VARTHA

സില്‍വര്‍ലൈനിന് മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

Published

onതിരുവനന്തപുരം: കേരളാ റെയില്‍ വികസന കോര്‍പറേഷന്റെ (കെ-റെയില്‍) അര്‍ധ അതിവേഗ തീവണ്ടിപ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് മുന്‍കൂര്‍ പാരിസ്ഥിക അനുമതി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാതെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബാംഗ്ലൂര്‍ മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞന്‍ ഡോ. മുരളീ കൃഷ്ണയാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പാരിസ്ഥിതിക അനുമതി കിട്ടുന്നതിനു മുമ്പ്, സില്‍വര്‍ലൈന്‍ പ്രൊജക്ടിന്റെ നിര്‍മാണാനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി.ആര്‍. ശശികുമാര്‍ സമര്‍പ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട കേസിലാണ് സത്യവാങ്മൂലം.

കാസര്‍കോട് മുതല്‍ തിരുവനന്തപുര 530 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന ഇരട്ടപ്പാതയാണ് നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതി. നാല് മണിക്കൂറിനുള്ളില്‍ കാസര്‍കോടുനിന്ന് തിരുവനനന്തപുരം എത്താമെന്നതാണ് പദ്ധതിയുടെ സവിശേഷത.

വിവിധ വികസന പദ്ധതികളുടെ പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ച് 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച  വിജ്ഞാപനത്തില്‍ റെയില്‍വേയോ റെയില്‍വേ പദ്ധതികളോ ഉള്‍പ്പെടുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

2006 സെപറ്റംബര്‍ പതിനാലിനാണ് നാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിനായന വകുപ്പു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവ്വിച്ചത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍,  ദേശീയ പാതകള്‍, കെട്ടിട നിര്‍മാണങ്ങള്‍ തുടങ്ങിയ 39 വികസന പദ്ധതികളും  പ്രവര്‍ത്തികളുമാണ് ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നത്. ഇക്കൂട്ടത്തില്‍ റെയില്‍വേയും റെയില്‍വേ പദ്ധതികളുമില്ല. അതുകൊണ്ട് തന്നെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് മുന്‍കൂര്‍ പാരിസ്ഥികാനുമതി ആവശ്യമില്ല -സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

നോയ്ഡ -ഗ്രേറ്റര്‍ നോയ്ഡ മെട്രെ റെയില്‍ പദ്ധതിക്ക് പാരിസ്ഥികാനുമതി നേടണമെന്നുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പിന്നീട് സുപ്രിം കോടതി സ്റ്റേ ചെയ്ത കാര്യവും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

അതേ സമയം, സമ്പൂര്‍ണ ഹരിത പദ്ധതിയായി വിഭാവന ചെയത് സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് സമഗ്ര പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് കെ-റെയില്‍ ഈ.ക്യു.എം.എസ് ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പതിനാല് മാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ധാരണ. സില്‍വര്‍ലൈന്‍ സമ്പൂര്‍ണ ഹരിത പദ്ധതിയായിരിക്കുമെന്ന് കെ-റെയില്‍ അധികൃതര്‍ നേരത്തെ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.  പാരിസ്ഥിതിക-സാമൂഹിക അവസ്ഥകള്‍ നിരീക്ഷിക്കാന്‍ കര്‍ക്കശ സംവിധാനങ്ങളുള്ള ധനകാര്യ ഏജന്‍സികളാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നതെന്നും കെ-റെയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഭാരത് ബന്ദ് തുടങ്ങി, കേരളത്തില്‍ ഹര്‍ത്താല്‍, സ്വകാര്യ വാഹനങ്ങള്‍ തടയില്ല

ഗുലാബ് ചുഴലിക്കാറ്റ് : കേരളത്തില്‍ കനത്ത മഴ, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് കാനഡ

എയര്‍ ഹോസ്റ്റസ് വിദ്യാര്‍ഥിനിയും യുവാവും ജീവനൊടുക്കി

സുധീരന്‍ അവസരങ്ങളൊന്നും ഉപയോഗിച്ചില്ലെന്ന് കെ.സുധാകരന്‍

സ്നേഹ സന്ദേശവുമായി ആറന്മുള ശ്രീ വിജയാനന്ദ ആശ്രമാധിപ മാതാജി ഗുരു പുർണ്ണിമാമയിയുടെ തൊണ്ണൂറ്റി അഞ്ചാം പിറന്നാൾ

കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്; 165 മരണം

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കലൂര്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

മോശയുടെ അംശവടി, ടിപ്പുവിന്റെ സിംഹാസനം തുടങ്ങിയവ വില്‍പ്പനയ്ക്ക് വച്ച്‌ കോടികളുടെ തട്ടിപ്പ് : മലയാളി യൂട്യൂബര്‍ പിടിയില്‍

യുഎസ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമൊരുക്കി ബിജെപി

സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഒക്ടോബര്‍ 14ന് ഏറ്റെടുക്കും

'വിനോദയാത്രയ്ക്കിടെ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് യുവതിയെ കുത്തിക്കൊന്നു'; ഭര്‍ത്താവ് അറസ്റ്റില്‍

ജു​ഡീ​ഷ്യ​റി​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ആ​വ​ശ്യ​മാ​ണെന്ന് ചീ​ഫ് ജ​സ്റ്റീ​സ് ര​മ​ണ

ബ്ര​ഹ്മോ​സ് എ​യ്റോ സ്പേ​സി​ല്‍ അ​ജ്ഞാ​ത​ന്‍ ക​യ​റി​യെ​ന്ന അ​ഭ്യൂ​ഹം; പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തത്തയെ കൂട്ടിലടച്ച്‌ വളര്‍ത്തിയ ആള്‍ക്കെതിരെ കേസ്

കണ്ണൂരില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്ബതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഭര്‍ത്താവ് മരിച്ചു

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് കടകള്‍ കത്തി നശിച്ചു

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം: ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് അന്തരിച്ചു

ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രാ - ഒഡീഷ തീരങ്ങളില്‍ ഞായറാഴ്ച കരതൊടും; കേരളത്തിലും ജാഗ്രത

പാനീ പൂരി കഴിച്ചതിനേ തുടര്‍ന്ന് യുവതി മരിച്ചു; കേസെടുത്ത് പോലീസ്

ഫെയ്സ്ബുക്ക് സൗഹൃദം: പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു

ഗള്‍ഫ് യാത്രക്കാര്‍ നേരിടേണ്ടിവരുന്ന ദുരിതം വളരെ വലുത്; ന്യായീകരണമില്ലാത്തത് - മുഖ്യമന്ത്രി

സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പോലീസ് ഉറപ്പുവരുത്തും

മന്ത്രിമാര്‍ക്ക് 6.26 ലക്ഷം രൂപ മുടക്കി ടെലിപ്രോംപ്റ്റര്‍ വാങ്ങും

ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗര്‍ഭച്ഛിദ്രം: തീരുമാനമെടുക്കാന്‍ എയിംസിനോട് ഡല്‍ഹി ഹൈക്കോടതി

ബലാത്സംഗ കുറ്റത്തിന് ജാമ്യം: സ്ത്രീകളുടെ വസ്ത്രം അലക്കണമെന്ന ജാമ്യവ്യവസ്ഥവച്ച ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്ന് മാറ്റി

കോണ്‍ഗ്രസില്‍നിന്ന് ഭരണമുള്ള പാര്‍ട്ടിയിലേക്ക് പോകുന്നവരെ തടയാനാകില്ല - താരിഖ് അന്‍വര്‍

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

View More