news-updates

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച(ജോബിന്‍സ്)

ജോബിന്‍സ്

Published

on

പ്രശസ്ത ചലച്ചിത്ര നടന്‍ റിസബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു  ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
******************************
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. വിജയ് രൂപാണി രാജിവച്ചതിനെ തുടര്‍ന്നാണ് ഭൂപേന്ദ്ര പട്ടേലിന്റെ സ്ഥാനാരോഹണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. 
********************************
ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത. കെ.സി.ബി.സി മദ്യവിരുദ്ധസമിതിയാണ് സെല്ലുകള്‍ രൂപീകരിക്കുന്നത്. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാനാണ് സെല്ലുകള്‍ എന്നാണ് വിശദീകരണം. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സമിതി പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
**********************************
45-ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബിയുടെ 'ഗ്രേറ്റ് ഇന്ത്യന് കിച്ചണ്‍' ആണ് മികച്ച ചിത്രം. 'എന്നിവര്' എന്ന ചിത്രത്തിലൂടെ സിദ്ധാര്ഥ് ശിവ മികച്ച സംവിധായകനായി. അയ്യപ്പനും കോശിയിലൂടെ സച്ചി മികച്ച തിരക്കഥാകൃത്തായി. അയ്യപ്പനും കോശിയിലെ പ്രകടനത്തിന് പൃഥ്വിരാജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ജ്വാലമുഖിയെന്ന ചിത്രത്തിലൂടെ സുരഭിലക്ഷ്മിയും വൂള്ഫ്, ആണും പെണ്ണും എന്നീ ചിത്രങ്ങളിലൂടെ സംയുക്ത മേനോനും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം പങ്കിട്ടു.
**********************
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ ഗോവ ഗവര്‍ണ്ണറും ബിജെപി നേതാവുമായ പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ , കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുതിര്‍ന്ന യുഡിഎഫ് നേതാവുമായ പി.ജെ. ജോസഫ് തുടങ്ങിയവര്‍ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തി.  വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
***********************
പെഗാസസ് നിരീക്ഷണത്തില്‍  രണ്ട് ദിവസത്തിനകം ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. ഫോണ്‍ ചോര്‍ത്തല്‍ നടന്നോ ഇല്ലയോ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും വ്യക്തികളുടെ സ്വകാര്യത ലംഘിച്ചോയെന്ന് വ്യക്തമാക്കണമെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചൂ. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ മറുപടി നല്‍കാന്‍ കഴിയില്ലെന്നും പുതിയ സത്യവാങ്മൂലം നല്‍കില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ദേശസുരക്ഷയ്ക്ക് ഏതു സോഫ്‌ട്വെയര്‍ ഉപയോഗിച്ചും സര്‍ക്കാരിന് ഫോണ്‍ ചോര്‍ത്താമെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍ ഈ നിലപാട് കോടതി തള്ളി
**************************
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങി  സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കിയേക്കും . നാളത്തെ അവലോകന യോഗത്തിന് ശേഷമാകും പ്രഖ്യാപനം. 
****************************************
മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. ഇക്കഴിഞ്ഞ ജൂലൈ 17 ന് യോഗ ചെയ്യുന്നതിനിടെ വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായും സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു. 
***********************************
കേരളത്തില്‍ 15,508 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 16.39 ആണ് ടിപിആര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പരിശോധനകള്‍ ഒരു ലക്ഷത്തില്‍ താഴെയായിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞത് ആശ്വാസമായി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിമര്‍ശിക്കാം പക്ഷെ ക്രൂശിക്കരുത് ; ബിഷപ്പിനെ പിന്തുണച്ച് വീണ്ടും ശ്രീധരന്‍ പിള്ള

നിയമസഭാംഗങ്ങളെക്കുറിച്ചുള്ള മോശം പരാമര്‍ശത്തില്‍ വിനു വി. ജോണ്‍ മാപ്പ് പറഞ്ഞു

പത്ത് കോടിയുടെ തട്ടിപ്പില്‍ കെ.സുധാകരനെതിരെ ഗുരുതര ആരോപണം

നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി

പത്ത് കോടി തട്ടിയ മോന്‍സന്റെ ഉന്നത ബന്ധങ്ങള്‍ പുറത്ത്

കനയ്യ കോണ്‍ഗ്രസിലെത്തുമോ ? കാത്തിരിക്കാം ഒരു ദിവസം

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്

കടുപ്പിച്ച് സുധീരന്‍ ; എഐസിസി അംഗത്വവും രാജിവച്ചു.

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ സജീവം ; ഗ്രൂപ്പുകള്‍ക്കും പരിഗണന

മോശം കാലാവസ്ഥ ; കണ്ണൂരും മംഗലാപുരത്തും ഇറക്കേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും ; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

ഇന്ധനവില മുന്നോട്ട് തന്നെ ; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം

റോമിലേയ്ക്ക് പോകാന്‍ മമതയ്ക്ക് അനുമതിയില്ല ; പ്രതിഷേധിച്ച് തൃണമൂല്‍

മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ താലിബാന്‍

മൃതദേഹങ്ങള്‍ ക്രെയിനില്‍ കെട്ടിത്തൂക്കി പ്രദര്‍ശനം ; ഇത് ക്രൂരതയുടെ താലിബാന്‍ മുഖം

പാകിസ്ഥാനെ വിറപ്പിച്ച് യുഎന്നിലെ ഇന്ത്യയുടെ പെണ്‍പുലി ; ആരാണ് ഈ സ്‌നേഹ

അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്; യുഎന്‍ പൊതുസഭയില്‍ മോദി

നാര്‍ക്കോട്ടിക് ജിഹാദ്: കെ.സി.ബി.സി നിലപാട് വ്യക്തമാക്കണം; ബിഷപ് കല്ലറങ്ങാട്ട് മാപ്പുപറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‌സില്‍

ഏഴ് പേര്‍ക്ക് പുതുജീവനേകി നേവിസ് മറഞ്ഞു

അവാർഡ് അഹിതങ്ങളും അ - വിഹിതങ്ങളും സാഹിത്യ അക്കാദമിയുടെ നേർക്കും : ആൻസി സാജൻ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

കെ.സുരേന്ദ്രനെതിരെ ബിജെപിയില്‍ കലാപക്കൊടി

രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം: ഇന്ത്യക്ക് ബൈഡന്റെ പിന്തുണ

നാര്‍ക്കോട്ടിക് ജിഹാദ് ; സിപിഎമ്മിന്റെ മലക്കം മറിച്ചില്‍

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ഇനി യോഗം വേണ്ടെന്ന് സിപിഎം

പുതിയ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യന്‍ ഓഹരി വിപണി

ആംബുലന്‍സ് അപകടത്തില്‍ പെട്ട് കോവിഡ് രോഗി മരിച്ചു

പിങ്ക് പോലീസ് വിചാരണ ; എട്ടു വയസ്സുകാരിയും കുടുംബവും കടുത്ത സമരത്തിലേയ്ക്ക്

കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ 'ഭാഗ്യം ' പരീക്ഷിക്കാന്‍ മുന്നണികള്‍

View More