Image

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വര്‍ഷം തന്നെ പ്രവേശനം നല്‍കണമെന്ന് സുപ്രീംകോടതി

Published on 22 September, 2021
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വര്‍ഷം തന്നെ പ്രവേശനം നല്‍കണമെന്ന് സുപ്രീംകോടതി
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വര്‍ഷം തന്നെ അവസരം നല്‍കണമെന്ന് സുപ്രീംകോടതി. പുതിയ സംവിധാനം നടപ്പിക്കാന്‍ പെണ്‍കുട്ടികളുടെ പ്രവേശനം അടുത്ത വര്‍ഷത്തേക്ക് നീട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

കായികക്ഷമതാ പരിശീലനത്തിലും സര്‍വീസ് വിഷയങ്ങളിലും എന്തെങ്കിലും ഇളവ് വരുത്തുന്നത് സൈന്യത്തിന്റെ യുദ്ധശേഷിയെ ബാധിക്കും. അതിനാല്‍ വനിതകള്‍ക്കുവേണ്ടിയും അതെല്ലാം തയ്യാറാക്കണം. വനിതകള്‍ക്ക് പ്രത്യേക താമസസൗകര്യം, സ്വകാര്യത സംരക്ഷിക്കുന്ന ശൗച്യാലയങ്ങള്‍ എന്നിവയും ആവശ്യമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ കരുത്തുള്ളവരാണ് സൈന്യമെന്നും അവര്‍ ഇക്കാര്യവും കൈകാര്യം ചെയ്തുകൊള്ളുമെന്നും ജസ്റ്റിസ് എസ്.കെ കൗള്‍, ബി.ആര്‍ ഗവായി എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശന പരീക്ഷ എഴുതാനുള്ള അവസരമൊരുങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക