Image

ശശി തരൂരിനെ കഴുതയെന്ന് വിളിച്ച സംഭവം: തെലങ്കാന പിസിസി പ്രസിഡന്റ് മാപ്പ് ചോദിച്ചു

Published on 19 September, 2021
ശശി തരൂരിനെ കഴുതയെന്ന് വിളിച്ച സംഭവം: തെലങ്കാന പിസിസി പ്രസിഡന്റ് മാപ്പ് ചോദിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ കഴുത എന്ന് വിളിച്ചാക്ഷേപിച്ചതിനു തെലങ്കാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി മാപ്പു പറഞ്ഞു.  മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ്, തെലങ്കാന ഐടി മന്ത്രി കെ.ടി.രാമറാവുവിനെ തരൂര്‍ പ്രശംസിച്ചെന്ന വാര്‍ത്ത സംബന്ധിച്ച് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

തരൂര്‍ കോണ്‍ഗ്രസിനു ബാധ്യതയാണെന്നും അദ്ദേഹത്തെ എത്രയും വേഗം പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നും രേവന്ത് പറഞ്ഞു. രാമറാവുവിനും തരൂരിനും ഇംഗ്ലിഷില്‍ പ്രാവീണ്യമുണ്ടെങ്കിലും ഇരുവര്‍ക്കും വിവരമുണ്ടാവണമെന്നില്ലെന്നും പരിഹസിച്ചു.

പരാമര്‍ശങ്ങളുടെ ശബ്ദരേഖ പുറത്തുവന്നതോടെ രേവന്തിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി രംഗത്തുവന്നു. രേവന്തിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ശക്തമായ അതൃപ്തി അറിയിച്ചു. തുടര്‍ന്ന് തരൂരിനെ ഫോണില്‍ വിളിച്ച് രേവന്ത് മാപ്പു പറയുകയായിരുന്നു. പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രേവന്ത് വിളിച്ചെന്നും വിവാദം അടഞ്ഞ അധ്യായമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക