എന്തിനും പോന്ന തന്റേടം. ചങ്കുറപ്പ്, പ്രമാണി. തിരുവതാംകൂര്‍ ദിവാനായിരുന്ന സി.പി രാമസ്വാമി അയ്യരെ അനുസ്മരിപ്പിക്കുന്ന പ്രകൃതം. അതുകൊണ്ട് തന്നെ ആളുകള്‍ അവനെ സര് സി.പിയെന്ന് വിളിച്ചു. ശിക്കാര്‍, തിരുവമ്പാടി തമ്പാന് തുടങ്ങിയ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച എസ് സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ രഞ്ജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് സര്.സി.പിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'സര് സി.പി' എന്ന് തന്നെയാണ് ചിത്രത്തിന് പേരും. കുഞ്ചാക്കോ ബോബനൊപ്പം പഴയകാല താരറാണിമാരായ ഷീലയും ജയഭാരതിയും ഈ ചിത്രത്തിന്റെ ഭാഗമാകും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷീലയും ജയഭാരതിയും ഒരുമിച്ച് ഒരു ചിത്രത്തിനായി അണിനിരക്കുന്നത്. ചിത്രത്തിലെ ഇവര്‍ രണ്ട് പേരുടെയും കഥാപാത്രങ്ങളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുകയാണ്