Image

ശില (ചന്ദ്രതാര, കവിത, ഇ മലയാളി ഓണം സ്‌പെഷ്യൽ)

Published on 20 August, 2021
ശില (ചന്ദ്രതാര, കവിത, ഇ മലയാളി ഓണം സ്‌പെഷ്യൽ)
മൗന വല്മീകത്തി -
ന്നുൾത്തടങ്ങളിൽ
തീർത്തു
നീയൊരു കാടും
കാട്ടാറും.
അറിഞ്ഞില്ല
ആരുമീ ഞാനും
ശിലയായിരുന്നുവോ..

രാത്രി മുല്ല തൻ
ഗന്ധത്തിൽ ചാലിച്ചു
വരച്ചു നീയെന്നെ
വസന്തമാക്കി.
വിടർന്ന പൂവിൻ്റെ
രേണു ചൂടി
നീയൊരുന്മാദ
ജ്വാലയായി.

തുടുത്ത മൗനത്തിൻ
ചിറകിലേറി നീ
പറന്നകന്നു പോയ്
എന്നേ നിനച്ചു ഞാൻ.
അറിഞ്ഞില്ല
ആരുമീ ഞാനും
ശിലയായിരുന്നുവോ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക