Image

പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...

മോഹൻ ഡാനിയൽ Published on 08 September, 2021
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...

ആ പുണ്യകാലം നമ്മുടെ കേരളത്തിൽ ആണെന്ന് കരുതിയാൽ തെറ്റി ... അമേരിക്കയിൽ ന്യൂയോർക്ക്  പ്രദേശത്താണ് ആ വസന്തോത്സവം.. പൂക്കൾ മാത്രമല്ല നല്ല കിടിലൻ പച്ചക്കറികളുടെ ഹരിതോത്സവവും ഇവിടെത്തന്നെ ... പറഞ്ഞു വരുന്നത് സാം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഫിലിപ് ചെറിയാൻ എന്ന ചെങ്ങന്നൂർകാരന്റെ ന്യൂ സിറ്റിയിലെ താമസസ്ഥലത്തെപ്പറ്റിയാണ്. 

വീടിനു മുൻപിൽ തന്നെ വൈവിദ്ധ്യമാർന്ന നിറങ്ങളിൽ പൂത്തുലഞ്ഞു  നിൽക്കുന്ന ഡാലിയ പൂക്കളുടെ മനോഹരിതയിലേക്കാണു നമ്മൾ കടന്നു ചെല്ലുന്നത്... വിവിധ ഇനം പൂക്കളാൽ നിറഞ്ഞ വർണ്ണ വൃന്ദാവനം തന്നെയാണ് വീടിനു മുൻപിൽ നമ്മെ എതിരേൽക്കുന്നത്.. ഇടക്കിടക്ക് മരത്തിൽ കൂടു കെട്ടിയിരിക്കുന്ന കിളികളുടെ കളകളാരവം കൂടിയാവുമ്പോൾ മനസ്സിന് കൂടുതൽ കുളിർമ.. അവിടെത്തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുമ്പോൾ തന്നെ പിന്നിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന പാവലുകളുടെ പന്തലിലേക്ക് നോട്ടമെത്തും.. അതൊരു ഒന്നൊന്നൊര കാഴ്ച്ച തന്നെയാണ്.. 

ഇലകളാണോ കായ്കളാണോ കൂടുതൽ എന്നു ഒരു നിമിഷം ആരുമൊന്നു സംശയിച്ചു പോകും. അത്രക്ക് തിങ്ങി നിറഞ്ഞു നിൽക്കുകയാണ് പാവയ്ക്കയുടെ കൂട്ടം. നല്ല വലുപ്പത്തിൽ വിളഞ്ഞു നിൽക്കുന്ന മനോഹരമായ പാവയ്ക്കകൾ.. ഇതൊന്നു കണ്ടു കളയാമെന്നു കരുതി പാവൽ തോട്ടത്തിലൂടെ ഒതുങ്ങി നടന്നു അപ്പുറം എത്തുമ്പോൾ പിന്നെയും കാഴ്ചകളുടെ പൂരം .. വഴുതനയും, പടവലവും, തക്കാളിയും, പച്ചമുളകുമെല്ലാം ചെടികൾ നിറയെ കായ്ച്ചു നിൽക്കുന്നു. വട്ടവടയിലെയോ പൊള്ളാച്ചിയിലെയോ ഒരു വലിയ കൃഷിയിടത്തിൽ എത്തിയ പ്രതീതിയിൽ നമ്മൾ അന്തം വിട്ടു നിൽക്കുമ്പോൾ ഫിലിപ് ചെറിയാന്റെ മുഖത്തൊരു ചെറു ചിരി വിരിയും ..അതു പോരാട്ടത്തിന്റെയും അഭിമാനത്തിന്റെയും  ബഹുസ്‌പുരണമാണ്..  

മോഹൻ ഡാനിയൽ

ഫോമയുടെ തെരെഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ്  സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുമ്പോൾ ഫിലിപ്പ് ചെറിയാൻ നടത്തിയൊരു പ്രഖാപനമുണ്ട്. ഫോമായുടെ ഭരണ സമിതിയിൽ എന്റെ സേവനം ആവശ്യം ഉണ്ടെന്നു തോന്നിയാൽ നിങ്ങൾ എനിക്ക് വോട്ടു ചെയ്യുക. ഞാൻ ജയിച്ചില്ലെങ്കിൽ പൂർണ സമയം എന്റെ ഇഷ്ടവിനോദമായ കൃഷിയിൽ ചെലവഴിക്കും.. തെരെഞ്ഞെടുപ്പിൽ പൊരുതി തോറ്റെങ്കിലും ഫിലിപ് തളർന്നില്ല..മഞ്ഞു കാലം കഴിഞ്ഞതോടെ പൂർവാധികം ശക്തമായി കൃഷി തുടങ്ങി. ആവശ്യത്തിനു വെള്ളവും ജൈവവളവും എല്ലാം കൂടി നൽകിയത് ഫലം കണ്ടു. പക്ഷെ ഇതത്ര നിസ്സാരമായി നടക്കുന്നതാണെന്നു കരുതിയാൽ തെറ്റി .. വെള്ളത്തിനും വളത്തിനുമായി നല്ലൊരു തുക തന്നെ ചെലവാകും. ഇടക്കിടക്ക് വന്നു പോകുന്ന സഹായിയുടെ കൂലി വേറെയും .. 

സാമിന്റെ വക്കിൽ പറഞ്ഞാൽ, ''ഒരു കുട്ടി ജനിച്ചെ പ്രായപൂർത്തിയാകുന്നതുവരെ, ഒരു ജോലി കിട്ടുന്നതുവരെ, പഠിപിച്ചു വലുതാകുന്നത് വരെ, അവരുടെ വിവാഹം വരെ നമ്മൾ എത്രമാത്രം ശ്രെധിക്കുന്നുവോ അത്രയും തന്നെ, അല്ലെങ്കിൽ അതിൽ കൂടുതൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പച്ചക്കറികൾ വളർത്തിയെടുക്കുക നിസാരമല്ല. മണിമാളികയിൽ കവിത ജനിക്കില്ല എന്നു പറയുന്നതു പോലെ തന്നെ അതിനു അർപ്പണ ബോധം ഉണ്ടാകണം. 

കൃഷി എന്റെ തപസാണ്. കലപ്പയിൽ കൈവെച്ചു തിരിഞ്ഞു നൊക്കരുത് . തിരിഞ്ഞു നോക്കിയാൽ ലോത്തിന്റെ ഭാര്യ ഉപ്പുതൂണായതു പോലെ ആകും. നാട്ടിൽ നിന്നുപോലും ചെടികളുടെയും പച്ചക്കറികളുടെയും വിത്തുകൾക്ക് വിളി വരുന്നു. വിത്തുകളുടെ മേന്മയിൽ  വിശ്വസിക്കാറില്ല. സമയം പ്രാധാനം, മനസുവേണം''.

''John 15:1-2  (Jesus said )
''I am the true vine, and my Father is the gardener. He cuts off every brach in me that bears no fruit, while every branch that goes bear fruit he prunes so that it will be, evermore fruitful"

കൃഷിയിടത്തിൽ പറിച്ചു കൂട്ടാനാവുന്നതിലധികം വിളവ് കിട്ടിയപ്പോൾ അടുത്തുള്ള സൂപ്പർ മാർക്കറ്റുകളിൽ അവ വിപണനത്തിനുമെത്തി. അങ്ങനെ ഫിലിപ് ചെറിയാന്റെ വിഷമില്ലാത്ത ജൈവ പച്ചക്കറികൾക്ക് മലയാളികൾക്കിടയിൽ വൻ സ്വീകാര്യതയുമായി... ഫിലിപ് മനസ്സിൽ പറയുന്നു, ചന്തുവിനെ തോല്പിക്കാനാവില്ല മക്കളെ..

എല്ലാ വർഷവും ഈ തോട്ടം സന്ദർശിക്കാൻ കൈരളി, 24 ന്യൂസ്, ഫ്ളവേർസ്, ഏഷ്യാനെറ്റ് മുതലായ ചാനലുകൾ സ്ഥിരമായി വരാറുണ്ട്. ഈ വർഷത്തെ കാഴ്ച ഒരുക്കുവാൻ ഏഷ്യാനെറ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ ഷിജോ പൗലോസ് ഈ ആഴ്ച എത്തുന്നു. ഏപ്രിൽ മെയ് മാസം തുടങ്ങി ഒക്ടോബര് വരെ നീണ്ടു നിൽക്കുന്ന ഹ്രസ്വമായ അനുകൂല കാലയളവിൽ അധികം വിളവ് ഉല്പാദിപ്പിക്കാൻ കഴിയുക എന്നത് വളരെ ക്ലേശകരം തന്നെ, അത് പച്ചക്കറികൾ ആയാലും ശരി ചെടികൾ ആയാലും ശരി. ന്യൂയോർക്കിലെ അപ്പൂർവ കാഴ്ച സാമിന്‌ സ്വന്തം. 

ഓരോ വര്ഷം കഴിയും തോറും കൂടുതൽ മലയാളികൾ  കൃഷി ചെയ്യാൻ കടന്നു വരുന്നു എന്ന് മാധ്യമങ്ങളിലൂടെ അറിയാൻ കഴിയുന്നത് സന്തോഷകരം തന്നെ. സ്ഥല പരിമിതികൾ ഉള്ളവർക്ക് പോലും അവർക്കാവശ്യമുള്ള പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ സാധിക്കും.

അഞ്ചു വര്ഷം മുൻപ് ആരംഭിച്ച തുടങ്ങിയ കൃഷിയിൽ ഈ വര്ഷം കൂടുതൽ വിളവുണ്ടായി എന്ന് അദ്ദേഹം സാഷ്യപെടുത്തുന്നു. അദ്ദേഹത്തിന്റെ കൃഷിയും പരിസരവും കാണാൻ എത്തുന്നവരുടെ തിരക്കു മുൻ വര്ഷങ്ങളേക്കാൾ  കൂടുതൽ. കൃഷിയും അദ്ദേഹവുമായുള്ള ഒരു ഇഴയടുപ്പം കാണുന്നവർക്കേവർക്കും, അവരുടെ ഇടയിൽ മറ്റൊരഭിപ്രായത്തിനു സാധ്യത കുറയുന്നു. ന്യൂ യോർക്കിലെ ഏറ്റവും പരിപാലിക്കപ്പെടുന്നതും ഭംഗിയുള്ളതും എന്നതിൽ രണ്ടു പക്ഷമില്ല. 

പുഷ്പങ്ങളാണ് ഹൈ ലൈറ്റ്. ന്യൂ യോർക്കിലെ ഏറ്റവും വലിയ ഡാലിയ ശേഖരം എന്നുതന്നെ എടുത്തു പറയേണ്ടിയിരിക്കുന്നു. പച്ചക്കറികൾ ആയാലും, ചെടിവര്ഗങ്ങൾ  ആയാലും ആയിരത്തിൽ എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അവിടെ ചെന്ന് കാണുന്ന ഏവർകും അത് ശരിയെന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല. വളരെ ഭംഗിയായി തന്നെ അത് പരിപാലിക്കപ്പെടുകയും ചെയുന്നു.

കൃഷിയുടെ ആരംഭത്തിൽ രണ്ടു ജോലിക്കാർ ശനി ഞായർ ദിവസങ്ങളിൽ ഉണ്ടാകും. രണ്ടു മൂന്ന് മാസം അവർ കൂടിയേ തീരു. അതിനോടോപ്പും, വളം, വെള്ളം ഇതൊക്കെ വലിയ ചിലവുള്ള കാര്യങ്ങൾ തന്നെ. നാലഞ്ചു മാസത്തിനു ശേഷം, വിന്ററിനു മുൻപായി ഡാലിയയുടെ കിഴങ്ങ്  കാർഡ് ബോക്സിനുള്ളിൽ ഗരാജിൽ തണുപ്പടിക്കാതെ പ്രത്യേക സ്ഥാനത്തു സ്ഥലം പിടിക്കും. അടുത്ത അനുകൂല കാലാവസ്ഥ വരെ അതവിടെത്തന്നെ. 

ഏപ്രിൽ മെയ് മാസത്തിൽ വീണ്ടും കൃഷിയിടങ്ങളിൽ സ്ഥാനം പിടിക്കും. എല്ലാ വർഷവും വരുന്ന ജോലിക്കാർ ആകുമ്പോൾ അവരുടെ കൂടെ സാം ഉണ്ടാകേണ്ട കാര്യമില്ല. ചെയ്യേണ്ടത് എന്താണെന്നു മുൻകൂട്ടി അവർ തന്നെ ചെയ്തുകൊള്ളും. ചില സുഹൃത്തുക്കൾ അവരുടെ ആവശ്യത്തിനായി ഇവരെ കൊണ്ടുപോകാറും ഉണ്ട്. അതൊക്കെ അദ്ദേഹത്തിന് കുളിർമ കിട്ടുന്ന കാര്യമാണെന്ന് പറയാറും ഉണ്ട്. മൂന്നു വര്ഷം ജോലിക്കു വന്നിരുന്ന ഒരു സഹായി കോവിഡ് വന്ന് മരിച്ചപ്പോൾ ഒരു കുടുംബാംഗം  മരിച്ചതുപോലെഉള്ള വേദന ഞങ്ങൾ നേരിൽ കണ്ടിട്ടുമുണ്ട്. 

വെള്ള കാന്താരിയുടെ വലിയ ശേഖരം തന്നെ. അതൊന്നിച് കാണുമ്പോൾ ആകാശത്തിലെ നക്ഷത്രങ്ങളെ ഓർമപ്പെടുത്തുന്നു. പയറും, തക്കാളിയും, പാവലും, പടവലവും ഒക്കെ കൂടി വലിയ കൂട്ടം. 

പോലീസ് ഓഫീസറുടെ മകനായി ജനിച്ചു, കൃഷിയുമായി യാതൊരു ബന്ധവും  ഇല്ലെങ്കിൽ കൂടി എനിക്കിതാകുമെങ്കിൽ നിങ്ങള്ക്ക് എന്തുകൊണ്ട് ആയി കൂടാ എന്നദ്ദേഹം ചോദിക്കുന്നു. 
അദ്ദേഹത്തിന്റെ ഭാഷയിൽ, ' ചന്തുവിനെ തോൽപിക്കാൻ ആകില്ല മക്കളെ". കാണുന്ന ഏവർക്കും ശരിയാണെന്നു തോന്നും. താമസിയാതെ കൂടുതൽ ന്യൂസ് ചാനലുകളിലും യു ട്യൂബിലും  പ്രതീഷിക്കാം..

പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
പൂവുകൾക്ക് പുണ്യകാലം പച്ചക്കറികൾക്കും...
Join WhatsApp News
Dr. Jacob Thomas 2021-09-08 02:05:32
Great interest on agriculture n hard work will pay, great salute to Samji
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക