തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വ്യക്തികള്‍ക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മീനാക്ഷി ദിലീപ്. രണ്ടാനമ്മയായ കാവ്യയ്ക്കും ഏറ്റവും അടുത്ത സുഹൃത്തായ നടി നമിത പ്രമോദിനുമാണ് ജന്മദിനാശംസകള് അറിയിച്ച് മീനാക്ഷി ഇന്‍സ്റ്റഗ്രാമിലെത്തിയത്. കാവ്യക്കും ദിലീപിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മീനാക്ഷി ആശംസ നേര്‍ന്നിരിക്കുന്നത്.
ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യൂ' എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഹാപ്പി ബര്‍ത്ത്ഡേ ടു മൈ സിസ്റ്റേഴ്സ് ബുജ്ജി, ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട്' എന്ന് കുറിച്ചാണ് നമിതയ്ക്ക് മീനാക്ഷി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 2016 ലായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം.