Image

സബ്‌സിഡി (കഥ: ശങ്കരനാരായണൻ ശംഭു)

Published on 25 August, 2021
സബ്‌സിഡി (കഥ: ശങ്കരനാരായണൻ  ശംഭു)
 "സാറെ മ്മളെ സസ്‌ബിഡി വന്ന്ക്ക് ണോ ". കാലത്ത് തന്നെ ആരാണ് ഈ വിവര സമ്പാദനത്തിന് ഇറങ്ങിയിരിക്കുന്നത് എന്നറിയാൻ ശശിധരൻ മേശപ്പുറ ത്തു താഴ്ത്തി വെച്ച തലയൊന്നു പൊ ക്കി നോക്കി. പോക്കറിക്കയാണ്. മൂപ്പർ ഒരു പശുവിനെ വാങ്ങിയിട്ടുണ്ട് കൂടാതെ തൊഴുത്തും പണിതിട്ടുണ്ട് അതിന്റെ സ ബ്സിഡി വന്നുവോ എന്നാണയാൾക്ക് അറിയേണ്ടത്. ഗ്രാമസേവകൻ എന്ന് പ ണ്ടു വിളിച്ചിരുന്ന ശശിധരന്റെ ഉദ്യോഗ പ്പേര് വില്ലേജ്എക്സ്റ്റൻഷൻ ഓഫീസർ എന്നാക്കിയിട്ട് അധികമായില്ല.

ഗ്രാമീണർക്ക് എന്തിനും ഏതിനും വന്നു കാണേണ്ട ജോലിയാണ്. തെക്കൊരു നാട്ടിൽ നിന്നും വന്നിട്ട് ചാർജ്ജ് എടുത്ത് അധികമായില്ല. എന്നാലും നാട്ടുകാരുമായി നല്ല ഒരു ബന്ധം ഉണ്ടാക്കി എടു
ക്കുന്നതിൽ വിജയിച്ചു. " എന്താ സാറെ സുഖല്ലേ ന്താ കെടക്കണത് "പോക്കർ ചോദിച്ചതിന്. " ഒന്നൂല്ലാ പോക്കർക്ക ഒരു തലവേദന, സബ് സിഡി വന്നിട്ടില്ല. വന്നാ ൽ ഞാൻ അറിയിക്കാം". എന്ന് ശശിധര ൻ പറഞ്ഞതു കേട്ട് അയാൾ പോയി.

തലവേദന മാത്രമല്ല കൈ വിറയലും കൂടിയിട്ടുണ്ട്.ലാസർ ചേട്ടൻ തുറക്കാൻ പത്തുമണി ആകും അതുവരെ പിടിച്ചു നിന്നേ പറ്റൂ. കുന്നംകുളംകാരൻ  ലാസർ ആ നാട്ടിലെത്തിയിട്ട് ഇരുപതു കൊല്ല ത്തോളമായി. നാട്ടിൽ വലിയ അബ്ക്കാ രി ആയിരുന്ന ആൾആണത്രെ.ലേലത്തി ലെടുത്ത ഷാപ്പുകളിൽ പണി എടുത്തി രുന്നവരൊക്കെ മൂപ്പരെ മുക്കിയതോടെ കടംകയറി.നാടുവിട്ട് ഇവിടെ എത്തി ഷാ പ്പിലെ എടുത്തു കൊടുപ്പുകാരനായി മാ റി.

ശശിധരന് ഓഫീസ് എന്ന ഒറ്റമുറിയും വരാന്തയും ഉള്ള കെട്ടിടത്തിന്റെ ജനൽവഴി റോഡിനപ്പുറത്തുള്ള കട കാണാം.     ലാസറേട്ടൻ വന്ന് നിരപ്പലകകൾ നമ്പറു പ്രകാരം എടുത്തു മാറ്റുന്നതു കണ്ടതോ ടെ ശശിധരന് ഇരിക്കപ്പൊരുതി ഇല്ലാതായി. വാതിൽ ചാരി അടച്ച് അയാൾ ലാസറിന്റെ കടയിലേക്ക് നടന്നു.ഓടിച്ചെന്നിട്ടും വലിയ പ്രയോജനമില്ല.ലാസറേട്ടന്റെ ആ ദ്യകച്ചവടം അഥവാ ബോണി കുട്ടേട്ടനുള്ളത് അളന്ന് ഒഴിക്കലാണ്. ചില്ലുഗ്ലാസിൽ പകർന്ന് കുട്ടേട്ടനു നീട്ടുന്ന ദ്രാവകം ഭയ ഭക്തി ബഹുമാനങ്ങളോടെ വാങ്ങുന്ന കുട്ടേട്ടൻ അതിനു മുമ്പായി തലയിൽകെ ട്ടിയ തോർത്ത് അഴിച്ചു മാറ്റിയിരിക്കും. കാരണവന്മാരോടുള്ള ബഹുമാനം.

മുക്കാൽ ഗ്ലാസോളം അളവിലുള്ള അതിൽ നിന്ന് ചൂണ്ടുവിരൽ കൊണ്ട് മൂന്നു പ്രാവശ്യം പുറത്തേക്ക് കാരണവന്മാർക്ക് കൊടുത്ത ശേഷമേ അയാൾ ഗ്ലാ സ് ചുണ്ടോടു ചേർക്കാറുള്ളു.പരമ്പരയായി അവർ ശീലിച്ചത് അതാണെന്നാണ്പറയുക. " അച്ചൻ മുത്തച്ചനായിട്ട് ഉള്ളതാണ് കുട്ട്യേ ഇനി കുട്ടനായിട്ട് അത് മാ റ്റി പേരുദോഷം വരുത്തില്ല" എന്നാണയാൾ പറയുക.

ഇത്രയും കാര്യങ്ങൾ തീർന്ന ശേഷമേ ലാസർ രണ്ടാമത്തെ ആളിനുള്ളത് അളക്കുകയുള്ളു. രാവിലെ കുട്ടേട്ടന് അള ന്നാൽ പിന്നെ കൊണ്ടുവരുന്ന ക്വാട്ട മുഴുവൻ ഇതാന്നു പറയുമ്പോഴേക്കും വിറ്റു പോകുമത്രെ. ആ പറയുന്നതിൽ കുറച്ച് കാര്യം ഉണ്ട് എന്ന് ശശിധരനും തോന്നി യിട്ടുണ്ട്. വൈകി എത്തിയാൽ തൊണ്ട
നനക്കാനുള്ളത് ആ കടയിൽ ഉണ്ടാകാറില്ല.

താൽ ഇങ്ങനെയൊന്നുമായിരുന്നില്ല. ശശിധരൻ ഓർത്തു.ജീവിതത്തിലെ ചില താളപ്പിഴകൾ ശീലങ്ങളായി മാറിയതാ ണ്. അല്ലെങ്കിലും ഏതും തുടങ്ങി കിട്ടുന്ന തുവരെയെ മടിയും ജാള്യതയുമൊക്കെ ഉള്ളൂ മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു കരുതും എന്നൊക്കെ ബോധമുള്ളവനാ ണെങ്കിലേ ചിന്തിക്കുകയുള്ളു. കുടിച്ചു ബോധം മറഞ്ഞാൽ പിന്നെ എന്തു ജാള്യ തയും നാണവും.നാട്ടിൽ പ്രമാണിമാരുടെ കുടുംബത്തിൽ പിറന്ന അയാൾക്ക് ജീവിതം ഒട്ടും കൈയ്പ്പ് ഉള്ളതായിരുന്നില്ല. നാട്ടുപ്രമാണിയായ അച്ഛൻ കാലത്ത് വീ ടിനു മുന്നിലെ ചാരു കസാരയിൽ വന്ന് ഇരിക്കുന്നതും കാത്ത് നിരവധി പേർ
നിൽക്കുന്നുണ്ടാകും.

പലർക്കും പലകാര്യങ്ങളായിരിക്കും.പക്ഷെ പൊതുവായ ഒന്നുണ്ട് അത് സാമ്പത്തികം തന്നെ. രോഗവും, കല്യാണ വും, വീടുപണിയും എന്നു വേണ്ട ആളുകൾ സഹായം ചോദിച്ചു വന്നാൽ എടു
ത്തു കൊടുക്കുന്ന ശീലത്തിനു പുറമെഏതാനും കൊല്ലങ്ങളിലെ ഉത്സവ നടത്തിപ്പു കൂടി കഴിഞ്ഞതോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമായി. കൃഷിയിടങ്ങളും പറമ്പുകളും ചുരുങ്ങി ഇരിക്കുന്ന പുരയി
ടം മാത്രമായ കാലത്ത് ഒരു ദിവസം അച്ഛൻ ഉറക്കം ഉണർന്നില്ല.

അച്ഛന്റെ സഹായം തേടിയവർ ആരുംപിന്നെ ആ വഴി വന്നില്ല. അതോടെ ശശിധരന്റെ ജീവിതത്തിൽ ഇരുൾ മൂടിത്തു ടങ്ങി. അമ്മയുടെ ചില ബന്ധുക്കളുടെസഹായം കൊണ്ട് അയാൾ പ്രീഡിഗ്രി ക
ടന്നു കൂടി. തൊഴിലന്വേഷിച്ച് ചെല്ലുമ്പോൾ മേൽ വിലാസം വീണ്ടും വിലങ്ങുതടി യായി. ഇത്രയും പ്രസിദ്ധനായ ആളുടെ മകൻ ഇത്തരം ജോലികൾ ചെയ്യാനോ എന്ന ചോദ്യം ബാക്കിയായി.

അമ്മയുടെ അവസാന സമ്പാദ്യമായ കുറച്ചു സ്വർണ്ണം വിറ്റ പണം കൊണ്ട് തുടങ്ങിയ സ്ഥാപനം സിവിൽ പണികൾ കരാറെടുക്കാനുള്ള ഉദ്ദേശത്തോടെ ആയി രുന്നു. ചെറിയ ഒന്നു രണ്ടു കെട്ടിടങ്ങൾ പണിതീർത്തതോടെ ഒരു ധൈര്യമായി. ആയിടക്കാണ് പരിചയക്കാരനായ ഒരു ഉദ്യോഗസ്ഥൻ ഗവൺമെന്റ് കോൺട്രാക്ടുകളെക്കുറിച്ച് പറഞ്ഞത്. ഒന്നുരണ്ടു
പേരുടെ ഉദാഹരണവും കേട്ടതോടെ പി ന്നെ ലൈസൻസ് എടുക്കാനുള്ള ശ്രമ മായി.

"സി "ക്ലാസ് ലൈസൻസ് അടുത്തൊ രു പി ഡബ്ള്യൂ ഡി ഓഫീസിൽ നിന്നും എടുത്തു. കരാറുകൾ എടുക്കാൻ ചെന്ന പ്പോഴാണ് നിരക്കിൽ കുറച്ച് എടുക്കേണ്ടതിനെപ്പറ്റിയൊക്കെ അറിഞ്ഞത്. മത്സര
ത്തിൽ പിന്മാറാതെ കുറഞ്ഞ തുകകൾ ക്ക് പണികൾ ഏറ്റെടുത്തു.വീടും പറമ്പും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു അതിന്റെ ഈടിൽ ബാങ്കിൽ നിന്ന് പണം വാങ്ങുമ്പോഴും എല്ലാം തിരിച്ചുപിടിക്കണമെന്ന വാശിയായിരുന്നു.

ആദ്യം കിട്ടിയ പണി ലൈസൻസെടു ത്ത ഓഫീസിന്റെ വാർഷിക അറ്റകുറ്റപ്പണികൾ തന്നെ. അത് വാർഷികമെന്ന് പേരേ ഉള്ളു. ചെയ്തിട്ട് കാലങ്ങൾ കുറച്ചായത്രെ. പണി നന്നായി ചെയ്യണം എന്ന് തനിക്ക് ഉണ്ടെങ്കിലും ചിട്ടവട്ടങ്ങൾപാലിക്കുമ്പോൾ മൊത്തം തുകയുടെപകുതി പോലും കെട്ടിടത്തിൽ ഇറക്കാനാവില്ല എന്ന് അനുഭവസ്ഥർ പറഞ്ഞപ്പോൾ ചിരിച്ച് തള്ളി.
വൈകുന്നേരങ്ങളിൽ പിൻമുറികളി
ൽ കൂട്ടായ്മ രൂപപ്പെട്ടത് യാദൃശ്ചികമെന്നേ പറയാവൂ. കടലാസുപണികൾ എ ക്സ് പ്രസ്‌വേഗത്തിൽ നീങ്ങാൻ അതുകാരണമായി. ഉയർന്ന ഉദ്യോഗസ്ഥരുമാ യി ഇടപഴകാനും കൂട്ടായ്മയിലെ കീഴു ദ്യോഗസ്ഥരുടെ സഹായം കൂടി കിട്ടിയ തോടെ എന്തെങ്കിലുമൊക്കെ ഈ മേഖ
ലയിൽ ചെയ്യാനാകുമെന്ന തോന്നലും ഉണ്ടായി.
പിന്നീടുള്ള ടെണ്ടറുകളിൽ വലിയ പണികൾ രണ്ടെണ്ണം കിട്ടിയതോടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണമെന്ന വാശിയായി. വലിയ കാറും എന്തു പറഞ്ഞാലും നടത്തുന്ന ശിങ്കിടികളും കൂടി ആയ
തോടെ നാലാളു കൂടുന്ന സ്ഥലത്ത് ശ്ര ദ്ധിക്കപ്പെട്ടു തുടങ്ങി. ആയിടക്കാണ് ഒരുപണിയിലെ കോൺക്രീറ്റിനിടക്ക്അവിചാരിതമായി തട്ട്  വീണത്. പണിക്കാരിലൊ രാൾ അതിനടിയിൽ പെട്ടു പോയതുംഅ യാളുടെ മരണവും പത്രത്തിലും മറ്റും വന്നതോടെ പണിയിൽ കൃത്രിമം കാണിച്ച
തായി ആരോപണമായി.അന്വേഷണവും തൊട്ടു പിന്നാലെ ഉണ്ടായി.

കിട്ടാനുള്ള ബില്ലുകൾ തടയുന്ന നടപ ടി കൂടിയായതോടെ ആകെ തകർന്നു പോയി.ബാങ്കുകളുടെ ഡിമാന്റ് നോട്ടീസുകൾ ഒന്നിനു പുറകെ ഒന്നായി വന്നു തുടങ്ങി. കയറ്റത്തേക്കാൾ വേഗത കൂടിയഇറക്കമാണ് പിന്നീടുണ്ടായത്. മുമ്പ് ഇരിക്കാനൊരു വീടുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അതും പോയി. വാടക വീട്ടിലേക്കു മാറുന്നതിനു മുമ്പ് അമ്മയും.

ഒന്നുമില്ലാതെ റോഡിലേക്കിറങ്ങുന്ന മയത്താണ് മൂന്നു വർഷങ്ങൾക്കു മു
മ്പ് എഴുതിയ പി എസ് സി പരീക്ഷയുടെറിസൽട്ട് രക്ഷകനായി എത്തിയത്. അതോടെ നാടുവിടാനൊരു കാരണവും ആയി. ആരോടും ഒന്നും പറയാനില്ലാത്ത താൻ നാട്ടിൽ നിന്നാലെന്ത് പോയാലെ ന്ത് ഒന്നിനും ഒരു മാറ്റവും വരാൻ പോകു ന്നില്ല. പാലക്കാട് തന്നെ അറിയുന്നവരുംആരുമില്ല. ഒറ്റയാൻ തടി ബന്ധുക്കളുടെ  സഹതാപവും കാണേണ്ട കാര്യമില്ല.

പക്ഷെ കഴിഞ്ഞ കാലത്തെ ശീലമായി മദ്യപാനം മാത്രം കൂടെ കൂടി. ലാസറേട്ട ന്റെ പറ്റുപടിക്കാരിലൊരാളായി മാറി.നാളെ എന്ത് എന്ന ചിന്തയേ വേണ്ട. എന്താണ് ലാസറേട്ടൻ പതിവുള്ളത് തരാത്തത്എന്ന് നോക്കുമ്പോൾ പിൻവാതിൽ വഴിചിലർ ചായ്പിലേക്ക് വെട്ടുകത്തി, കൈ ക്കോട്ട്, അലൂമിനിയം കുടം, തെങ്ങിൽ തൈകൾ എന്നിവ കൊണ്ടു വന്നു വെ ക്കുന്നത് നോക്കി നിൽക്കുകയാണ് അ യാൾ. പെട്ടെന്നു തന്നെ തിരിച്ചു വന്ന് ശശിധരന് ഉള്ളത് അളന്നു കൊടുക്കുക യും ചെയ്തു.

 ശശിധരന് സോഡയോ കളറോ ഒന്നും വേണ്ട എന്ന് ലാസറിനറിയാം. "എന്താ ലാ
സറേട്ടാ തെങ്ങുകൃഷി തുടങ്ങുന്നുണ്ടോ "എന്ന ചോദ്യം കേട്ട് ലാസറൊന്നു ചിരിച്ചു.
"സാറെന്തുട്ടാ ഈ പറയണെ ലാസറിന് എവിട്യാ അതിനു മാത്രം സമയം ഇത് കൃ
ഷിഭവനീന്ന്  ആളോളക്ക് കൊടക്കണ താ. ആ പാവങ്ങക്ക് കൊല്ലോംകൊല്ലോം അയ്യഞ്ച് തെങ്ങാ കൊടുത്താ അവര് അയലോക്കത്തെ പറമ്പില് തെങ്ങ് വെക്കണ്ടി വരില്ലേ. ആകെ നാലോ അഞ്ചോ സെന്റ് കാണും.

 അപ്പൊ അവര് അത് ഇങ്ങട്ട് തരും അതിന്ള്ളത് ലാസറാ അളക്കും. രണ്ടാ ളും ഹാപ്പി ന്തേ " .ശശിധരന് ലാസറിന്റെ ലോജിക്ക് ശരിക്കും പിടിച്ചു. പരസ്പ്പര സഹായം ഇതൊക്കെ അല്ലേ."എന്നാഞാ നങ്ങോട്ട് ഇറങ്ങട്ടെ ഉച്ചക്കു കാണാം " ശ ശിധരൻ പറഞ്ഞു. "സാറ് പോരേ മ്മക്ക്
അറിയാലോ സാധനം ബടെ ഇണ്ടാവും" . ലാസർ ചിരിച്ചു കൊണ്ടു പറഞ്ഞു.

ശശിധരൻ ഓഫീസിന്റെ ഗേറ്റു കടന്ന് മുൻവശത്തെ സ്റ്റെപ്പിൽ കാലുവെച്ചതോ
ടെ കണ്ണിൽ ഇരുട്ടു കയറുന്നതായി തോ ന്നി. കണ്ടുനിന്ന രണ്ടാളുകൾ ഓടി വന്നു
പിടിച്ചതു കൊണ്ട് തലയടിച്ചു വീണില്ല എന്നേയുള്ളു. ബോധം മറഞ്ഞതു കൊണ്ട് ആളുകൾ അടുത്തുള്ള ഹെൽത്ത് സെ ന്ററിൽ കൊണ്ടുപോയി.

കിളികൾ ചിലക്കുന്ന ശബ്ദം കേട്ട് ശശിധരൻ ഉണർന്നു.കുറച്ചു സമയത്തേ
ക്ക് ഒന്നും മനസ്സിലായില്ല.ശരീരത്തിന് ഭാ രമില്ലാത്തതുപോലെ തലമാത്രമെ അന ക്കാനാകുന്നുള്ളു. അടുത്തുള്ള ജനാലയിൽ കൂടി ശബ്ദം വരുന്ന ഭാഗത്തേക്ക്
നോക്കിയപ്പോൾ അപ്പുറത്തൊരു മരവും അതിലെ കിളിക്കൂടും കണ്ടു.തൊണ്ട വ രണ്ട് ഉണങ്ങിയതായി അറിഞ്ഞു. തന്റെ അടുത്തു നിന്ന് ആരോ പേരെടുത്തു വി ളിക്കുന്നത് അയാൾ കേട്ടു. മെല്ലെ തല മറുഭാഗത്തേക്കു തിരിച്ചു.

ആദ്യം കണ്ണിൽ പെട്ടത് ഒരു സ്റ്റാന്റും അതിൽ തൂക്കിയിട്ട സലൈൻ കുപ്പിയുമായിരുന്നു. ട്യൂബ് തന്റെ കയ്ത്തണ്ടയി ലേക്കാണ് ബന്ധിച്ചിരിക്കുന്നത് എന്നും കണ്ടു. കട്ടിലിന് അടുത്തായി രണ്ടു മൂ ന്നുപേർ നിൽക്കുന്നുണ്ട്." ശശിധരൻ ഇപ്പോൾ എങ്ങനെ ഉണ്ട് പറയുന്നത് കേ ൾക്കാമോ ". വെളുത്ത കോട്ടിട്ട ആൾ അടുത്തേക്ക് കുറച്ച് കുനിഞ്ഞ് കൊണ്ട് ചോദിച്ചു.ശശിധരൻ കേൾക്കാമെന്ന അ ർത്ഥത്തിൽ പതിയെ തലയനക്കി.

  "ഞാൻ ഡോക്ടർ ശ്രീധർ, മൂന്നു ദിവ സം മുൻപ് നിങ്ങളെ ഇവിടെ എത്തിക്കു മ്പോൾ  വളരെ മോശം അവസ്ഥയിൽ ആയിരുന്നു".അദ്ദേഹം പറഞ്ഞുകൊണ്ടി രിക്കു ന്നതിനിടെ ഒരു നഴ്സ് കടന്നു വ ന്നു.

 "ശാലിനി വന്നല്ലോ. നോക്കൂ ശാലിനി പറഞ്ഞതു കൊണ്ടു മാത്രമാണ് അന്ന്
നിങ്ങളെ ഇവിടെ അഡ്മിറ്റ് ചെയ്തത്. ജില്ലാ ഹോസ്പിറ്റലിലേക്കോ മെഡിക്ക ൽ കോളേജിലേക്കോ റഫർ ചെയ്യേണ്ട ഒരു അവസ്ഥയിൽ ആയിരുന്നു നിങ്ങൾ. നിങ്ങൾ നാട്ടുകാരനാണെന്നും. അവർ ശ്രദ്ധിച്ചു കൊള്ളാമെന്നും പറഞ്ഞതു കൊണ്ടു മാത്രം.

    എന്തായാലും ബോധം തെളിഞ്ഞല്ലോ ബാക്കി വഴിയെ പറയാം.തലക്കടുത്തു തൂക്കിയ ചാർട്ട് എടുത്ത് ഡോക്ടർ അ തിൽ എഴുതി. "സിസ്റ്റർ ഈ മരുന്നുകൾ കൊടുക്കാം. സലൈൻ കഴിഞ്ഞാൽ പി ന്നെ വേണമെന്നില്ല. ആദ്യം ലിക്വിഡ് ഫു ഡ് കൊടുത്ത് പതിയെ മറ്റ്ആഹാരങ്ങൾ കൊടുത്തു തുടങ്ങാം മരുന്ന് ഫാർമസി സ്റ്റോക്ക് കാണും, യു പ്രൊസീഡ്".എന്നും
പറഞ്ഞ് ആദ്യം വന്നവർ നടന്നകന്നു.

ശശിധരൻ സിസ്റ്റർ ശാലിനിയെ ഓർത്തെടുക്കാൻ ശ്രമിക്കുന്നതായി തോന്നിയ സിസ്റ്റർ പറഞ്ഞു." സാരമില്ല എന്നെ അറിഞ്ഞു കൊള്ളണമെന്നില്ല. നിങ്ങളു ടെ വീട്ടിൽ നിന്നും കുറച്ചകലെയാണ് എ ന്റെ വീട്.എന്റെ അച്ഛനെ അറിയുമായിരി ക്കും.മരിച്ചുപോയ ടെയ്ലർചെല്ലപ്പൻ.ഞ ങ്ങൾ മൂന്നു പേർ മാത്രമേ വീട്ടിൽ ഉണ്ടാ യിരുന്നുള്ളു. ജോലി കിട്ടിയത് ഇവിടെ ആയതു കൊണ്ട് ഞാൻ അമ്മയേയും ഇ
ങ്ങോട്ടു കൊണ്ടു പോന്നു.
 മയങ്ങി വീണതു കണ്ടവർ ഇവിടെ കൊണ്ടു വന്നപ്പോൾ കൂടെ ആരും ഇല്ല നാട് കുറെ തെക്കാണ് എന്നു പറഞ്ഞ പ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ആളെ മന സ്സിലായതു കൊണ്ട് അഡ്മിറ്റ് ചെയ്യാൻ ഡോക്ടറോട് അപേക്ഷിച്ചു എന്നു മാ ത്രം". അവർ സലൈൽ ബോട്ടിൽ കാലി യായതു നിർത്തി.കൊണ്ടു വന്നിരുന്ന ഫ്ലാസ്ക്കിൽ നിന്നും പകർന്ന ഹോർലി ക്സ്‌ സ്പൂൺ കൊണ്ട് തലയിണയിൽ ചാരിയ അയാളുടെ ചുണ്ടിൽ പകർന്നു.

നാലഞ്ച് സ്പൂൺ ആയപ്പോൾ കൈ ഉയർത്തി മതി എന്ന് കാണിച്ചു. " ശരി ഒരഞ്ചുമിനിറ്റ് കഴിഞ്ഞ് വീണ്ടും കഴിച്ചാ ൽ മതി " എന്നു പറഞ്ഞ് ശാലിനി ഗ്ലാസ് അടച്ചു വെച്ചു. "വലിയ ഉപകാരം എന്ന്
തീരെ പതിഞ്ഞ സ്വരത്തിൽ ശശിധരൻ പറഞ്ഞു ". " സംസാരിക്കണമെന്നില്ല ഇ ത് നമ്മൾ ചെയ്യേണ്ട കാര്യമല്ലേ അതിനെന്തിനാ നന്ദിയൊക്കെ, ശരി കുറച്ചു കൂടി കുടിക്കൂ എന്നു പറഞ്ഞ് അരഗ്ലാസോളം കുടിപ്പിച്ചു. നനഞ്ഞ തുണി കൊ ണ്ട് ചുണ്ട് തുടച്ചു കൊടുത്തു. ശശിധരൻ ചെറിയ മയക്കത്തിലേക്കു പോയപ്പോർ ശാലിനി പുറത്തേക്കു നടന്നു. മരുന്നു കൾ വാങ്ങണം.

മയക്കവും തളർച്ചയും മരുന്നും ചികിത്സയുമായി ഒരാഴ്ച കടന്നുപോയി ഇപ്പോൾ കഷ്ടിച്ചു പിടിച്ചുനടക്കാവുന്ന അ വസ്ഥയിൽ എത്തിയിട്ടുണ്ട്.ഭക്ഷണം അ ൽപ്പം വീതം കഴിക്കുന്നുണ്ട്. ബാത്തുറൂമി ന്റെ വാതിൽ വരെ നേഴ്സിംഗ് അസിസ്റ്റന്റുമാരോ ശാലിനിയോ പിടിച്ചു നടത്തിച്ച്
എത്തിച്ചാൽ തനിയെ അകത്തു പോയി വരാനുള്ള ആരോഗ്യം വീണ്ടെടുത്തു.

ഇടക്കൊരു ദിവസം ഡോക്ടർപറഞ്ഞു
"നല്ല സമയത്താണ് അഡ്മിറ്റ് ആയത്.ലി വറിനെ നന്നായി ബാധിച്ചു തുടങ്ങിയതു
കൊണ്ടാണ് മയങ്ങി വീണത്. ചെറുപ്പമ ല്ലേ ഇനിയങ്ങോട്ട് ശ്രദ്ധിച്ചാൽ പോലും ര ക്ഷയുണ്ട്. ഒന്നു മാത്രമേ ഉള്ളു ഇനി മദ്യം ഒരിക്കലും ഉപയോഗിക്കരുത്. കുറച്ച് വിത്‌ഡ്രോവൽ സിംപ്റ്റംസ് ഒക്കെ കാണും .
അതിനെ ഒക്കെ വിൽപവർ കൊണ്ട് മറി കടക്കാവുന്നതേ ഉള്ളു. മറ്റൊന്നും ഇപ്പോൾ ചിന്തിക്കേണ്ടതില്ല ". ഇത്രയും പ റഞ്ഞ് ഡോക്ടർ നടന്നകന്നു.

   മദ്യം കഴിക്കാത്തതിന്റെ പിരിമുറുക്കം ഇടക്കൊക്കെ തലവേദനയായും വിറയ ൽ ആയും ഭയമായും ശരീരത്തിൽ അ നുഭവപ്പെടുന്നത് സഹിക്കാൻ പറ്റാത്ത വിഷമമായി. അപ്പോഴെല്ലാം കിളിക്കൂടു നോക്കി വേദനകൾ കടിച്ചമർത്തി. ആ ൺകിളി ഇരതേടി പോകുമ്പോൾ അടയിരുന്ന പെൺകിളി അവൻ തിരിച്ചെത്തു മ്പോൾ ഉച്ചത്തിൽ ചിലച്ച് ശ്രദ്ധ ആകർഷിക്കുന്നു. ശശിധരൻ മയക്കം മാറി ക ണ്ണു തുറന്ന പിറ്റേന്ന് അമ്മക്കിളിയും ഇരതേടിത്തുടങ്ങി. ഇപ്പോൾ വിരിഞ്ഞിറങ്ങിയ കുഞ്ഞു കിളികളാണ് ശബ്ദം ഉണ്ടാ ക്കുന്നത്.

രണ്ടു കിളികളും മാറി മാറി ഇര കൊ ണ്ടു വന്നു കൊടുത്താലും കുഞ്ഞുങ്ങൾ വിശന്ന് നിലവിളിയാണ്. ഒരു മടുപ്പും കൂടാതെ അവരെ തീറ്റിപ്പോറ്റി സംരക്ഷിക്കു കയാണ് കിളികൾ.ശശിധരന്റെ ഉള്ളിലെ
വിടെയോ ആകാഴ്ച ഒരു ആർദ്രതഉണ്ടാക്കി.ശാലിനി ഉച്ചക്കുള്ള കഞ്ഞിയും മരു ന്നുകളുമായി വരുമ്പോൾ ശശിധരൻ ജ നൽ വഴി നോക്കിക്കൊണ്ടു കിടക്കുകയാണ്."ആ ഹാ പുറത്ത് ഉള്ള കാഴ്ചയും കണ്ടു കിടക്കുകയാണോ.എന്താണ് അ വിടെ" അവൾ ചോദിച്ചു.

" ഇവിടെ നടക്കുന്നതു തന്നെയാണ്അവിടേയും, സംരക്ഷണം" കിളിക്കൂട് ചൂ ണ്ടിക്കാണിച്ച് ശശിധരൻ പറഞ്ഞു. ശാലി നി ജനലിനടുത്തു പോയി നിന്ന് കുറച്ചു നേരം ആ കാഴ്ച കണ്ടു. "കുഞ്ഞുങ്ങൾ ക്കു തീറ്റ കൊടുക്കുകയാണല്ലോ പറക്കമുറ്റിയിട്ടില്ല എന്നു തോന്നുന്നു " എന്ന ശാലിനിയുടെ പരാമർശത്തിന് " ഇവിടെ എന്റേയും അവസ്ഥ അതു തന്നെ" എന്ന് ശശിധരൻ പറഞ്ഞപ്പോൾ.അവൾ ചിരിച്ചു.

പതിവിലധികം കഞ്ഞി അന്ന് അയാൾ കുടിച്ചു. കത്തിക്കും ചമ്മന്തിക്കുമൊ
പ്പം കുറച്ചു കറി കൂടി അന്ന് കൊണ്ടു വന്നിരുന്നു."അമ്മക്കും ഞാൻകാരണം ബു ദ്ധിമുട്ടായി അല്ലേ " തെല്ലൊരു വിഷാദ ത്തോടെ അയാൾ ചോദിച്ചു"." എന്തിനാഅങ്ങനെയൊക്കെ ചിന്തിക്കുന്നത് നല്ല
ഉഷാറായി ഇരിക്കൂ. ഇപ്പോൾ നല്ല കുറവ്ഉണ്ടല്ലോ.ആ അതു പറയാൻ മറന്നുപോയി അമ്മക്ക്ഒന്നുകാണണമെന്നുണ്ട്.ഞാൻ വൈകിട്ട് കൂട്ടിയിട്ട് വരാം ".

 അയാൾ ചെറുതായി തലയാട്ടി. നാട്ടു കാരെയൊക്കെ കണ്ട നാൾ മറന്നു. അ ല്ലെങ്കിലും ജീവിക്കാനറിയാത്തവൻ എന്ന ലേബൽ ഉള്ള തനിക്ക് ആരെയും കാണണമെന്നും തോന്നാറില്ല. കഞ്ഞി കുടികഴിഞ്ഞതോടെ സൗകര്യത്തിൽ ചാരിയിരിക്കാൻ തക്കവണ്ണം തലയിണവെച്ച് ശാ ലിനി ഡ്യൂട്ടിക്കു പോയി. കിളികൾ മാറി മാറി പറന്നു പോകുകയും തീറ്റയായി ചെ റി യ പ്രാണികളെ കൊണ്ടുവന്ന് കുഞ്ഞു ങ്ങൾക്കു കൊടുക്കുകയുമാണ്.

അവ വരാൻ ഒരൽപ്പം വൈകിയാൽതന്നെ കിളിക്കുഞ്ഞുങ്ങൾ ഒച്ച വെക്കാ ൻ തുടങ്ങും. അതിനിടെ രണ്ടിലൊരു കി ളി തീറ്റയുമായി എത്തിയിരിക്കും. ജീവി തം വെറുത്ത ശശീധരന് ഈ കാഴ്ച ചെ
റിയൊരു ശുഭാപ്തിവിശ്വാസം നൽകി തു ടങ്ങി. ഉണർന്നിരിക്കുമ്പോഴെല്ലാം കിളി ക്കൂട്ടിലേക്ക് നോക്കി ഇരിക്കൽ അയാളറിയാതെ ആത്മവിശ്വാസം വളർത്തുകയായിരുന്നു.

 "മയക്കമാണെന്നു തോന്നുന്നു വിളിക്കണ്ട" എന്നു പറയുന്നതു കേട്ട് അയാൾ
വാതിൽക്കലേക്കു നോക്കി ശാലിനിയുംഅമ്മയുമാണ്.കുട്ടിക്കാലത്ത് എപ്പോഴോ
കണ്ടു കാണും അതോ ശാലിനിയെ നി ത്യേന കാണുന്നതു കൊണ്ട് ആഛായ പ രിചിതമായതാണോ എന്ന് പറയാനാകി ല്ല. തല പൊക്കി നോക്കിയതു കണ്ട് അ വർ അകത്തേക്കു വന്നു." കുഞ്ഞിന് എ
ന്നെ മനസ്സിലായോ നന്നെ ചെറുതിലെ കണ്ടതാണ് എന്നാലും പെട്ടെന്ന് അറിയാൻകഴിയുന്നുണ്ട് " . അവർ പറഞ്ഞു.

" അമ്മ ഇരുന്നാട്ടെ അയാൾ പതിയെപറഞ്ഞു. " ക്ഷീണമുണ്ടെങ്കിൽ സംസാരി
ക്കണമെന്നില്ല ". ശാലിനി പറഞ്ഞു." ക്ഷീണമൊക്കെ കുറവുണ്ട് അമ്മ തന്നുവിടു
ന്ന ഭക്ഷണത്തിന്റെയും ഇവിടത്തെ ചികി ത്സയുടേയും ഗുണമാണ് ഒരുപാട്നന്ദിയുണ്ട് " . നേരിയ ഇടർച്ചയോടെ അയാൾ പറഞ്ഞതു കേട്ട് അമ്മയും മകളും അയാ ളെ നോക്കി. അങ്ങനെ പറയരുത് അത്പരിചയമില്ലാത്തവരായാൽ പോലും ചെയ്യേണ്ട കാര്യമല്ലേ അപ്പോൾ നാട്ടുകാർആകുമ്പോൾ പറയാനുണ്ടോ അവർചോ ദിച്ചു.

 " നാട്ടിൽ ഇപ്പോൾ ആരുണ്ട്"എന്ന ശാ ലിനിയുടെ അമ്മയുടെ ചോദ്യത്തിന് കുറച്ചു സമയം അയാൾ ഒന്നും പറഞ്ഞില്ല.എ ന്താണ് പറയേണ്ടത് ആരാണ് ഉള്ളത്. ഉ ള്ള ബന്ധുക്കൾ ശരിക്കും ബന്ധുക്കളാ ണെന്ന തോന്നൽ വേണ്ടേ. അവസാനംപറഞ്ഞു." ഞാൻ കുറെക്കാലമായി നാട്ടി
ലൊന്നും പോകാറില്ല. അമ്മ പോയതോടെ ഇനി ആരാണുള്ളത്. കടം കയറി വീടു പോലും ബാങ്കുകാർ ജപ്തി ചെയ്തു.പിന്നെ ബന്ധുക്കൾ, അതിലും ഭേദം ശത്രുക്കളാണ് "ശശിധരൻ പറഞ്ഞു നിർ
ത്തിയപ്പോൾ അയാളുടെ മുഖം വലി ഞ്ഞു മുറുകിയിരുന്നു. കോൺട്രാക്ടർആയിരുന്ന കാലത്തെ അവസാന നാളുകളിൽ ബന്ധുക്കളുടെ വാക്കുകൾ അ യാളുടെ മനസ്സിൽ വല്ലാതെ ക്ഷോഭമു ണ്ടാക്കി.

 "ഞങ്ങളും നാട്ടിലുള്ളതെല്ലാം നഷ്ടപ്പെട്ട കാലത്ത് ഇവൾക്ക് ഈ ജോലി കി
ട്ടിയതു കൊണ്ട് രക്ഷപ്പെട്ടതാണ്. അതിയാൽ പോകുമ്പോൾ എല്ലാം കടത്തിൽ തന്നെയായിരുന്നു. ഇറങ്ങി വരുമ്പോൾ കാര്യമായി ഒന്നും എടുക്കാൻ ഇല്ലായിരു ന്നു കുഞ്ഞിനറിയാമോ ഞങ്ങൾ വീടൊ ഴിഞ്ഞ്ഇവിടേക്കു വന്നത് ട്രാൻസ്പോ ർട്ട് ബസ്സിലാ. അതിനു മാത്രം സാധനങ്ങളേ ഉണ്ടായിരുന്നുള്ളു". ഒന്നു നിർത്തി അവർ ശശിധരനെ നോക്കി.

" എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ഈ കിറ്റിൽ രാത്രിഭക്ഷണംഉണ്ട്.ഡ്യൂട്ടിമാറുമ്പോ
ൾ പറഞ്ഞേൽപ്പിച്ച് പോകാം. അവർ വ ന്ന് എടുത്തു തരും". ശശിധരൻ കുറച്ചുസമയം അവർ പോയ വഴിയേ നോക്കികിടന്നു. താൻ നാട്ടുകാരനാണ് എന്നേ ഉ
ള്ളു. എന്തൊരു കരുതലാണ് അവർക്ക്.അല്ലെങ്കിലും തിരിച്ച് ഒന്നും പ്രതീക്ഷിക്കാ ത്ത സ്നേഹം പാവങ്ങൾക്കേ ഉള്ളു. സ്വ ന്തംഅമ്മ മരിച്ച ശേഷം ഇത്രയും അടു ത്ത് ഇരുന്ന് ഒരു സ്ത്രീസംസാരിക്കുന്നത്ആദ്യമാണ്.

 "എങ്ങനെയുണ്ട് ശശിധരൻ ആർ യുഒകെ നൗ ഡോക്ടർ റൗണ്ട്സിന് വന്നതാ
ണ്. "നല്ല ദേദമുണ്ട് ഡോക്ടർ വരാന്തയി ൽ കൂടി നടക്കാനൊക്കെ കഴിയുന്നുണ്ട്.ഡോക്ടർ അനുവദിക്കുകയാണെങ്കിൽ ജോലിക്കു പോയി തുടങ്ങണമെന്നുണ്ട്" .ശശിധരൻ പറഞ്ഞതു കേട്ട് ഡോക്ടർ
അയാളുടെ തോളിൽ തട്ടി. കുറച്ചു കാലംതുടർ ചികിത്സ വേണ്ടി വരും എങ്കിലുംനാളെ ഡിസ്ചാർജ് ചെയ്യാം. പിന്നീട് രണ്ടാഴ്ച കൂടുമ്പോൾ വന്ന് ചെക്കപ്പ് ചെയ്താൽ മതി ". ഡോക്ടർ ചിരിച്ചു കൊ ണ്ട് നടന്നകന്നു. പക്ഷിക്കുഞ്ഞുങ്ങൾപറന്നു തുടങ്ങിയതായി അയാൾ കണ്ടു.

   ഡിസ്ചാർജ് വാങ്ങി പോകുമ്പോൾശാലിനിയോട് ശശിധരൻ " അമ്മയെ കാ
ഞാൻ ഞാനൊരു ദിവസം ക്വാർട്ടേഴ്സി ലേക്കു വരാം ഇപ്പോൾ പോയി ജോലിയിൽ ജോയിൻ ചെയ്യട്ടെ,ജോലിക്കു പോയിഒരുമാസക്കാലമായില്ലേ".എന്നുപറഞ്ഞു.
"ഇപ്പോൾ സമയമില്ലല്ലോ പോരാത്തതിന്ഞാൻ ഡ്യൂട്ടിയിലുമാണ്.ഞായറാഴ്ച വ
രൂ എന്റെ ഓഫ് ഡേയാണ്" എന്ന്ശാലിനി പറഞ്ഞതിന് ശരി എന്ന അർത്ഥത്തിൽ
അയാൾ തലയാട്ടി.മറ്റുള്ള സ്റ്റാഫിനോടും ഡോക്ടറോടും യാത്ര പറഞ്ഞ് അയാൾഓട്ടോ പിടിച്ച് ഓഫീസിലെത്തി. ശരീര ത്തിന് ഒരു ഭാരക്കുറവ് അനുഭവപ്പെടുന്നതായി തോന്നി.

പകരക്കാരനിൽ നിന്നും ചാർജ് പേപ്പ റിൽ ഒപ്പിട്ട് ബ്ലോക്കിൽ കൊടുക്കേണ്ടപേപ്പറും കൊടുത്ത് ജോലി തുടങ്ങി. പതിവില്ലാത്ത ശ്രദ്ധതനിക്ക് ജോലിയിൽ കി ട്ടുന്നതായി അയാൾക്കു തോന്നി. ലാസറേട്ടന്റെ ഒരു ഗ്ലാസ് കുടിക്കാതെ ജോലിക്കു കയറാത്ത താൻ ഒരു മാസത്തിൽ
ഒരിക്കലും കുടിച്ചില്ല എന്ന് സ്വയം മതിപ്പോടെ അയാൾ അറിഞ്ഞു.ഞായറാഴ്ച
കാലത്തെ പരിപാടികൾ കഴിഞ്ഞ് പതി യെ നടന്ന് ഹോസ്പിറ്റലിനടുത്തുള്ള ക്വാ ർട്ടേഴ്സിൽ എത്തിയപ്പോൾ ശാലിനിയു ടെ അമ്മ മുൻവശത്തുണ്ട്.

 "ആഹാ ഇതാരാ വരുന്നേ മോള്പറ ഞ്ഞിരുന്നു. കയറി വാ കാപ്പി കുടിക്കാം. "ശബ്ദം കേട്ട് ശാലിനി അകത്തു നിന്നും വന്നു. അവൾ കുളി കഴിഞ്ഞ് മുടി ഒരു ടവലിൽ കെട്ടിവെച്ചിരുന്നു. യൂണിഫോമിൽ മാത്രമേ ശശിധരൻ അതുവരെ അവളെ കണ്ടിട്ടുള്ളു. അല്ലാ ഇതാരാ എനിക്ക്കണ്ടിട്ട് മനസ്സിലായില്ലല്ലോ ശാലിനിസിസ്റ്ററേ" എന്ന അയാളുടെ ചോദ്യം കേട്ട് അവ ൾ ചിരിച്ചു.

 "ഇഡ്ഡലിയും കാപ്പിയും ഇത്ര രുചിയോടെ കഴിച്ച കാലം മറന്നു". കാപ്പി കുടിക്കു
ന്നതിനിടെ അയാൾ പറഞ്ഞു. അതു കേട്ട് ശാലിനിയുടെ അമ്മ പറഞ്ഞു " വീട്ടിലെ
രുചി ഇല്ലാതായി കുറെക്കാലമായില്ലേ അതാണ് ". "കിളിക്കുഞ്ഞുങ്ങൾ പറന്നു പോയി കേട്ടോ എന്ന് അയാൾ ശാലിനിയോട് പറഞ്ഞു. ഒരു കുടുംബം എന്താണ്
എന്ന് അവയെ കണ്ടപ്പോൾ എനിക്ക് ശരിക്കും മനസ്സിലായി". "കുഞ്ഞിനും ഒരു
കല്യാണമൊക്കെ വേണ്ടേ " ശാലിനിയു ടെ അമ്മയുടെ ചോദ്യം കേട്ട ശശിധരന്അത് ഓർക്കാപ്പുറത്ത് ഒരു ഞെട്ടൽ ഉണ്ടാക്കി. വർഷങ്ങളായി താൻ അങ്ങനെഒരു കാര്യം ചിന്തിച്ചിട്ടേ ഇല്ലല്ലോ എന്നയാ ൾ ഓർത്തു.

  "നിങ്ങളോടൊപ്പം എന്നേയും കൂട്ടാമോ"അങ്ങനെ ചോദിക്കാനാണ് അയാൾക്ക്
പെട്ടെന്നു തോന്നിയത്. "കുഞ്ഞെന്താണീ പറയുന്നത് നിങ്ങളൊക്കെ വലിയ ആൾ
ക്കാർ അല്ലേ. ഞങ്ങൾ സാധാരണക്കാ രേക്കാൾ താഴ്ന്നിരിക്കുന്നവരും "അവരു
ടെ പറച്ചിൽ കേട്ട് അയാളൊന്നു ചിരിച്ചു. അമ്മേ ഇന്ന് നമ്മൾ രണ്ടു പേരും ഒരു പോലെ ഒന്നുമില്ലാ ആവർ തന്നെ.ആകെഉള്ളത് ജോലി മാത്രം.എനിക്കും ജീവിക്ക ണമെന്ന തോന്നൽ ഉണ്ടാക്കിയത് നിങ്ങ
ളാണ് . ബാക്കി ശാലിനിയുടെ ഇഷ്ടംഞാ ൻ എന്റെ ജീവിതത്തിന്കടപ്പെട്ടിരിക്കുന്ന
ത് ശാലിനിക്കാണ് ".

ശാലിനിക്കു കൂടുതൽ ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസക്കാ
ലത്തെ നിരന്തര സാമീപ്യം കൊണ്ട് അ യാളെ മനസ്സിലാക്കാൻ അവൾക്കായിഎന്നതാണ് വാസ്തവം. അവിടെ നിന്നിറങ്ങുമ്പോൾ ശശിധരന് ഉറച്ച കാൽ വെപ്പും സന്തോഷം തുളുമ്പുന്ന മനസ്സും ആ യിരുന്നു.പോകുന്ന വഴി ലാസറേട്ടൻ" സാറെ നല്ല സന്തോഷത്തിലാണല്ലാ കയറു ന്നില്ലേ എന്നു ചോദിച്ചു." എന്റെ ജീവിതത്തിന്റെ ലഹരി ഇന്ന് കണ്ടെത്തി ലാസ
റേട്ടാ ഇനി മറ്റു ലഹരികൾ ആവശ്യമില്ല.എന്നും പറഞ്ഞ് ശശിധരൻ മുന്നോട്ടു ന
ടക്കുമ്പോൾ ഒരു ചൂളം വിളി അയാളുടെചുണ്ടുകളിൽ എത്തി.
 "സിന്ദഗി എക്സഫർ ഹെ സുഹാനാ യഹാം കൽ ക്യാ ഹൊ കിസ്നേ ജാനാ "
Join WhatsApp News
Narayanan C 2021-08-27 03:42:53
കഥ നന്നായിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ നാട്ടിൻപുറങ്ങളിലും ,ഓഫീസിലും ഇത്തരക്കാരെ ( കുടിയൻമാരെ) ധാരാളം കാണാറുണ്ട്. ഒരിക്കലും മാറാത്തവരും ഉണ്ട്. എന്നാൽ ശശിധരൻ്റ അഛൻ ചെയ്തത് പോലെ ദാനം നൽകുന്നവർ ഇന്നില്ല. ഇങ്ങോട്ട് എത്രത്തോളം വാങ്ങാം എന്ന് വിചാരിക്കുന്നവരേ ഇന്നുള്ളു. എന്തായാലും നല്ല flowയുള്ള എഴുത്ത്. വായിക്കാൻ തുടങ്ങിയാൽ മുഴുവനായേ നിർത്തു. അഭിനന്ദനങ്ങൾ
Naveen Mv 2021-09-03 16:20:08
🥰🥰 നല്ല കഥ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക