Image

സൗത്ത് സിയാറ്റിലെ സിഖ് ടെമ്പിളിന് നേരെ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് സിക്ക് സംഘടന

പി പി ചെറിയാന്‍ Published on 22 September, 2021
സൗത്ത് സിയാറ്റിലെ സിഖ്  ടെമ്പിളിന് നേരെ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് സിക്ക് സംഘടന
സൗത്ത് സിയാറ്റില്‍ :  വാഷിംഗ്ടണ്‍ സംസ്ഥാനത്ത് സൗത്ത് സിയാറ്റില്‍ ഫെഡറല്‍ വേയിലുള്ള ഖല്‍സ ഗൂര്‍മറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തണെമെന്ന് സെപ്തംബര്‍ 20 ന് സിഖ് കൊയിലേഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു . 

സെപ്തംബര്‍ 17 ന് അതിക്രമിച്ച് അകത്തു കയറിയ അക്രമികള്‍ നിരവധി പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എടുത്തു കൊണ്ട് പോകുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി വാഷിംഗ്ടണ്‍ കമ്മ്യുണിറ്റി സിഖ് ലീഡര്‍ ഡോ. ജസ്മീത് സിംഗ് അറിയിച്ചു . ആരാധനക്കും കുട്ടികള്‍ക്ക് പഠിക്കുന്നതിനുമുള്ള ഗൂര്‍മറ്റ് സെന്ററിന് നേരെ നടത്തിയ ആക്രമണം വളരെ വേദനാജനകമാണെന്നും ഡോക്ടര്‍ പറഞ്ഞു .

സ്ഥലത്ത് സ്ഥാപിച്ചിരുന്ന വീഡിയോ ക്യാമറകളില്‍ അക്രമി സെന്ററിന്റെ പ്രധാന ഹാളിലുള്ള 'പ്രെയര്‍ ഏരിയ' നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട് . സെന്ററില്‍ ആ സമയത്ത് വേറെ ആരും ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു 

എഫ്.ബി.ഐ യുമായി സിഖ് കമ്യൂണ്‍ നേതാക്കള്‍  ബന്ധപ്പെട്ടിട്ടുണ്ടെന്നും ആക്രമണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വംശീയതയാണോ ഇതിന്റെ പുറകിലുള്ളതെന്ന് കണ്ടെത്തണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .

ഗുരുദ്വാരകള്‍ക്ക് നേരെ ഇതിന് മുന്‍പും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണെമെന്ന് സിഖ് സമുദായാംഗങ്ങള്‍ 
ഉള്‍പ്പെടെ എല്ലാവര്‍ക്കും  ഭയരഹിതമായി ആരാധിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കണമെന്നും സിഖ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു . 


പി പി ചെറിയാന്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക