America

പാലാ ബിഷപ്പ് ആരെയും കുറ്റപ്പെടുത്തിയതല്ല: മാർ ജേക്കബ് അങ്ങാടിയത്ത് 

ഫോട്ടോകൾ: ജോൺ കൊമ്പനത്തോട്ടം

Published

on

ന്യു യോർക്ക്: പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ടിന്റെ പ്രസ്താവന ആരെയും കുറ്റപ്പെടുത്താനോ ആരെയെങ്കിലും വിരൽ ചൂണ്ടിയോ അല്ലെന്ന് ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്. മാതാപിതാക്കൾ  മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പിതാവ് ഉദ്ദേശിക്കുന്നത്. തിന്മകൾ ചുറ്റുപാടുമുണ്ട്. നാട്ടിലായാലും അമേരിക്കയിലായാലും. അതിനാൽ മക്കളുടെ നല്ല വളർച്ചക്ക് മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇത്രയേ പിതാവ് കുരുതിയിട്ടുള്ളു-റോക്ക് ലാൻഡ് ഹോളി ഫാമിൽ സീറോ മലബാർ ദേവാലയത്തിൽ മാതാവിന്റെ ജനനതിരുന്നാൾ ആഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു മാർ അങ്ങാടിയത്ത്.

വി. കുർബാന അർപ്പണം സംബന്ധിച്ച തർക്കത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ആഴത്തിലുള്ള ചർച്ച നടത്തിയാണ് സിനഡ് കുർബാനയുടെ ഏകീകരണം സംബന്ധിച്ച തീരുമാനമെടുത്തത് . ഇതിനു പ. പിതാവിന്റെയും ഓറിയന്റൽ കോൺഗ്രിഗേഷന്റെയും അനുമതിയുണ്ട്. എന്നാൽ  ഈ തീരുമാനം വന്ന  ശേഷം  പ്രതിഷേധം ചിലയിടത്തുണ്ടായി. 

വിധേയത്വത്തോടെയുള്ള ജീവിതമാണ് നമ്മുടെ വിശ്വസം അനുശാസിക്കുന്നത്. കുടുംബത്തിൽ മാതാപിതാക്കളോടും ഇടവകയിൽ വൈദികനോടും രൂപതയിൽ ബിഷപ്പിനോടും സഭയിൽ പരിശുദ്ധ പിതാവിനോടും വിധേയത്ത്വം എന്നതാണ് നമ്മുടെ പാരമ്പര്യം.

കുറവുകളും കുറ്റങ്ങളും പെരുപ്പിക്കാതെ വിശാല മനസ്ഥിതിയോടെ നാം ചിന്തിക്കണം.

ഇപ്പോഴത്തെ കുര്ബാനക്രമത്തിൽ ചെറിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ആവർത്തനങ്ങൾ ഒഴിവാക്കി. നീണ്ട പ്രാർത്ഥനയുടെ നീളം കുറച്ചു. ഇവ മംഗള വാർത്തക്കാലത്ത് നടപ്പിൽ വരും.

പള്ളി സ്വന്തമായി വാങ്ങിയ ശേഷം ആദ്യമായി ഇവിടെ വരാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് മാർ അങ്ങാടിയത്ത്  പ്രസംഗം തുടങ്ങിയത്.  കർത്താവിന്റെ സാക്ഷ്യം  വഹിക്കുക എന്ന ദൗത്യമാണ് നമ്മുടേത്.  ദേവാലയത്തിലും കുടുംബത്തിലും അവയുടെ പരിശുദ്ധിക്ക് ചേരാത്തതൊന്നും ഉണ്ടാകരുത്.  പരിശുദ്ധ അമ്മയുടെ പരിശുദ്ധി മറ്റൊരു സൃഷ്ടിക്കും ലഭിച്ചിട്ടില്ല.

നമുക്ക് ഒരെട്ടുപാട് കണക്കു കൂട്ടലും പ്രതീക്ഷകളുമുണ്ട്. ദൈവഹിതത്തിനനുസൃതമായത് സംഭവിക്കാനാണ് നാം പ്രാർത്ഥിക്കേണ്ടത്. ദൈവത്തിനു സമർപ്പിച്ചു ജീവിക്കുക . നമ്മുടെ നേട്ടങ്ങൾ പങ്കു വയ്ക്കുക. അത് മൂലം അവ കുറയുകയില്ല. ദൈവം അവ നികത്തിത്തരും. എവിടെ നിന്ന് എന്നറിയാതെ നമ്മെ ചിലർ സഹായിക്കാൻ വരുന്നത് നമ്മുടെ ജീവിതത്തിൽ കാണാറുണ്ട്. പിന്നെ അവരെ കാണുകയുമില്ല.  ദൈവകരങ്ങളാണ് അവക്ക് പിന്നിലും.

തെറ്റുകളും കുറ്റങ്ങളും പറഞ്ഞു തീർക്കാനും ഭിന്നത ഒഴിവാക്കാനും നമുക്ക് കഴിയണം-മാർ അങ്ങാടിയത്ത്  പറഞ്ഞു.

റോക്‌ലാൻഡ് , വെസ്ലി ഹിൽസിലുള്ള  ഹോളി ഫാമിലി ചർച്ചിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ    സെപ്റ്റംബർ 10 , 11 , 12 (വെള്ളി, ശനി , ഞായർ)  തീയതികളിൽ ആഘോഷിച്ചു.

വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് ഇടവക വികാരി ഫാദർ റാഫേൽ അമ്പാടൻ ഭക്തി സാന്ദ്രമായ പ്രാർത്ഥനയോടെ കൊടിയേറ്റം നടത്തി . മുൻ വികാരി ഫാദർ തദേയൂസ് അരവിന്ദത്ത് ആയിരുന്നു അന്നത്തെ തിരുനാൾ  കർമ്മങ്ങളിലെ മുഖ്യ കാർമ്മികൻ.

ശനിയാഴ്ച്ച വൈകുന്നേരം  ആറുമണിക്കുള്ള,  വിശുദ്ധബലി ക്ക് ബിഷപ്പ്  മാർ  ജേക്കബ് അങ്ങാടിയത്തിനൊപ്പം വികാരി ഫാദർ റാഫേൽ അമ്പാടൻ, ഫാദർ തദേയൂസ് അരവിന്ദത്ത്, ഫാ. എബ്രഹാം വല്ലയിൽ എന്നിവർ കാർമ്മികരായിരുന്നു.. 

ഞായറാഴ്ച്ച മൂന്നുമണിക്കുള്ള ആഘോഷകരമായ തിരുനാൾ പാട്ടുകുർബാനയിൽ ബിഷപ്പ് അങ്ങാടിയത്തിനൊപ്പം വികാരിയച്ചൻ ഫാദർ റാഫേൽ അമ്പാടൻ, ഫാദർ തദേയൂസ് അരവിന്ദത്ത്, ഫാദർ എബ്രഹാം  വല്ലയിൽ , ഫാദർ ഫ്രാൻസിസ് നമ്പ്യാപറമ്പിൽ , ഫാദർ റജി പാഴൂർ എന്നീ വൈദികരും ദിവ്യ ബലിയർപ്പിച്ചു. അതിനുശേഷം  വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള  ആഘോഷപൂർവ്വമായ പ്രദക്ഷണത്തിൽ ഇടവകാംഗങ്ങൾ പങ്കുചേർന്നു. 

കുട്ടികളുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിൽ നടത്തിയ  “സീറോ കട" വ്യത്യസ്തമായ ഒരനുഭവം ആയിരുന്നു. ബലൂൺ, വള , മിഠായി  , ഐസ് ക്രീം, വിവിധ കളിക്കോപ്പുകൾ എന്നിവ സ്വന്തമാക്കി കുട്ടികൾ ഈ അവസരം ഏറെ ആസ്വദിച്ചു. 

മൂന്നു ദിവസങ്ങളിലും വിഭവസമൃദ്ധമായ സ്നേഹവിരുന്നിൽ ഇടവക  അംഗങ്ങൾ പങ്കുചേർന്നു.

ഫാദർ റാഫേൽ അമ്പാടൻ , വാദ്യമേളത്തിന്റെ അകമ്പടിയോടെ, പ്രാർത്ഥനയോടെ  കൊടിയിറക്കി സന്തോഷകരമായ മൂന്ന് തിരുനാൾ ദിവസങ്ങൾക്കു സമാപനം കുറിച്ചു. 

Facebook Comments

Comments

  1. JACOB

    2021-09-14 19:12:42

    Many love jihad victim girls were sent to Syria and Afghanistan to become brides of terrorists. The Mullahs in Kerala will not send their daughters to Syria or Afghanistan.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കമാലയുടെ ഇന്ത്യന്‍ രക്ഷകന്‍(കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകന്‍ - സര്‍ഗ്ഗവേദിയില്‍ ഒരു സംവാദം

മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തു

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വ്യാഴാഴ്ച മുതൽ

ജോര്‍ജ് മത്തായി: ഉപദേശിയുടെ മകന്റെ വേദനകളുടെ കഥ (രാജു തരകന്‍)

വിശ്വാസത്തിലെ അന്ധത: ചില വ്യക്തിഗത വിചാരങ്ങൾ (ലേഖനം: തമ്പി ആന്റണി)

അമേരിക്കൻ മലയാളി  രാജു തോട്ടം നായക വേഷമിടുന്ന ഹോളി ഫാദർ ചിത്രീകരണം തുടങ്ങി

മാതാപിതാക്കളെ ഒന്നു ശ്രദ്ധിക്കു, ഇവരുടെ നൊമ്പരങ്ങൾ (ഗിരിജ ഉദയൻ മുന്നൂർക്കോട്)

മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്കോൺ) ഓണാഘോഷം ശ്രദ്ധേയമായി

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ നാളെ തുടക്കം

വിജയാശംസകളുമായി ഇന്ത്യ പ്രസ് ക്ലബിന്റെ എല്ലാ ചാപ്റ്റർ ഭാരവാഹികളും ഒരു കുടക്കീഴിൽ

ആംട്രാക്ക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു; അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ , മാതാവ് അറസ്റ്റിൽ

കോവിഡ് -19: കാനഡ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് നീക്കി, നാളെ മുതൽ വിമാനങ്ങൾ പുനരാരംഭിക്കും

വൈറ്റ് ഹൗസ് ലക്ഷ്യം വച്ച് വീണ്ടും ട്രംപിറങ്ങുന്നുവെന്ന് സൂചന

പി കെ ചാണ്ടി കുഞ്ഞ് അന്തരിച്ചു

പ്രസ്‌ക്ലബ്ബ് കോൺഫ്രൻസ്: കുരുവിള ജെയിംസ് ഗോൾഡൻ സ്പോൺസർ

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ: റോയൽ മലബാർ കേറ്ററിംഗ് ഗോൾഡ് സ്പോൺസർ

യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

ഇന്ത്യ വളരുമ്പോൾ ലോകം വളരുമെന്ന്  മോദി; പ്രധാനമന്ത്രിയും സംഘവും മടങ്ങി 

ഇന്ത്യക്കു 157 പുരാവസ്തുക്കൾ അമേരിക്ക കൈമാറി

പ്രധാനമന്ത്രിക്കെതിരെ  നാല് ഗ്രൂപ്പുകൾ യു.എന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു 

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം

ന്യു യോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

പ്രസിഡണ്ട് ബൈഡന്റെ ജനപ്രീതിയിൽ ഇടിവ്

Kerala siblings move heaven and earth; Qualcomm to help India fully wired (Kurian Pampadi)

ടെക്സസ് അതിർത്തിയിലെ പാലത്തിനടിയിൽ ഇപ്പോൾ അഭയാർഥികളില്ല

View More