Image

വേരുകള്‍ (കവിത: സന്ധ്യ എം)

സന്ധ്യ എം Published on 16 August, 2021
വേരുകള്‍ (കവിത: സന്ധ്യ എം)
പോയ കാലത്തിന്‍ വേരുകള്‍ ചിലനേരം
നമ്മിന്‍ പുതുജീവന്‍ വച്ച് പുറതേയ്ക്ക്

ഇലയോടെ പൊട്ടിപ്പുറപ്പെടാന്‍ വെമ്പും
അടിസ്ഥാനമായ് ഉള്ളില്‍ ഒളിഞ്ഞിരിക്കും

ദുഃഖങ്ങളെ കൊണ്ടാണ് അത് പുതു ജീവനെടുത്തു ഉയരാന്‍ ഒരുങ്ങുന്നത്

അതില്‍ അടിമപ്പെട്ടു വീഴുന്നതാണ്
മനസ്സിലെ  ബലത്തെ കെടുത്തുന്നത്

ഉണങ്ങി തുടങ്ങുന്ന വേരുകള്‍
ഓര്‍മ്മയിലൂടെ  നനയ്ക്കാതിരിക്കണം

നന വീഴും വഴികള്‍ അടയ്ക്കണം
ഗതി മാറി ഒഴുകിടാന്‍ മനസ്സിനെ

ശീലിപ്പിച്ച് വിജയ കൊടി പാറിക്കണം
പുതിയ ഒരു ഉയര്‍പ്പ് ഉണ്ടാകും ഉറപ്പ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക