America

അരിസോണ-മെക്‌സിക്കോ അതിര്‍ത്തിയിലെ ദയനീയ കാഴ്ചകള്‍- (ഏബ്രഹാം തോമസ്)

(ഏബ്രഹാം തോമസ്)

Published

on

റിയോ നദിക്ക് മുകളില്‍ യു.എസി.ലെ ഡെല്‍റിയോയെയും മെക്‌സിക്കോയിലെ ക്യുയുഡാഡ് ആനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് കീഴിലൂടെ ഒഴുകുന്ന അഭയാര്‍ത്ഥികള്‍ക്കാണ് നദിയിലെ വെള്ളത്തിനേക്കാള്‍ സാന്ദ്രത കൂടുതല്‍. ഫാള്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ ഒഴുക്ക് കുറവാണ്. യു.എസി.ലേയ്ക്കുള്ള നിയമവിരുദ്ധ തള്ളിക്കയറ്റം കൂടിയതിനാല്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് കഴിഞ്ഞ 20 വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതലാണ്. വ്യാഴാഴ്ച വൈകുന്നേരം വരെ അഭയാര്‍ത്ഥിക്കൂട്ടത്തില്‍ 10,503 പേരായി. കൂടുതലായും ഹെയ്റ്റി, ക്യൂബ, വെനീസുവേല, നിക്കാരഗ്വേയില്‍ നിന്നെത്തിയവരാണ് ഇവര്‍.

ഇവര്‍ കാത്ത് കിടക്കുന്ന നദിക്കരയിലെ ചൂട് 99 ഡിഗ്രി ഫാരന്‍ ഹൈറ്റാണ്. യു.എസി.ലെ അരിസോണ-മെക്ക്‌സിക്കോ അതിര്‍ത്തിയില്‍ പ്രസിഡന്റ് ട്രമ്പ് എതിര്‍പ്പുകള്‍ വക വയ്ക്കാതെ പണി കഴിപ്പിച്ച മതില്‍ ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. ഇത് മുതലെടുത്താണ് ഏജന്റുമാര്‍ വലിയ തുക കൈക്കലാക്കി അഭയാര്‍ത്ഥികളെ അതിര്‍ത്തിയുടെ മെക്‌സിക്കന്‍ ഭാഗത്ത് ഇറക്കി വിടുന്നത്.

തെക്കന്‍ ടെക്‌സസില്‍ അതിര്‍ത്തിയിലെ പാലത്തിന് കീഴില്‍ കഴിയുന്ന ഇവര്‍ മാനുഷിക അടിയന്തിരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ വന്ന് ചേര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുടുംബങ്ങളും കൊച്ചുകുട്ടികളും സുരക്ഷ, ഭക്ഷണ, ആരോഗ്യഭീഷണികള്‍ നിരന്തരം നേരിടുന്നു. ശുചിത്വ പരിപാലനം ചുറ്റുപാടും അസാധ്യമായിമാറിയിരിക്കുന്നു. ഭക്ഷണം കിട്ടാതെ അഭയാര്‍ത്ഥികള്‍ ദിവസങ്ങളായി വലയുന്നു. ഫെഡറല്‍ ഭരണകൂടത്തിന് മുന്നില്‍ മുന്‍ഗണന അര്‍ഹിക്കുന്ന മറ്റ് വിഷയങ്ങളുണ്ട് എന്ന് മറുപടി ലഭിക്കുന്നതായി മാധ്യമ വൃത്തങ്ങള്‍ പറയുന്നു.
അതിര്‍ത്തിയിലെ അടിയന്തിരപ്രശ്‌നങ്ങള്‍ ഹോംലാന്റ് സെക്യൂരിറ്റി അധികാരികള്‍ 60,000 ല്‍ അധികം അഫ്ഗാനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്ന പ്രക്രിയയ്ക്ക് ശേഷം പരിഹരിക്കാം എന്നാണ് നിലപാട്. പ്രശ്‌നങ്ങള്‍ ക്രമാതീതം വഷളായി കഴിഞ്ഞതിന് ശേഷം മാത്രം പരിഹാരമാര്‍ഗങ്ങള്‍ തേടുക എന്ന പതിവ് തെറ്റാന്‍ സാധ്യതയില്ലെന്ന് വേണം മനസ്സിലാക്കുവാന്‍.

കുടിയേറ്റക്കാര്‍(ഡെല്‍റിയോ മാര്‍ഗത്തിലൂടെ വരുന്നവര്‍) ഹെയ്റ്റിയില്‍ നിന്ന് വടക്കോട്ട് യാത്ര ചെയ്ത് എത്തുന്ന വലിയ സംഘത്തിന്റെ ഭാഗമാണ്. ബ്രസീലില്‍ നിന്നും മറ്റു ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇവര്‍ 2010 ലെ ഭൂകമ്പത്തിന് ശേഷം രക്ഷപ്പെട്ടോടിയവരാണ്. ഇവര്‍ വീണ്ടും പലായനത്തിലാണ്. വളരെ യാതനകള്‍ നിറഞ്ഞ, അപകടകരമായ യു.എസിലേയ്ക്കുള്ള യാത്ര. ഈ യാത്രകള്‍ സംഘടിപ്പിക്കുന്നത് കള്ളക്കടത്ത് സംഘങ്ങളാണെന്ന് അതിര്‍ത്തി സംരക്ഷണ സേനയും അഭയാര്‍ത്ഥി സംഘങ്ങളും പറയുന്നു. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ ഹെയ്റ്റിക്കാരായ 29,000 ല്‍ അധികം അഭയാര്‍ത്ഥഇകള്‍ എത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് അധികാരികള്‍ പറയുന്നു. ഇവരില്‍ ഒന്നിലധികം ദേശീയത ഉള്ളവരുണ്ട്. കുടുംബങ്ങളുടെ കുട്ടികള്‍ ബ്രസീലിലോ ചിലിയിലോ മറ്റ് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലോ ജനിച്ചവരാകാം.

ഇവര്‍ പാനാമയുടെ ഡാരിയന്‍ ഗ്യാവിലൂടെ നടന്ന് അഭയാര്‍ത്ഥി ക്യാമ്പുകള്‍ താണ്ടി, ബോര്‍ഡര്‍ ഗാര്‍ഡുകളുടെ കണ്ണുകള്‍ വെട്ടിച്ച് കുറ്റകൃത്യ സംഘങ്ങളുമായി വിലപേശി സതേണ്‍ മെക്‌സിക്കോയിലെ ഹൈവേയിലൂടെ നടന്ന് നീങ്ങി എത്തിയവരാണ്. ചിലര്‍ പറയുന്നത് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ഭാരത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇവര്‍ പുറപ്പെട്ടതെന്നാണ്. മറ്റ് ചിലര്‍ പറയുന്നു സ്വാഗതം ചെയ്യുന്ന യു.എസ്. ഭരണകൂടം ഇവര്‍ക്ക് നാടുവിടാന്‍ പ്രേരണ നല്‍കി എന്ന്.

2021 ജൂലൈയില്‍ 7.2 അളവില്‍ ഹെയ്റ്റിലുണ്ടായ ഭൂകമ്പത്തില്‍ 2,000 പേര്‍ മരിച്ചു. പ്രസിഡന്റ് യോവനേല്‍ മോയിസ് വധിക്കപ്പെട്ടു. ഇതിന് ശേഷം പലരും നാടുവിടാന്‍ ആഗ്രഹിച്ചു. ഇതിന് പുറമെ യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി ടെമ്പററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് എലിജിബിലിറ്റി ഫോര്‍ ഹെയ്ഷ്യന്‍സ് പ്രഖ്യാപിച്ചു. ഇത് വലിയ പ്രലോഭനമായി. ഇതിന്റെ ഫലമായി നിയമസാധുത ഇല്ലാതെ യു.എസില്‍ കഴിയുന്ന ഹെയ്ഷ്യന്‍സിന് ഡീപോര്‍ട്ടേഷന്‍ ഭയക്കേണ്ടെന്നും പ്രൊവിഷനല്‍ റെസിഡന്‍സിക്ക് അര്‍ഹതയുണ്ടെന്നും വിളംബരം ഉണ്ടായി.

ഇനിയുള്ള ദിനങ്ങളില്‍ എത്ര അധികം ആളുകള്‍ കൂടി വരുമെന്ന് അറിയില്ല. ഡെല്‍റിയോയിലേയ്ക്ക് കൂടുതല്‍ സേനയെ അയയ്ക്കുകയാണ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗം. കുടിയേറിയവരില്‍ ഭൂരിപക്ഷത്തെയും യു.എസി.നകത്തേയ്ക്ക് വിടും, കോടതികളില്‍ ഹാജരാവാന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം എന്ന നിര്‍ദ്ദേശവുമായി.

യു.എസ്.ഏജന്റുമാര്‍ പറയുന്നത് ഇങ്ങനെ വിടുന്നവരില്‍ ചിലര്‍ മെക്‌സിക്കോയിലേയ്ക്കും തിരിച്ചും യാത്രകള്‍ നടത്തി സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാറുണ്ട് എന്നാണ്. കസ്റ്റംസ് ആന്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ക്യാമ്പുകളില്‍ കുടിവെള്ളവും ടോയ്‌ലെറ്റ് സാധനങ്ങളും എത്തിക്കുന്നതായി പറഞ്ഞു. എന്നാല്‍ ശുചിത്വസംവിധാനം തീരെ അപര്യാപ്തമാണെന്ന് ഒരു ഏജന്റ് കൂട്ടിച്ചേര്‍ത്തു. 20 പോര്‍ട്ടബിള്‍ ടോയ്‌ലെറ്റുകളേ ഇവിടെ ഉള്ളൂ. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ലോജിസ്റ്റിക്കലി ഇതൊരു പേടിസ്വപ്‌നമാണ് എന്ന് തുറന്നു പറയാന്‍ അയാള്‍ മടിച്ചില്ല.

Facebook Comments

Comments

  1. ജീവിച്ചു തീരും മുന്നേ ഒരു പ്രത്യേക നിമിഷത്തിൽ ജീവിതത്തോടു തോന്നുന്ന വിരക്തി ഒരു തുള്ളി വിഷത്തിലോ ഒരു മുഴം കയറിലോ ഒരു തുണിത്തുമ്പിലോ കോർത്തു വലിച്ച് സ്വയം വരിക്കുന്ന മരണങ്ങൾ ദിവസവും കേൾക്കുന്നു.മറ്റുള്ളവരുടെ മുന്നിൽ തകർത്തഭിനയിക്കുന്നവരും ദുഖഭാരങ്ങൾ ഉള്ളിലൊതുക്കി സ്വയം എരിഞ്ഞടങ്ങുന്നവരും പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ ആത്മഹത്യ എന്ന പേരിൽ ഒന്നോ രണ്ടോ ദിവസത്തേക്ക് വാർത്താ മാധ്യമങ്ങളിൽ ഇടം പിടിക്കും. മനുഷ്യനുണ്ടായ കാലം മുതൽ ഈ പ്രതിഭാസം തുടരുന്നുമുണ്ട്.ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് കഴിയുന്നുമില്ല.മനസ്സെന്ന ഗുഹയിലെ നിഗൂഢതകൾ കണ്ടെത്തുന്ന കാര്യത്തിൽ മനഃശാസ്ത്രം പുരോഗമിച്ചിട്ടുണ്ടെങ്കിലും മനസ്സിന്റെ നിയന്ത്രണം പൂർണ്ണമായും വരുതിയിലാക്കാൻ എല്ലാവർക്കും കഴിയുന്നില്ല എന്നതാണ് സത്യം. ആത്മഹത്യയിലേക്കു നയിക്കുന്ന കാര്യങ്ങൾ എന്തെല്ലാം? സാമ്പത്തിക പരാധീനത പ്രണയ നൈരാശ്യം ആത്മാഭിമാനത്തിനേൽക്കുന്ന മുറിവുകൾ ഒറ്റപ്പെടലുകൾ,അവഗണന രോഗഭീതി,പരാജയഭീതി കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ, മോഹഭംഗങ്ങൾ എന്നിങ്ങനെ പലകാരണങ്ങളാവും പല ആത്മഹത്യകൾക്കു പിന്നിലും.കാനിനക്കു ഞാനില്ലേ..നമുക്ക് എല്ലാത്തിനും പരിഹാരമുണ്ടാക്കാം..ആരെന്തു വേണേരണമെന്തു തന്നെയായാലും ചേർത്തു നിർത്തി '' ഒന്നുമില്ല,ലും പറയട്ടേ...ഞാൻ കൂടെയുണ്ടാവും'' എന്നു പറയാനൊരാളുണ്ടായാൽ,അയാളുടെ മനസ്സിനെ പിടിച്ചു കെട്ടുന്ന മറ്റൊരു മനസ്സ്...കൂടെയുണ്ടെങ്കിൽ പലരും ഇന്നും ഈ ഭൂമിയിൽ ജീവിച്ചിരിക്കുമായിരുന്നു. ജീവിതം കയ്പ്പായിത്തുടങ്ങിയെന്നു ചിന്തിച്ചു തുടങ്ങിയ ആരെങ്കിലും നമ്മുടെ അറിവിലുണ്ടെങ്കിൽ അവരെയൊന്നു ചേർത്തു പിടിക്കാൻ നിങ്ങളുടെ മനസ്സും കരങ്ങളും സജ്ജമാണോ ?-നാരദന്‍

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വിദേശ യാത്രക്കാർക്ക് നവംബർ 8 മുതൽ നിയന്ത്രണങ്ങൾ നീക്കും: വൈറ്റ് ഹൗസ്

വികസന പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം 20 വര്‍ഷത്തിന് ശേഷം അജയകുമാറിനെ തേടിയെത്തി

സിനിമ അവാർഡ് കാനഡയിലുമെത്തി; മികച്ച മലയാള ചിത്രം നിർമ്മിച്ചത് എഡ്മൺറ്റോൺ മലയാളികൾ

ചലച്ചിത്ര പുരസ്‌കാരം: ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

മാര്‍ത്തോമ്മാ സഭ സെക്രട്ടറി റവ. സി.വി. സൈമണ്‍; അത്മായ ട്രസ്റ്റി രാജന്‍ ജേക്കബ്; വൈദീക ട്രസ്റ്റി റവ.മോന്‍സി കെ.ഫിലിപ്പ്

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

പെലോസി മാര്‍പാപ്പാ സന്ദര്‍ശനം(കാര്‍ട്ടൂണ്‍ : സിംസണ്‍)

ജെ & ജെ യുടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന് എഫ്ഡിഎ-യുടെ ശുപാർശ

തീവ്രവാദ-ധനസഹായം, കള്ളപ്പണം: ഇന്ത്യയും അമേരിക്കയും സംയുക്ത നടപടിക്കൊരുങ്ങുന്നു

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആശംസ

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

യേശുവിന്റെ തിരുക്കുടുംബത്തില്‍ 'വളര്‍ന്ന' മാത്യൂസ് തൃതീയൻ കാതോലിക്കാ (ഡോ. പോള്‍ മണലില്‍)

കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍: ബസേലിയസ് മാര്‍ത്തോമ്മ മാത്യുസ് ത്രുതീയന്‍ കാതോലിക്ക (ഫാ. ബിജു പി. തോമസ്-എഡിറ്റര്‍)

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റന്‍ അനുശോചിച്ചു

ഈശോ ജേക്കബ് ഓർമ്മകളിൽ (ജോസഫ് പൊന്നോലി)

നൈന ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫറൻസ് ന്യൂയോർക്കിൽ

ഒരു നവരാത്രി കാലം (രമ്യ മനോജ്, അറ്റ്ലാൻറ്റാ)

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മാണ പദ്ധതി

ബിൽ ക്ലിന്റൺ ആശുപത്രിയിൽ

ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളത്തിലേക്ക്. നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം ആദ്യ റിലീസ്.

ഈശോ ജേക്കബിനു അശ്രുപൂജ

ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവാ അഭിഷിക്തനായി

സർഗ്ഗവേദി ഒക്ടോബർ 17 ഞായറാഴ്ച

യു എസ് എ എഴുത്തുകൂട്ടം 'സർഗാരവ'ത്തിൽ മാധ്യമ പ്രതിനിധികൾ സംവദിക്കുന്നു

മോഡർണ വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാൻ എഫ്.ഡി.എ അംഗീകാരം

മുംബൈയിലെ രുചിഭേദങ്ങൾ (വീഡിയോ)

എയര്‍ ഇന്‍ഡ്യയുടെ ശനിദശ അവസാനിക്കുന്നു, യാത്രക്കാരുടെ ദുരിതങ്ങളും (സാം നിലമ്പള്ളില്‍)

View More