Image

സംസ്ഥാനത്ത് ബ്ലാക് ഫംഗസ് മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

Published on 22 September, 2021
സംസ്ഥാനത്ത് ബ്ലാക് ഫംഗസ് മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

കോഴിക്കോട്:   സംസ്ഥാനത്ത് ബ്ലാക് ഫംഗസ് മരണം റിപോര്‍ട് ചെയ്തു. കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അഹ്‌മദ് കുട്ടി (75) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു മരണം സംഭവിച്ചത്.



സെപ്റ്റംബര്‍ മാസം 16ന് കോവിഡ് നെ​ഗറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാക് ഫം​ഗസ് രോ​ഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ കോഴിക്കോട് മെഡികല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 

ഇതുവരെ കോഴിക്കോട് മെഡികല്‍ കോളജില്‍ മാത്രം 52 വ്യക്തികളാണ് ബ്ലാക് ഫം​ഗസ് ബാധയേറ്റ് ചികിത്സ തേടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക