Image

അമേരിക്കയുടെ പുതിയ ബന്ധങ്ങള്‍ ക്വാഡില്‍ ചര്‍ച്ചയാകുമോ

ജോബിന്‍സ് Published on 22 September, 2021
അമേരിക്കയുടെ പുതിയ ബന്ധങ്ങള്‍ ക്വാഡില്‍ ചര്‍ച്ചയാകുമോ
ഇന്തോ പസഫിക് മോഖലയിലെ വിവിധ വിഷയങ്ങളെ കേന്ദ്രികരിച്ചുള്ള നീക്കങ്ങളാണ് ക്വാഡ് എന്ന കൂട്ടായ്മയ്ക്ക് ആധാരം. ഇന്ത്യ, ഓസ്‌ട്രേലിയ , അമേരിക്ക , ജപ്പാന്‍ എന്നിവയാണ് ഈ കൂട്ടായ്മയിലെ രാജ്യങ്ങള്‍. ഇന്തോ - പസഫിക് മേഖല കേന്ദ്രീകരിച്ച് ചൈനയെ പ്രതിരോധിക്കാനുള്ള ലക്ഷ്യവും ഈ കൂട്ടായ്മയ്ക്കുണ്ട്. 

എന്നാല്‍ സൈനീക സഹകരണവും ഈ മേഖലയില്‍ ഉണ്ടാകണമെന്നതായിരുന്നു അമേരിക്കയുടെ ആവശ്യം. ഈ ആവശ്യത്തെ ആദ്യം മുതല്‍ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് AUSKS എന്ന പുതിയ കൂട്ടായ്മയ്ക്ക് അമേരിക്ക രൂപം നല്‍കിയത്. അമേരിക്കയും ഫ്രാന്‍സും യുകെയുമാണ് ഈ കൂട്ടായ്മയില്‍ ഉള്ളത്. സൈനീക, ആണവ മേഖലകളിലെ സഹകരണവും AUSKS ന്റെ ലക്ഷ്യമാണ്. 

ഈ കൂട്ടായ്മ ക്വാഡിനെ എങ്ങനെ ബാധിക്കുമെന്നതും ഉച്ചകോടിയിലെ പ്രധാന വിഷയമാണ. മാത്രമല്ല മേഖലയില്‍ അഫ്ഗാന്‍ ഉയര്‍ത്തുന്ന ഭീഷണിയും പാക് കേന്ദ്രീകൃത തീവ്രവാദ സംഘടനകളുടെ അഫ്ഗാന്‍ ബന്ധങളും ഇന്ത്യ ഉച്ചകോടിയില്‍ ഉന്നയിക്കും. 

വെള്ളിയാഴ്ട നടക്കുന്ന ക്വാഡ് യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിടാ സുഗെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരാണ് പങ്കെടുന്നത്. 

കാലാവസ്ഥ പ്രശ്‌നങ്ങള്‍, കോവിഡ് പ്രതിരോധം, അംഗരാജ്യങ്ങള്‍ക്കിടയിലെ  വ്യാപാര ബന്ധങ്ങള്‍ എന്നിവയും ഇവിടെ ഉന്നയിക്കപ്പെട്ടേക്കും. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ എല്ലാ കൂടിക്കാഴ്ചകളും തന്നെ നിലവിലെ സാഹചര്യത്തില്‍ സുപ്രധാനമായാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക