ഹ്യൂസ്റ്റണ്‍: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രി കെ.എം.റോയിയുടെ മരണത്തില്‍ ഇന്ത്യാ പ്രസ്സ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്ത്യ കണ്ട പത്രപ്രവര്‍ത്തകരില്‍ മുന്‍പന്തിയില്‍ തന്നെയാണ് കെ എം റോയിയുടെ സ്ഥാനമെന്നും അദ്ദേഹത്തിന്റെ മരണം ഭാരതത്തിലെ പത്രപ്രവര്‍ത്തന മേഘലക്ക് തീരാനഷ്ടമെന്നും ചാപ്റ്റര്‍ പ്രസിഡന്റ് ശങ്കരന്‍കുട്ടി പിള്ള അനുസ്മരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യം നേടിയിരുന്ന കെ എം റോയിയുടെ മരണം ജേര്‍ണലിസത്തില്‍ ഉയര്‍ന്നുവരുന്ന ഭാവിതലമുറക്ക് തീരാനഷ്ടമാണെന്നു ചാപ്റ്റര്‍ സെക്രട്ടറി ഫിന്നി രാജു പറഞ്ഞു.
മലയാള മാധ്യമരംഗത്തെ ഗുരുനാഥനെയാണ് വിധി നമ്മളില്നിന്നടര്ത്തിയടുത്തത് എന്ന് വൈസ് പ്രസിഡണ്ട് ജോര്‍ജ് തെക്കേമല അനുസ്മരിച്ചു. ഒരുകാലത്തു മാധ്യമരംഗത്തെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്ന കെ എം റോയിക്കു അര്‍ഹമായ സ്ഥാനം അദ്ദേഹത്തിന്റെ അവസാന കാലത്തു കേരളം നല്‍കിയോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ട്രെഷറര്‍ മോട്ടി മാത്യു പറഞ്ഞു.
അനില്‍ ആറന്മുള, നേര്‍കാഴ്ച ചീഫ് എഡിറ്റര്‍ സൈമണ്‍ വാളച്ചേരില്‍, ജോയ് തുമ്പമണ്‍, ജീമോന്‍ റാന്നി, അജു വര്‍ഗീസ്, ജോര്‍ജ് പോള്‍, ജിജു കുളങ്ങര, ജോയ്സ് തോന്യാമല, J W വര്‍ഗീസ്, വിജു വര്‍ഗീസ് എന്നിവരും അനുശോചനം അറിയിച്ചു.