽ ചുടു ചോരയുടെയും കണ്ണുനീരിന്റെയും ഗന്ധം.....

" ഒരു പ്ലാവിലകീറുന്ന ലാഘവത്തോടെ ഒരു പെണ്ണുടലിനെ പിച്ചി ചീന്തിയിരുന്നു ആ നാരാതമ്മൻമാർ..!!!!

 നേരം പുലർന്നു. അവളെ പുറത്തേക്ക് കാണുന്നില്ല 

  ആമിന താത്തന്റെ മോളു റുക്കിയ വന്നു നോക്കുമ്പോൾ ആണ് ആദയനീയ കാഴ്ച അവൾ കണ്ടത്...

പൂർണ നഗ്ന യായ തന്റെ കൂട്ടുകാരി , രക്തത്തിൽ കുളിച്ചു കിടക്കുന്നു.. അവൾ നിലവിച്ചുകൊണ്ട് അകത്തെക്കോടി, ഒരു ബെഡ് ഷീറ്റ് എടുത്തു അവളെ പുതപ്പിച്ചു..

അവളുടെ നിലവിളി കേട്ടു അയൽവീട്ടുകാർ എല്ലാവരും കൂടി..അവർ എല്ലവരും കൂടെ പെട്ടന്ന് തന്നെ അവളെ ആശുപത്രിയിൽ എത്തിച്ചു...

 ഒരു പാട് നാൾ അങ്ങനെ ഒരു ജീവശവമായി ആ ആശുപത്രിയിൽ കഴിഞ്ഞു...

ഇതിനിടയിൽ പെങ്ങളെ നശിപ്പിച്ച ആ കാമഭ്രാന്തൻമ്മാരെ അനിയൻ കണ്ടെത്തി.. അവിടെ അടുത്തുള്ള മരകമ്പനിയിൽ ജോലിക്ക് വന്ന അന്യനാട്ടുകാരായിരുന്നു അതു..

അതിന്റെ ശിക്ഷ അവൻ അവർക്കു നൽകി തല ഉയർത്തി ആ ഇളം പ്രായത്തിൽ ജയിൽ പടിക്കെട്ടുകൾ നടന്നു കയറി...

 എന്തായിരുന്നു ശിക്ഷന്നു അറിയുമ്മോ???

 മൂന്ന് പേരെയും ഒരുമിച്ചു ഒരു ഒരു മരത്തിൽ കെട്ടിയിട്ടു.  അതിനു ശേഷം ഓരോരുത്തരെയും വിവസ്ത്രർ ആക്കി..നെഞ്ചിലും വയറിലും കമ്പികൾ കുത്തി കയറ്റി...അവളുടെ ശരീരത്തിൽ പാടുകൾ ഉണ്ടാക്കിയ പോലെ അവനും അവരുടെ ദേഹം നിറയെ ആഴ്ത്തിൽ മുറിവുകൾ ഉണ്ടാക്കി...

 അവരെ വേദന എന്തു എന്നറിയിച്ചതിനു ശേഷം നിഷ്കരുണം കഴുതറത്തു പെങ്ങളുടെ നീതിക്കുവേണ്ടി അവരുടെ വിധി അവൻ നടപ്പാക്കി,   

തന്റെ പെങ്ങളെ / കൂട്ടുകാരിയെ, അമ്മയെ തന്റെ എല്ലാമാമായ ഉടപ്പിറന്നവളെ അവളുടെ ജീവിതം തല്ലി കെടുത്തിയ അവർക്കുള്ള ശിക്ഷ അവരെ കാലപുരിക്കയച്ചു നടപ്പാക്കി അവൻ അവളോടുള്ള സ്നേഹം കാണിച്ചു.. 

അങ്ങനെ അവളു ആശുപത്രി വിട്ടു. എങ്ങോട്ട് പോകും എന്നു വഴിയറിയാതെ അവൾ അങ്ങനെ നിന്നു...

മേലെ ആകാശം താഴെ ഭൂമി... ഒരു തരി മണ്ണും പൊന്നും പണ വുമില്ല... എങ്ങോട്ട് പോകും ആളുകളെ എങ്ങനെ നോക്കും, അവർ എന്നെ എങ്ങനെ നോക്കി കാണും... അവൾ നാടു വിടാൻ തീരുമാനിച്ചു....

അവൾ നേരെ വച്ചുപിടിച്ചത് പട്ടണത്തിലേക്കായിരുന്നു, അവിടെ അവൾ എല്ലാർക്കും പുതിയ ഒരാളായിരുന്നു, പാവങ്ങളെ സഹായിച്ചും, ചെറിയ ഒരു അനാഥലയം തുടങ്ങി കുറെ പേരെ സഹായിച്ചും പരിചരിച്ചും അവിടെ കഴിഞ്ഞു കൂടി ഒന്നും ആരെയും അറിയിക്കാതെ... 
അതു ഒരു തിരിച്ചു വരവിനായുള്ള ഒളിച്ചോട്ടമായിരുന്നു..... പുതിയ ഒരാൾ ആകാൻ വേണ്ടിയുള്ള ഒളിച്ചോട്ടം.!

 അവൾ പുതിയ ഒരാളായി..

അവൾക്കു സംഭവിച്ചത് ഇനി മറ്റാർക്കും സംഭവിക്കാൻ പാടില്ല എന്നു കരുതി ആ പട്ടണത്തിലേ സ്കൂളിൽ അവൾ പെൺകുട്ടികൾക്കുവേണ്ടി മോട്ടിവേഷൻ, സെൽഫ് ഡിഫെൻസ്, അതുപോലെ കൗൺസിലിംഗ് എല്ലാം തികച്ചും സൗജന്യമായി നൽകി കൊണ്ടിരിക്കുന്നു...

അവൾ എല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റി.. 

പേപ്പറിലും ന്യൂസ്‌ലും നിറഞ്ഞു നിന്നു അവളും അവളിലെ നന്മകളും, .അവളുടെ ചാരിറ്റി പ്രവർത്തനങ്ങളും..

ഇന്ന് അവൾ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അത്രേം ഉയരങ്ങളിൽ ആണ്...

  ഒരാൽമരം പോലെ...

ആ ആൽമരത്തിന്റെ പോലെ അത്രേം വേരുകൾ ഉള്ള പോലെയുള്ള, ആഴത്തിൽ വേരുറപ്പിച്ച ഒരു ചാരിറ്റി സോസൈറ്റി യുടെ സ്ഥാപകയാണ്ഇന്നവൾ...

സഹായത്തിനു ഒരുപാട് ആളുകളും, 
അത്രേം ആഴത്തിൽ പോയിരുന്നു അവളുടെ ചാരിറ്റി നന്മകൾ...

അതവൾക്കൊരു പുതിയ ലോകം സമ്മാനിച്ചു..

ഒരുപാട് പേർക്ക് അവൾ പുതിയ ജീവിതം സമ്മാനിച്ചു....
ഇന്നവൾ മുന്നേറുകയാണ്.. 
ഒരു ഫിനിക്സ് പക്ഷിയെപ്പോലെ...
.
ആ ചാരിറ്റിക്കൊരു പേരുണ്ട് എന്താണ് ന്നു അല്ലെ???

                         ഭൗമം!!!!!
.
സ്ത്രീകളുടെ ഉന്നമനം ഉദ്ദേശിച് അവൾ നടത്തുന്ന ഒരു സംഘടനയാണ് ഭൗമം..

  """നിരാലമ്പരേ, യൗവ്വനം തുടങ്ങുമ്പോളേക്കും പിച്ചിച്ചീന്ത പെട്ട പെൺകുട്ടികൾ ക്കും, വിധവകൾക്കും 
ആരോരും ഇല്ലാത്തവരെയും പുതിയ ലോകം കാണിക്കുക.!!!"""

"""അവർ ഈ ലോകത്തുനിന്ന്,  ഈ സമൂഹത്തിൽനിന്നും മാറ്റി നിർത്തേണ്ടവരല്ല, കൂരിരുൾ മറയിൽ, നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടേണ്ടവർ അല്ല എന്നു അവരെ പറഞ്ഞു മനസ്സിലാക്കി,എന്തും നേരിടാൻ പ്രാപ്തരാക്കി അവരെ സമൂഹത്തിന്റെ മുന്നിൽ തലയുയർത്തി നിർത്തിക്കുക,
ജീവശവങ്ങളായിട്ടല്ല ഉർജസ്വലാരായ മനുഷ്യന്മ്മാരായിട്ട് അതാണ്‌ ഭൗമം ചെയ്യുന്നത്....."""

ഭൗമം പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു....

ലോകം മുഴുവൻ അറിയപെടുന്നു അതിന്റെ, ആ സംഘടനയുടെ പ്രവർത്തനങ്ങൾ.. ...

തീരുന്നില്ല...

വെറും മൂന്നു കാമഭ്രാന്തൻന്മരാൽ ജീവിതം അസ്തമിച്ചു എന്നു കരുതിയ, ആ നിലവിളക്കിൻശോഭയുള്ള നമ്മുടെ പുതിയ ഭാമയുടെ കഥ..... 

 

Join WhatsApp News
Subin Das 2021-08-07 08:09:44
Good
Negul Das 2021-08-07 09:59:41
Nalla ezhuthu ,.... eniyum azhuthenam oruppadu uyarchayil yethan kazhiyattennu prarthikkunnu
Jeevan 2021-08-07 10:23:07
Adipoli♥🔥
Varsha kv 2021-08-07 11:20:00
Good story👏
MEGHANATH 2021-08-07 14:00:58
Adipoli 🥰🥰🥰
Mookambika Ganesh 2021-08-07 14:54:41
Super....enniyum ezhuthukka...best wishes..
Mookambika Ganesh 2021-08-07 15:08:51
Super...eniyum ezhuthuka... All d bst...
Nimin 2021-08-07 17:46:57
Adipoli 👏😍❤️
Sneha 2021-08-08 07:13:33
GOOD👏👏
Shidhin 2021-08-08 09:37:41
Nyc bro
Renjith C George 2021-08-08 10:10:39
Very nice story
Mitha Vivek 2021-08-08 14:41:35
സൂപ്പർ 👌 നല്ല രീതിയിൽ പ്രചോദനം നൽകാൻ കഴിഞ്ഞു. ഇനിയും പോരട്ടെ..
Sindhuvinayan 2021-08-08 17:35:57
Nice
Harsha K V 2021-08-08 17:41:16
Good
Viz maya 2021-08-08 17:53:55
Nicee👏
Abhijith abi 2021-08-08 18:11:45
Aliya pwoli😻
Prajith 2021-08-08 19:12:34
😍😍 very good
SAJEER RASHAD 2021-08-09 07:11:12
👍👍👍
Sudheesh 2021-08-10 02:45:44
Nice da.. Super
KV Valsarajan 2021-08-10 07:32:29
Nice story
Prabin 2021-08-10 15:34:52
വളരെ നന്നായിട്ടുണ്ട്.. വീണ്ടും തുടരുക.. 👌
VISHNU 2021-08-10 16:44:06
Very nice bro...
RAHUL PS 2021-08-10 17:56:42
Machaane nee poli aanallo...nice story👍
RAHUL PS 2021-08-10 17:58:29
Machaane nice ....👍👍👍
Vishnu pk 2021-08-10 18:03:26
Nyz... Veree level🥰
ANANTHU 2021-08-10 18:03:35
Kiddu aayindallo.....
Nushra 2021-08-11 08:42:25
Nice
Divyabiju 2021-08-11 15:58:19
Adipoli story😻
Karthik 2021-08-11 15:58:21
Super
Ananthu 2021-08-11 17:10:40
Spr
Subash 2021-08-13 04:51:02
Nice feel
Amala 2021-08-14 05:05:35
Super
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക