Image

സസ്പന്‍സ് ത്രില്ലര്‍ 'കൂറ'; ഒടിടി റിലീസിന്

Published on 08 September, 2021
സസ്പന്‍സ് ത്രില്ലര്‍ 'കൂറ'; ഒടിടി റിലീസിന്
നവാഗതനായ വൈശാഖ് ജോജന്‍ കഥ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'കൂറ' ഒടിടി റിലീസിന്  . ചിത്രം ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. നായിക, നായകന്‍ അടക്കം മുപ്പത് പുതുമുഖ താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.

ചെന്നൈയിലെ ക്യാമ്ബസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന സസ്പന്‍സ് ത്രില്ലറാണ് കൂറ. പാറ്റയെ തിന്നുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നായിക  ജെസ്സി എന്ന കഥാപാത്രമായി പുതുമുഖ താരം കീര്‍ത്തി ആനന്ദ് എത്തും. വാര്‍ത്തിക്കാണ് നായകനായി എത്തുക.

അധ്യാപകനായ വൈശാഖ് ജോജന്‍ സിനിമ മോഹികളായ ഒരു പറ്റം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2019ല്‍ ഷൂട്ടിങ് ആരംഭിച്ച സിനിമയുടെ പ്രധാന ലോക്കേഷന്‍ കോഴിക്കോട്, വയനാട്, ഊട്ടി, നിലമ്ബൂര്‍ എന്നിവിടങ്ങളിലായാണ്. തിയറ്റര്‍ റിലീസിന് ഒരുങ്ങിയെങ്കിലും അതിന് കഴിയാതെ ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേക്കെത്തിക്കാനുളള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
സിനിമയുടെ പേര് കൊണ്ട് തന്നെ ടീസര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക