Image

അഫ്ഗാന്‍ ജനത ഇപ്പോഴും ജീവനും പിടിച്ച് നെട്ടോട്ടം ; പാക് അതിര്‍ത്തില്‍ കാത്തിരിക്കുന്നത് ആയിരങ്ങള്‍ ; തെളിവുമായി ആകാശചിത്രങ്ങള്‍

Published on 13 September, 2021
അഫ്ഗാന്‍ ജനത ഇപ്പോഴും ജീവനും പിടിച്ച് നെട്ടോട്ടം ; പാക് അതിര്‍ത്തില്‍ കാത്തിരിക്കുന്നത് ആയിരങ്ങള്‍ ; തെളിവുമായി ആകാശചിത്രങ്ങള്‍


ന്യൂഡല്‍ഹി: കാബൂള്‍ താലിബാന്‍ പിടിച്ചതിന് പിന്നാലെ സ്വന്തം രാജ്യം വിടാന്‍  കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഫ്ഗാന്‍ ജനത നടത്തിയ നെട്ടോട്ടത്തിന്റെ വാര്‍ത്ത വലിയ പ്രാധാന്യമാണ് നേടിയത്. എന്നാല്‍ ആ സാഹചര്യത്തിന് കാര്യമായ മാറ്റം ഇപ്പോഴുമുണ്ടായിട്ടില്ലെന്ന് അഫ്ഗാനില്‍ നിന്നും പുതിയ വാര്‍ത്തകള്‍ വരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആയിരങ്ങള്‍ തിങ്ങി നില്‍ക്കുന്നതിന്റെ ആകാശദൃശ്യങ്ങളാണ് പുതിയതായി പുറത്തു വരുന്നു.

പാകിസ്താനും ഇറാനും ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനുമായി പങ്കിടുന്ന അതിര്‍ത്തിയില്‍ ആയിരങ്ങള്‍ നില്‍ക്കുന്നതിന്റെ സാറ്റലൈറ്റ് ഇമേജുകള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. അഫ്ഗാനിസ്ഥാനും പാകിസ്താനും ഇടയിലെ സ്പിന്‍ ബോള്‍ഡാക്കിലെ ചമന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. സ്പിന്‍ ബോള്‍ഡാക്കിന് പുറമേ താജിക്കിസ്താനുമായി പങ്കിടുന്ന ഷിര്‍ ഖാന്‍, ഇറാനുമായി പങ്കുവെയ്ക്കുന്ന ഇസ്ളാം ക്വാല, പാകിസ്താനുമായി പങ്കിടുന്ന തോര്‍ഖാം എന്നിവയാണ് അഫ്ഗാന്‍ പങ്കിടുന്ന മറ്റ് അതിര്‍ത്തികള്‍. 

അഫ്ഗാനിസ്ഥാനും പാകിസ്താനും ഇടയിലെ ഏറ്റവും തിരക്കേറിയ അതിര്‍ത്തിയാണ് സ്പിന്‍ ബോള്‍ഡാക്ക്. കഴിഞ്ഞ ഏതാനും ദിവസമായി ഭാണ്ഡങ്ങളും കുട്ടികളുായി അനേകം കുടുംബങ്ങളാണ് കാബൂളും മറ്റ് നഗരങ്ങളില്‍ നിന്നും വീട് ഉപേക്ഷിച്ച് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. സെപ്തംബര്‍ 6 ന് റെക്കോഡ് ചെയ്യപ്പെട്ട ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇവിടെ ജനങ്ങളുടെ എണ്ണം ഇരട്ടിയായി. അതേസമയം ചമന്‍ അതിര്‍ത്തി പാകിസ്താനാകട്ടെ അടച്ചിട്ടിരിക്കുകയുമാണ്. താലിബാന്‍ ഭരണത്തെ ജനങ്ങള്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായി ചിത്രം മാറുകയാണെന്നാണ് ദേശീയമാധ്യമങ്ങളുടെ അഭിപ്രായം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക