Image

എന്റെ മമ്മൂട്ടീ!- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 08 September, 2021
എന്റെ മമ്മൂട്ടീ!- (രാജു മൈലപ്രാ)
താരനിശ കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതികള്‍ നല്ല റൊമാന്റിക് മൂഡിലായിരുന്നു.
തെളിഞ്ഞ നീലാകാശം
പരന്നൊഴുകുന്ന നിലാവ്
ഇളം തെന്നല്‍-കുളിരുള്ള രാവ്
ഭൂമി എത്ര സുന്ദരം -ജീവിതം എത്ര മനോഹരം!
കണ്ണുകളില്‍ പ്രേമത്തിന്റെ തിളക്കം-കരളില്‍ വികാരത്തിന്റെ കുളിര്.
'പ്രീയേ! നീയെന്റെ ശകുന്തളയാണ്.'
'അങ്ങെന്റെ ദുഷ്യന്തനും.'
'നീ ഒരു ദാരുശില്‍പമാണ്.'
'അങ്ങ് ആണെന്റെ ശില്പി-'
'നീ ജൂലിയറ്റും ഞാന്‍ റോമിയോയും-'
'അങ്ങെന്റെ കണ്ണനും, ഞാനവിടുത്തെ രാധയും-'
ഈ രാവില്‍ നീ ദലീലയേപ്പോലെ സുന്ദരി ആയിരിക്കുന്നു.-'
'അങ്ങ് സാംസനേപ്പോലെ കരുത്തുള്ളവനാണ്-'
'നീയെന്റെ മുംതാസ്'.
'അവിടുന്നെന്റെ ഷാജഹാന്‍.'
'ഹേമമാലിനിയുടെ കണ്ണുകള്‍ പോലെ, നിന്റെ
കണ്ണുകളും അഴകാര്‍ന്നവയാണ്-'
'മമ്മൂട്ടിയുടെ ചിരി പോലെ, അങ്ങയുടെ ചിരി വശ്യസുന്ദരമാണ്.'
ദമ്പതികള്‍ ഗാഢമായ ഒരു ആലിംഗനത്തിലമര്‍ന്നു ആവേശത്തോടെ പരസ്പരം ചുംബിച്ചു.
'ദൂരെ കിഴക്കുദിക്കും
മാണിക്യ ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ
എന്റെ വെറ്റില താബാലത്തില്‍-'
ശിവതാണ്ഡവം!
സഹ്യന്‍ നിന്നു വിറച്ചു!!
പാലാഴി ഇളകി മറിഞ്ഞു.
നാഗത്താന്മാര്‍ സീല്‍ക്കാര ശബ്ദത്തോടെ
ഫണമുയര്‍ത്തി, കെട്ടിവരിഞ്ഞുനൃത്തമാടി-
പെട്ടെന്ന്- എവിടെയോ ഒരു ഇടിമിന്നല്‍
പനിനീര്‍ മഴ! പൂമഴ!!
ഇലത്തുമ്പുകളില്‍ ഇറ്റുവീഴുന്ന മഞ്ഞഇന്‍ കണങ്ങള്‍!
തളര്‍ച്ചയുടെ കിതപ്പില്‍ അയാള്‍ അവളെ നോക്കി.
നീ മറിയ ആണ്.' വിരസതയോടെ അയാള്‍ പറഞ്ഞു. 
താന്‍ വര്‍ക്കിയാണ്-' വിരക്തിയോടെ അവള്‍ പറഞ്ഞു. നെടുവീര്‍പ്പിട്ടവര്‍ നിരാശയോടെ തിരിഞ്ഞുകിടന്നു.

(1990-ല്‍ പ്രസിദ്ധീകരിച്ചത്- മൈലപ്രാക്കഥകള്‍ എന്ന ബുക്കില്‍ നിന്നും)

Join WhatsApp News
Reader 2021-09-08 12:14:47
കവിത പോലൊരു കഥ. കഥയിൽ അല്പം കാര്യമുണ്ട്.
mathew v zacharia 2021-09-08 14:16:38
Raju Myelara: your writing and condolence about Mahakavi Manayil is greatly appreciated by Pawathikunnel branches of Kuttand, Varikalam, Manayil and Moonuthaikal, Edathua. Mathew V. Zacharia, New Yorker
Haridas 2021-09-08 15:38:00
നാണിയമ്മ രാത്രി കുളിക്കാൻ കുളിമുറിയിൽ കയറിയ ഉടനെ കറന്റ് പോയി, വെളിച്ചത്തിനായി മൊബൈൽ ഫോണിന്റെ ഫ്ലാഷ് ഓണാക്കി വെച്ചു. കുളി കഴിഞ്ഞു പുറത്തിറങ്ങി ഫോൺ നോക്കിയപ്പോൾ 650 like - ഉം 480 comments ഉം.
Sadirah 2021-09-08 15:52:45
അന്നെന്റെ ഭാര്യ തലക്കിട്ടടിച്ചതിന്റെ വേദന ഇന്നും മാറിയിട്ടില്ല ഹരിദാസേ. അന്നേ ഞാൻ പറഞ്ഞതാ ഈ ഒളിഞ്ഞു നോട്ടം അടിയിലെ കലാശിക്കൂ എന്ന് .
Raju Mylapra 2021-09-08 15:58:42
Dear Mathews: Thanks for the acknowledgement of my comments about Mr. Jacob Manayil. Again, in my opinion he was one of the greatest satirist of Malayalam literature.
അന്തപ്പൻ 2021-09-09 16:41:31
ഈ വികാരവിക്ഷോപത്തള്ളലിൽ മമ്മൂട്ടിക്കേന്തു കാര്യം.ഒള്ള വില കളഞ്ഞു. ഒന്നു കളഞ്ഞിട്ടു പോടെ
അന്തകൻ 2021-09-10 03:42:20
ആർക്കറിയാം? ചില വികാരവിക്ഷോഭ മൂർത്തന്ന്യാവസ്ഥയിൽ, അന്തപ്പന്റെ നല്ല പകുതിപോലും മമ്മൂട്ടിയെ മനസിൽ ധ്യാനിച്ചു കാണും.
Listner 2021-09-10 11:57:42
അന്തപ്പൻമ്മാരുടെയും, അന്തകൻമ്മാരുടെയും കിടപ്പുമുറിയിൽ ഏറ്റവും അധികം മുഴങ്ങിയ ശബ്ദം: "ഒന്ന് കളഞ്ഞിട്ടു പോടേയ്"
മനോരാജ് മാണികവീട്ടിൽ 2021-09-10 16:40:16
അന്തപ്പൻ വെറും കടം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക