Image

യുവാക്കളുടെ ബൈക്ക് റേസിംഗ് വീണ്ടും; അപകടത്തില്‍ യുവാവിന്റെ കാലൊടിഞ്ഞു; കൈകാര്യം ചെയ്ത് നാട്ടുകാര്‍

Published on 23 September, 2021
 യുവാക്കളുടെ ബൈക്ക് റേസിംഗ് വീണ്ടും; അപകടത്തില്‍ യുവാവിന്റെ കാലൊടിഞ്ഞു; കൈകാര്യം ചെയ്ത് നാട്ടുകാര്‍

തിരുവനന്തപുരം: വഴിയാത്രക്കാര്‍ക് ഭീഷണിയായി വീണ്ടും യുവാക്കളുടെ ബൈക്ക് റേസിംഗ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു സംഘം യുവാക്കള്‍ നെയ്യാര്‍ഡാം റോഡില്‍ ബൈക്ക് റേസിംഗ് നടത്തിയത്. റോഡിന് കുറുകെയിട്ട ബൈക്കില്‍ അതുവഴി വന്ന പ്രദേശവാസികളുടെ ബുള്ളറ്റ് തട്ടി. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ച യുവാവിന്റെ കാലൊടിഞ്ഞു. 
വട്ടിയൂര്‍കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ (22) കാലാണ് ഒടിഞ്ഞതെന്ന് റിപ്പോര്‍ട്ടുണ്ട്.

ബൈക്കില്‍ ഇടിച്ച ബുള്ളറ്റും മറിഞ്ഞിരുന്നു. ഇതോടെ ബുള്ളറ്റ് യാത്രികരായ നാട്ടുകാര്‍ ഈ യുവാവിനെ കൈാര്യം ചെയ്തു. യുവാവിന്റെ സുഹൃത്തുക്കള്‍ ഇടപെട്ടതോടെയാണ് മര്‍ദ്ദനം നിര്‍ത്തിയത്. യുവാവ് തിരുവനന്തപുരത്ത് ഒരു ആശുപത്രിയില്‍ ചികത്സയിലാണ്. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് സൂചന. 

ബൈക്ക് റേസിംഗിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കുറച്ചുനാള്‍ മുന്‍പാണ് ചങ്ങനാശേരി യുവാക്കളുടെ ബൈക്ക് റേസിംഗിനിടെ നിയന്ത്രണം വിട്ട ബൈക്ക് കാല്‍നട യാത്രക്കാരിലേക്ക് ഇടിച്ചുകയറിയതും ബൈക്ക് യാത്രികന്‍ അടക്കം മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക