Image

ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി ഇ ബുള്‍ജെറ്റ്‌ സഹോദരന്മാര്‍

Published on 22 September, 2021
 ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി ഇ ബുള്‍ജെറ്റ്‌ സഹോദരന്മാര്‍
കണ്ണൂര്‍: തങ്ങളുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി യുട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍. സഹോദരങ്ങളില്‍ ഒരാളായ ലിബിനാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആഗ്രഹം പറഞ്ഞത്. താല്‍പര്യമുള്ളവര്‍ ഇമെയിലൂടെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ്.

വ്‌ളോഗര്‍ സഹോദരന്മാരുടെ പോസ്റ്റിനു നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ട്രോളുകളിലും പോസ്റ്റ് ഇടം പിടിക്കുന്നുണ്ട്. അടുത്തിടെ ഇവരുടെ വാഹനം അനധികൃതമായി രൂപ മാറ്റം വരുത്തിയതിന് മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തതും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ഇവരുടെ നെപ്പോളിയന്‍ എന്ന ടെമ്ബോ ട്രാവലര്‍ വാഹനത്തിലാണ് അനധികൃതമായ രൂപമാറ്റം വരുത്തിയത്. വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ആര്‍ടിഒ ഓഫീസില്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക